ദിവസ സംഗ്രഹം: ഇന്ന് മേടരാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളും പ്രണയബന്ധങ്ങളും ഉണ്ടായേക്കാം. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടവം രാശിക്കാർ പ്രത്യേകം ജാഗ്രത പാലിക്കണം. മിഥുനം രാശിക്കാർക്ക് കരിയറിൽ മുന്നേറ്റമുണ്ടാകും. ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിനും സാമ്പത്തിക സാഹചര്യങ്ങൾ സുരക്ഷിതമാക്കുന്നതിനുമാകും കർക്കിടകം രാശിക്കാർ ഇന്ന് ഊന്നൽ നൽകുന്നത്. ഐക്യം, ബിസിനസ് സഹകരണങ്ങൾ എന്നിവയാണ് തുലാം രാശിക്കാരുടെ ഇന്നത്തെ ഫലങ്ങൾ. ധനുരാശിക്കാർക്ക് യാത്രകളിലൂടെയുള്ള സാമ്പത്തിക പുരോഗതി, സാഹസികത എന്നിവ പ്രതീക്ഷിക്കാം.
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളെ ചില കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്തേക്കാം. കൂടാതെ സാമ്പത്തികമായി വളർച്ച കൈവരിക്കുന്നതിന് അപ്രതീക്ഷിതമായ അവസരങ്ങളും നിങ്ങളെ തേടിയെത്താം. പ്രണയ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഒരു ശാശ്വതമായ ബന്ധം കെട്ടിപ്പടുക്കുന്നതിൽ ആയിരിക്കണം ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതേസമയം ഇന്ന് വിദ്യാർത്ഥികൾക്ക് ശ്രദ്ധ നഷ്ടപ്പെടുകയോ അസ്വസ്ഥതകളോ അനുഭവപ്പെട്ടേക്കാം. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം പുതിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ഒരു യാത്രയുമായി ബന്ധപ്പെട്ട് ഈ ദിവസം നിങ്ങൾക്ക് ഒരു പുതിയ സുഹൃത്ത് ബന്ധം രൂപപ്പെട്ടേക്കാം. അതേസമയം ആരോഗ്യ കാര്യത്തിലും നിങ്ങൾ ശ്രദ്ധ പാലിക്കേണ്ടതാണ്. സമീകൃതാഹാര ക്രമം മുൻനിർത്തി മുന്നോട്ടുപോകുന്നത് ഈ ദിവസം നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും. ഭാഗ്യചിഹ്നം - വാട്ടർ ചെസ്റ്റ്നട്ട്, ഭാഗ്യ സംഖ്യ - 20, ഭാഗ്യ നിറം - വെള്ളി
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ഈ ദിവസം സ്ഥിരതയും ആശ്വാസവും അനുഭവപ്പെടും. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് ശ്രദ്ധാപൂർവ്വം മുന്നോട്ടു പോകേണ്ടതാണ്. നിങ്ങളുടെ ചെലവ് ഈ ദിവസം വർധിച്ചേക്കാം. പഠനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഈ ദിവസം പ്രയോജനം ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് സ്ഥിരമായി ഒരു പുരോഗതി കൈവരിക്കാൻ ഈ ദിവസം സാധിക്കുന്നതാണ്. അതേസമയം യാത്രകളും പ്രകൃതിയുമായി ബന്ധപ്പെട്ട് സമയം ചെലവഴിക്കുന്നതും നിങ്ങൾക്ക് കൂടുതൽ വിശ്രമം നൽകും. കൂടാതെ വ്യായാമങ്ങൾ പരിശീലിക്കുന്നതും ഉചിതമായ കാര്യമായിരിക്കും. അതേസമയം ആരോഗ്യകരമായ ഒരു ദിനചര്യ പിന്തുടരാൻ നിങ്ങൾ ഈ ദിവസം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം: മൃഗങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള അടയാളങ്ങൾ, ഭാഗ്യ സംഖ്യ- 12, ഭാഗ്യ നിറം - പിസ്താ ഗ്രീൻ
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ മറ്റുള്ളവരുടെ വ്യക്തി ജീവിതവുമായി നിങ്ങൾ കൂടുതൽ ഇടപഴകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടങ്ങൾക്കുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്താം. കമ്മ്യൂണിക്കേഷൻ അധിഷ്ഠിത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഈ ദിവസം മികവ് പുലർത്താൻ സാധിക്കും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ അഭിവൃദ്ധിയുണ്ടാകും. യാത്രാമധ്യേ നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ഈ ദിവസം നിങ്ങൾ ചില സാമൂഹിക പരിപാടികളിലും പങ്കാളിയായേക്കാം. അതേസമയം ഇന്ന് മാനസികവും വൈകാരികവുമായ ഒരു സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് നിങ്ങൾ മുന്നോട്ടു പോകേണ്ടതാണ്. ഇത് നിർണായകമായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഗ്ലാസ് പാത്രം, ഭാഗ്യ സംഖ്യ - 4, ഭാഗ്യ നിറം : നിയോൺ ഓറഞ്ച്
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറിയേക്കാം. കൂടാതെ കൃത്യമായ ആസൂത്രണത്തിലൂടെയും നിർദേശങ്ങളിലൂടെയും നിങ്ങൾക്ക് ഈ ദിവസം വളർച്ചയും സ്ഥിരതയും കൈവരിക്കാം. അതേസമയം ഇന്ന് പ്രണയബന്ധങ്ങൾ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ മൂലം വൈകാരികമായി മാറാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ആവട്ടെ ശാന്തമായ പഠനാന്തരീക്ഷം ഉണ്ടാകും. ഈ രാശിയിലെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഉപഭോക്താക്കളുമായി ഇടപഴകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ ഇന്ന് നിങ്ങളുടെ യാത്രകളിൽ കുടുംബ യോഗങ്ങളോ ഗൃഹാതുരത്വമുണർത്തുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങളോ ഉൾപ്പെടാം. സ്വയം പരിചരണത്തിനും നിങ്ങൾ ഈ ദിവസം സമയം കണ്ടെത്തേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു പാറ , ഭാഗ്യ സംഖ്യ: 22, ഭാഗ്യ നിറം - ചാര നിറം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ അഭിനിവേശവും ക്രിയാത്മകതയും ഇന്ന് നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പ്രതിഫലിക്കും. ജോലിയിൽ നിങ്ങൾക്ക് മികച്ച അംഗീകാരത്തിനും പ്രതിഫലത്തിനും ഉള്ള അവസരങ്ങളും ഇന്ന് ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ഈ ദിവസം ഊർജ്ജസ്വലമായി മുന്നോട്ടുപോകും. വിദ്യാർത്ഥികൾക്കാവട്ടെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് കലാപരമായ കാര്യങ്ങളിലോ നേതൃത്വപരമായ മേഖലയിലോ തങ്ങളുടെ കഴിവ് തെളിയിക്കാനാകും. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് ആത്മവിശ്വാസത്തോടുകൂടി തങ്ങളുടെ സംരംഭങ്ങളിൽ പ്രവർത്തിക്കാം. അതേസമയം സാംസ്കാരികമോ കലാപരമോ ആയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഇന്ന് നിങ്ങളുടെ യാത്രകളിൽ ഉൾപ്പെട്ടേക്കാം. ശാന്തമായ മാനസികാവസ്ഥ നിലനിർത്തുന്നതിന് നിങ്ങൾക്ക് സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഭാഗ്യ ചിഹ്നം - സ്ഫടിക കല്ല് , ഭാഗ്യ സംഖ്യ- 13, ഭാഗ്യ നിറം - ഇളം മഞ്ഞ
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ സ്വയം പുരോഗതി കൈവരിക്കുന്നതിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടാതെ മികച്ച നിക്ഷേപ അവസരങ്ങളും നിങ്ങൾ ഈ ദിവസം കണ്ടെത്തിയേക്കാം. കൂടാതെ ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തിൽ സ്ഥിരത കൈവരും. അതേസമയം വിദ്യാർഥികൾക്ക് വിശകലന വിഷയങ്ങളിൽ മികച്ച ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. അതേസമയം യോഗയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ പഠിക്കുന്നതും പരിശീലിക്കുന്നതും ഈ ദിവസം നിങ്ങൾക്ക് ഗുണം ചെയ്യും. കൃത്യമായ ഒരു ദിനചര്യയും നിങ്ങൾ ഈ ദിവസം പിന്തുടരേണ്ടതാണ്. ഭാഗ്യചിഹ്നം - രണ്ട് കുരുവികൾ , ഭാഗ്യ സംഖ്യ : 11, ഭാഗ്യ നിറം - പീച്ച്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ഏകാന്തനായി നിലനിൽക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സാമ്പത്തികമായ വിഷയങ്ങളിൽ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും പ്രവർത്തിക്കാനുള്ള അവസരങ്ങളും ഈ ദിവസം വന്നുചേരും. അതേസമയം ശ്രദ്ധക്കുറവ് മൂലം നിലവിലുള്ള നിങ്ങളുടെ പ്രണയബന്ധം അല്പം നിരാശജനകമായേക്കാം. ഒരു ഗ്രൂപ്പിൽ കൃത്യമായ ആശയവിനിമയത്തോടെ വിദ്യാർഥികൾ പഠനത്തിൽ മികവ് പുലർത്തും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം ചർച്ചകളിലും ഉപഭോക്താക്കളുമായി ഇടപഴകുന്നതിലും നേട്ടമുണ്ടാക്കിയേക്കാം. കൂടാതെ ചില സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി നിങ്ങൾ ഇന്ന് ചില യാത്രകൾ നടത്തിയേക്കാം. ഈ ദിവസം നിങ്ങൾ വ്യായാമ കാര്യങ്ങൾക്കും പ്രാധാന്യം നൽകേണ്ടതാണ്. ജോലി ചെയ്യുന്നതോടൊപ്പം കൃത്യമായി വിശ്രമിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു മേശ, ഭാഗ്യ സംഖ്യ - 23, ഭാഗ്യ നിറം - കടും ചുവപ്പ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ദൃഢമായ ചില വൈകാരിക ബന്ധങ്ങൾ ഈ ദിവസം രൂപപ്പെട്ടേക്കാം. നിങ്ങളുടെ ജോലി സ്ഥലത്ത് ചില മാറ്റങ്ങൾക്കുള്ള സാധ്യതയുമുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട ചില തടസ്സങ്ങളും നേരിടും. അതിനാൽ പ്രണയ ബന്ധങ്ങളിൽ നിങ്ങളുടെ പ്രത്യേക ശ്രദ്ധ ഈ ദിവസം ആവശ്യമായി വന്നേക്കാം. വിദ്യാർത്ഥികൾക്ക് ഗവേഷണത്തിലോ അന്വേഷണ വിഷയങ്ങളിലോ ഈ ദിവസം ഒരു പുതിയ അവസരം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ വളരെ തന്ത്രപരമായി ഈ ദിവസം തീരുമാനങ്ങൾ എടുക്കേണ്ടതാണ്. കൂടാതെ ഇന്ന് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. ഭാഗ്യ ചിഹ്നം - മൺപാത്രം ഉണ്ടാക്കുന്ന ആൾ , ഭാഗ്യ സംഖ്യ - 22, ഭാഗ്യനിറം - മഞ്ഞയും തവിട്ടും കലർന്ന നിറം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഈ രാശിക്കാർക്ക് സ്വയം പുരോഗതി കൈവരിക്കാൻ ഉള്ള ചില അവസരങ്ങൾ വന്നുചേരും. ചിലപ്പോൾ യാത്രകളിലൂടെയോ അന്തർദേശീയ ബന്ധങ്ങളിലൂടെയോ ആയിരിക്കാം ഈ പുരോഗതി കൈവരിക്കുക. വിദ്യാർത്ഥികൾക്ക് ഈ ദിവസം തത്ത്വചിന്തയുമായോ ആത്മീയതയുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ താല്പര്യം ജനിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് അന്താരാഷ്ട്ര വ്യാപാരമോ മറ്റുമായി ഉൾപ്പെടുന്ന സംരംഭങ്ങളിൽ അഭിവൃദ്ധി നേടാനാകും. പുറംലോകവുമായി കൂടുതൽ ഇടപഴകുന്നത് നിങ്ങൾക്ക് ഈ ദിവസം കൂടുതൽ മനശാന്തി നൽകാൻ സഹായിക്കും. ഭാഗ്യ ചിഹ്നം - വിളക്ക്, ഭാഗ്യ സംഖ്യ- 10, ഭാഗ്യ നിറം - വൈലറ്റ്
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നതിലും നേട്ടങ്ങൾ കൈവരിക്കുന്നതിലും നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. സാമ്പത്തികമായി നിങ്ങൾക്ക് സ്ഥിരതയും ഒരു ദീർഘകാല നിക്ഷേപത്തിനുള്ള അവസരവും ഈ ദിവസം വന്നുചേരും. വിദ്യാർഥികൾക്ക് ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട പ്രായോഗിക വിഷയങ്ങളിൽ കഴിവ് പുലർത്താൻ സാധിക്കും. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം തന്ത്രപരമായി തീരുമാനങ്ങൾ എടുക്കുകയും ദീർഘകാല ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. ജോലിയും ജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനും ഈ ദിവസം നിങ്ങൾ ശ്രദ്ധിക്കുക. സ്വയം പരിചരണത്തിനും മുൻഗണന നൽകേണ്ടതാണ്. ഭാഗ്യ ചിഹ്നം - സ്പടികം കൊണ്ട് നിർമ്മിച്ച സാധനങ്ങൾ, ഭാഗ്യ സംഖ്യ- 52, ഭാഗ്യ നിറം - ഇൻഡിഗോ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വ്യക്തി ജീവിതത്തിൽ ഈ ദിവസം പുതുമയും വ്യക്തിത്വവും നിങ്ങൾക്ക് അനുഭവപ്പെടും. സാങ്കേതികവിദ്യയിലൂടെ പുതിയ അവസരങ്ങളും നിങ്ങളെ ഈ ദിവസം തേടിയെത്താം. വിദ്യാർത്ഥികൾ ശാസ്ത്രവുമായോ സാങ്കേതികവിദ്യയുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ ഈ ദിവസം ദീർഘവീക്ഷണത്തോടുകൂടി മുന്നോട്ടുപോവുക. ഇത് നിങ്ങളുടെ സംരംഭങ്ങളിൽ വിജയിക്കുന്നതിന് വഴിവയ്ക്കും. വ്യായാമ കാര്യങ്ങൾക്കും പ്രത്യേകം ശ്രദ്ധ നൽകുന്നത് ഈ ദിവസം നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഭാഗ്യ ചിഹ്നം - ഒറ്റക്കല്ല് വച്ച പതക്കം, ഭാഗ്യ സംഖ്യ - 2, ഭാഗ്യം നിറം - സ്വർണ്ണ നിറം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ അവബോധവും സഹാനുഭൂതിയും കൈവരും. കലാപരമായ കഴിവുകളിലൂടെ നിങ്ങൾക്ക് ഇന്ന് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. അതേസമയം നിങ്ങളുടെ പ്രണയബന്ധവും ആയി ബന്ധപ്പെട്ട് ചില സംശയങ്ങൾ മനസ്സിൽ രൂപപ്പെട്ടേക്കാം. വിദ്യാർത്ഥികൾക്ക് ക്രിയാത്മകമോ ആത്മീയമോ ആയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകും. ബിസിനസുകാർ ഈ ദിവസം തങ്ങളുടെ ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യപരമായ ഒരു ദിനചര്യ നിങ്ങൾ പിന്തുടരേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു പൈതൃക സ്ഥലം, ഭാഗ്യ സംഖ്യ- 54, ഭാഗ്യ നിറം - വയലറ്റ്