ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ചില പുതിയ അനുഭവങ്ങൾ ഉണ്ടായേക്കാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തികൊണ്ടിരിക്കുന്ന എല്ലാ ആസൂത്രണങ്ങളും ഇപ്പോൾ ഫലം നൽകി തുടങ്ങിയേക്കാം. വിവാഹ ആലോചനകൾ നടത്തുന്നവർക്ക് യോഗ്യമായ ഒരു ബന്ധം കണ്ടെത്താനാകും. ഭാഗ്യ ചിഹ്നം - നീലവസ്ത്രം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങൾ പുറമേയ്ക്ക് മാത്രമായി തോന്നുന്നതിനാൽ തന്നെ നിങ്ങൾ എത്തിച്ചേർന്ന അനുമാനത്തിൽ നിന്ന് മാറി ചിന്തിക്കും. മുന്നിലുള്ള വെല്ലുവിളികൾ അല്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും അത് അസാധ്യമല്ല. നിങ്ങൾ പണം കടം നൽകിയ ആരെങ്കിലും അതിൽ ഒരു ഭാഗം തിരികെ നൽകിയേക്കാം. ഭാഗ്യ ചിഹ്നം - തണുത്തപാനീയം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വ്യത്യസ്തമായ ഫലങ്ങൾ യഥാർത്ഥത്തിൽ ഉണ്ടായേക്കാം. നിങ്ങളുടെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ ക്ഷമാപണം നടത്തണം. ഒരു ആത്മീയ തീർത്ഥാടനയാത്ര ആസൂത്രണം ചെയ്യാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - മാണിക്യം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അമിതമായ പ്രായോഗികത ചിലപ്പോൾ നിങ്ങളുടെ വ്യക്തിത്വത്തിലെ ഏറ്റവും മോശമായ കാര്യങ്ങൾ പുറത്തുകൊണ്ടുവന്നേക്കാം. നിയമപരമായ കാര്യത്തിൽ ചില അനുകൂല നീക്കങ്ങൾ ഉണ്ടായേക്കാം. പുതിയ ഇടപാടുകൾ അവസാനിപ്പിക്കാനോ പേപ്പറുകളിൽ ഒപ്പിടാനോ തയ്യാറെടുക്കുന്നവർ ജാഗ്രത പുലർത്തുക. ഭാഗ്യ ചിഹ്നം - ആകർഷകമായ വള
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ പറയുന്നത് ചിലപ്പോഴെങ്കിലും നിങ്ങൾക്ക് തന്നെ ബോധ്യമില്ലാത്ത സ്ഥിതി ഉണ്ടായേക്കാം. നല്ല നിലയ്ക്കുള്ള ഒന്നിന്റെ സ്വാധീനം നിങ്ങളുടെ മനസികാവസ്ഥയെയും ശീലങ്ങളെയും പാടെ മാറ്റിയേക്കാം. ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - വാട്ടർ ബോട്ടിൽ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ ചില തിരുത്തലുകൾ വേണ്ടി വന്നേക്കാം. ചില തെറ്റായ ആശയവിനിമയങ്ങൾ ഉണ്ടാകാനിടയുണ്ട്, അത് സങ്കീർണതകളിലേക്ക് നയിച്ചേക്കാം. വിഷലിപ്തമായ ആളുകളെ അകറ്റി നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - പച്ച കല്ല്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുറത്തുനിന്നുള്ള ഒരാളുടെ ഇടപെടൽ കാരണം നിങ്ങളുടെ സമയം പാഴാകും. ഒരു പുതിയ പങ്കാളിത്ത സഹകരണത്തിനുള്ള ആശയം രൂപപ്പെട്ട് വരാനിടയുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള നഗരങ്ങളിൽ നിങ്ങളുടെ ജോലി കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിട്ടേക്കാം. ഭാഗ്യ ചിഹ്നം - അണ്ണാൻ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോട് വളരെയധികം വികാരവായ്പുള്ളവർ അത് പ്രകടിപ്പിക്കാൻ കാത്തിരിക്കുന്നുണ്ടാകാം. നിർണായകമായ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് നിങ്ങൾ മനുഷ്യത്വപരമായ പരിഗണനകൾ കൂടി നോക്കണം. നികുതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഒരു കാരണവുമില്ലാതെ നിന്നു പോയേക്കാം. ഭാഗ്യ ചിഹ്നം - മഞ്ഞക്കല്ല്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റൊരാളുടെ സംഭാഷണത്തിനിടയ്ക്ക് കയറാതിരിക്കാൻ ശ്രമിക്കുക, അക്കാര്യത്തിൽ സ്വയം ഒരു ധാരണ ഉണ്ടാകുന്നത് നല്ലതായിരിക്കും. നിങ്ങൾ പുതിയ ഒരു ബിസിനസ്സിലാണെങ്കിൽ, ചില വെല്ലുവിളികൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - മരീചിക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഏറ്റവും മോശമായ കാലം അവസാനിക്കാറായി. നിങ്ങൾ ഒരു പുതിയ ജീവിതത്തിലേക്കും പുതിയ സാഹസികതയിലേക്കും നിങ്ങളുടെ ആത്മാവിനെ തന്നെ സന്തോഷിപ്പിക്കുന്ന ഒന്നിലേക്കും നീങ്ങും. സാമ്പത്തിക ആസൂത്രണം രണ്ടാമത് ഒന്ന് കൂടി നോക്കേണ്ടി വന്നേക്കാം. മറ്റെല്ലാം ഏറെക്കുറെ സാധാരണമാണ്. ഭാഗ്യ ചിഹ്നം - ചെളി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വളരെക്കാലമായി പ്രവർത്തിച്ചതിന്റെ അംഗീകാരം ഒടുവിൽ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് നേരിയ തർക്കമുണ്ടാകാനിടയുണ്ട്. വീട്ടിൽ വളരെക്കാലമായി ചർച്ച ചെയ്യാതിരുന്ന ഒരു കാര്യം വീണ്ടും പ്രധാന ചർച്ചയായി മാറിയേക്കാം. ഭാഗ്യചിഹ്നം - പിച്ചള പ്രതിമ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com