ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെങ്കില്‍, നിങ്ങള്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായ ഇഷ്ടങ്ങളേക്കാള്‍ നിങ്ങളതിന് പരിഗണന കൊടുക്കും. നിങ്ങളുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നിങ്ങളുടെ തൊഴില്‍ പദ്ധതികള്‍ വ്യക്തമായി തയ്യാറാക്കാനുള്ള സമയമാണിത്. നിങ്ങളെ സ്വന്തം ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ അതിനായി ശ്രമിച്ചേക്കും. ഭാഗ്യചിഹ്നം - ഒരു മാസ്ക്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു ഓര്‍ഗനൈസേഷനില്‍ നിന്നും നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് അറിയിപ്പ് ലഭിച്ചേക്കും. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ കഴിവുകളെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാകും. അതുകൊണ്ടാകും നിങ്ങള്‍ ഒരു നിശ്ചിത ലക്ഷ്യം കൈവരിക്കാന്‍ മുന്നോട്ട് പോവുന്നത്. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങളെ നേട്ടങ്ങളിലേക്ക് നയിക്കും. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന ഒരു സ്പോണ്‍സറെ കണ്ടെത്താനാവും. ഭാഗ്യചിഹ്നം - ഒരു കിണര്‍.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയെന്നത് നിങ്ങളുടെ ഏറെക്കാലമായുള്ള സ്വപ്നമായിരിക്കും. അതിനായി നിങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടാകും. പ്രതിബന്ധങ്ങള്‍ പലതുമുണ്ടെങ്കിലും യാതൊന്നും നിങ്ങളെ മറിച്ചുള്ള ചിന്തകളിലേക്ക് നയിക്കില്ല. ബിസിനസ്സുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ഭാവി പദ്ധതികളും അവലോകനം ചെയ്യാനുള്ള സമയമാണിത്. ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ആവശ്യമായ സമ്പാദ്യം നിങ്ങളുടെ കൈവശമുണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു സ്പോര്‍ട്സ് കാര്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സ് എന്താണ് ചിന്തിക്കുന്നതെന്നും എന്താണ് ലക്ഷ്യം വെക്കുന്നതോന്നും ഇതിനോടകം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകും. കോര്‍പ്പറേറ്റ് ലോകത്ത് നിങ്ങള്‍ ഏറെക്കാലമായി കാത്തിരുന്ന ഒരു നേട്ടം കൈവരിക്കാന്‍ സാധിക്കും. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കും. നിങ്ങള്‍ക്കായി ഒരു അംഗീകാരം കാത്തിരിക്കുന്നുണ്ട്. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് പാത്രം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അറിയാതെ ചില കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുണ്ട്. സമ്മിശ്ര വികാരങ്ങളും വ്യത്യസ്ത അനുഭവങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ള ഒരു സമയമാണിത്. നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ആരെങ്കിലും നിങ്ങളുമായി സംവദിക്കാന്‍ ശ്രമിച്ചേക്കും. നിങ്ങള്‍ വൈകാരികമായി ദുര്ബലരാവാനുള്ള സാധ്യതയുണ്ട്. ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക. അത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ചുവന്ന നിറം.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെയധികം താല്‍പ്പര്യമുള്ള എന്തെങ്കിലും ഒരു കാര്യം നിങ്ങളെത്തേടി വരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഇതുവരെ ആസൂത്രണം ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു കാര്യമായിരിക്കും അഭിമുഖീകരിക്കാന്‍ പോവുന്നത്. നിങ്ങള്‍ ഗൗരവമായി എടുക്കുകയാണെങ്കില്‍ ഭാവിയില്‍ ഒരുപാട് ഗുണങ്ങളുണ്ടാവും. അന്തിമ തീരുമാനം നിങ്ങളാണ് എടുക്കുന്നതെങ്കില്‍ പോലും എല്ലാവരുടെയും അഭിപ്രായം അറിയാനും അത് പരിഗണിക്കാനും ശ്രമിക്കുക. നിയമ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വെല്ലുവിളി നിറഞ്ഞ രണ്ട് ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഭാഗ്യചിഹ്നം - ഒരു സ്മാര്‍ട്ട് വാച്ച്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: മത്സര ബുദ്ധിയുള്ളവരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, അതിനായി വ്യക്തമായി ആസൂത്രണം ചെയ്യുകയും തയ്യാറെടുപ്പുകള്‍ നടത്തുകയും തന്ത്രങ്ങള്‍ തയ്യാറാക്കുകയും ചെയ്യേണ്ടി വരും. നിങ്ങളുടെ ഇടപാടുകളില്‍ വ്യക്തതയും സുതാര്യതയും എപ്പോഴും ഉറപ്പ് വരുത്തുക. നിങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടയാള്‍ മാനസികമായി അല്പം മോശം അവസ്ഥയിലായിരിക്കും. അവര്‍ സമാധാനത്തിന് വേണ്ടി നിങ്ങളെ സമീപിച്ചേക്കും. അവരെ സഹായിക്കാന്‍ ശ്രമിക്കുക. ആരോഗ്യപരമായി നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടാനുള്ള സാധ്യത കാണുന്നുണ്ട്. ഭാഗ്യചിഹ്നം - ഒരു കുഷ്യന്.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പോസിറ്റീവായിട്ടുള്ള മനോഭാവം നിങ്ങളെ മുന്നോട്ട് നയിക്കും. നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സാധ്യമാവുന്നതിന് ചുറ്റുപാടും ഉള്ളവരെ പരമാവധി ഉപയോഗപ്പെടുത്തുക. നിങ്ങള്‍ക്ക് ആളുകളുമായി വിശ്വാസപരമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. മുതിര്‍ന്നവര്‍ക്കും അധികാരസ്ഥാനത്തുള്ളവര്‍ക്കും ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ ഏറ്റവും നന്നായി വിമര്‍ശിക്കുന്നയാളാണ്. ആ വിമര്‍ശനങ്ങള്‍ പരിഗണിക്കുക. ഭാഗ്യചിഹ്നം: ഒരു എംബ്രോയ്ഡറി വര്‍ക്ക്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില ജോലികള്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്ന് തോന്നും. മുന്നില്‍ പ്രതിസന്ധികളുണ്ടെന്ന് മനസ്സിലാവുന്ന ചില ഘട്ടങ്ങള്‍ ജീവിതത്തില്‍ വന്നേക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനുള്ള പോരായ്മയോ കഴിവില്ലായ്മയോ ഇല്ല. അതിനാല്‍ നിങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുക. നിങ്ങളുടെ ഭാവി കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക. പൂര്‍ണ്ണമായി മനസ്സിലാക്കാതെ കാര്യങ്ങള്‍ തള്ളിക്കളയരുത്. നിങ്ങള്‍ കൂടുതല്‍ ധീരമായ ചുവടുകള്‍ വെക്കാന്‍ സാധിക്കും. ഭാഗ്യചിഹ്നം: ഒരു മയില്‍.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ മുമ്പ് സംഭവിച്ചിട്ടുള്ള മോശം കാര്യങ്ങള്‍ വീണ്ടും ആവര്ത്തിച്ചേക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തവണ വല്ലാതെ ഭയപ്പെടേണ്ടതില്ല. പുതിയ സംഭവങ്ങള്‍ മികച്ച അനുഭവത്തിന് വഴിയൊരുക്കും. നിങ്ങളുടെ ജോലിസ്ഥലത്തെ പ്രതിനിധീകരിച്ച് ഒരു വലിയ പരിപാടിയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് ഉടന്‍ അവസരം ലഭിക്കും. ഭാ?ഗ്യചിഹ്നം - ഒരു സെലബ്രിറ്റി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കും. സമയം വളരെ ചലനാത്മകമായിട്ടാണ് മുന്നോട്ട് പോവുന്നത്. മുമ്പ് സംഭവിച്ചിട്ടുള്ള തെറ്റുകള്‍ അവലോകനം ചെയ്യുകയും തിരുത്തുകയും ചെയ്യണം. ഒരു ആത്മീയ യാത്ര നടത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു നിയോണ്‍ വസ്ത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെങ്കില്‍ നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളോട് വളരെ അടുപ്പമുള്ള ഒരാള്‍ക്കും നിങ്ങളുടെ അതേ ആഗ്രഹങ്ങളും ചിന്തകളും ഉണ്ടാവും. ചില സമയങ്ങളില്‍ നിഷേധാത്മക മനോഭാവം നിങ്ങളെ ജീവിതത്തില്‍ കുറച്ച് ചുവടുകള്‍ പിന്നോട്ട് കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചേക്കാം. ഭാ?ഗ്യചിഹ്നം - ഒരു മരം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com