ഏരീസ് (Arise-മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഒരേസമയം നിരവധി പ്രശ്നങ്ങള്‍ ഒന്നിച്ച് നേരിടേണ്ടതായി വന്നേക്കാം. പക്ഷേ, പ്രകോപനങ്ങളോട് വളരെ ശാന്തമായി മാത്രം പ്രതികരിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ദോഷം ചെയ്യും. ഓഫീസ് ജോലികള്‍ പൊതുവെ ശാന്തമായിരിക്കും. ശക്തമായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഭാഗ്യചിഹ്നം - അമൂര്‍ത്ത കല
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:മുന്‍പ് എപ്പോഴോ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരം മറ്റൊരു രൂപത്തില്‍ തിരിച്ചു വരും. അടുത്ത സുഹൃദ് വയത്തിലോ ബന്ധുക്കളുടെ ഇടയിലോ ഉള്ള ഒരാള്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടത്തിയേക്കാം. മറ്റുള്ളവരുടെ മുന്നിലേ വെച്ചു നടത്തുന്ന സ്വയം വിമര്‍ശനങ്ങള്‍ നല്ലതിനല്ല. ഭാഗ്യചിഹ്നം - ഒരു അണ്ണാന്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്വന്തം ഉള്‍ക്കാഴ്ച കൊണ്ട് സാഹചര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. മറ്റുള്ളവര്‍ പറയുന്നതിന് ചെവി കൊടുക്കാതിരിക്കുക. പതിവ് ജോലിയില്‍ നിന്നുള്ള മാറ്റം അസ്വസ്ഥതകള്‍ ഉണ്ടാക്കും. സ്വന്തം ജോലിയില്‍ നിലനില്ക്കാന് ശ്രമിക്കുക. ഭാഗ്യചിഹ്നം - രാപ്പാടി
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:സാധാരണ നിലയില്‍ നിന്ന് ചില മാറ്റങ്ങള്‍ക്കുള്ള സമയമാണിത്. പ്രത്യേകിച്ച് ജോലി സ്ഥലത്ത്. ജോലി, ജോലി ചെയ്യുന്ന സ്ഥലം, ഓഫീസ് പരിസരം തുടങ്ങിയവയിലൊക്കെ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണമൊഴുക്ക് അതിവേഗത്തിലാകും. അതേസമയം, മാതാപിതാക്കളുടെ ഭാവമാറ്റങ്ങള്‍ അലട്ടും. ഭാഗചിഹ്നം - സ്വര്‍ണ്ണ മത്സ്യം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് സമയത്തേയ്ക്ക് നിങ്ങള്‍ വളരെ ശാന്തമായ സാഹചര്യത്തില്‍ ആയിരിക്കും ഉണ്ടാകുക. ഒരു ഇടവേള എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ തിരക്കുകള്‍ കാരണം പങ്കാളിയ്ക്ക് നിങ്ങളുമായി അല്‍പ്പം അകല്‍ച്ച തോന്നിയിട്ടുണ്ട്. പങ്കാളിയോപ്പം സമയം ചെലവഴിയ്ക്കുന്നത് ഈ അകല്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കും. അതിന് പറ്റിയ സമയമാണിപ്പോള്‍. ഭാഗ്യചിഹ്നം - കുരുവി
വിര്‍ഗോ (Virgo)(കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുറത്ത് പോകുന്നതിനും സാമൂഹിക ഇടപെടലിനും പറ്റിയ ദിവസമാണ്. പെട്ടെന്ന് വരുന്ന ഒരു ജോലി നിങ്ങള്‍ പിന്നീട് തീര്‍ക്കാന്‍ മാറ്റിവെച്ചേക്കാം. ജീവിതത്തിലേയ്ക്ക് പുതിയൊരു വ്യക്തി കടന്നുവരുന്നതോടെ ജോലി കിട്ടാന്‍ ഇടവന്നേക്കാം. ഭാഗ്യചിഹ്നം - ആമ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അല്പം തിരക്കുള്ള ദിവസമായിരിക്കും. പക്ഷേ വൈകുന്നേരം തിരക്ക് ഒഴിഞ്ഞ് വിശ്രമിക്കാന്‍ സാധിക്കും. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും ഒരു കാര്യം വിട്ട് പോകാന്‍ സാധ്യതയുണ്ട്. അതിന് ഇടവരുത്താതിരിക്കുക. പുതിയ ഒരു ചിന്ത മൂലം നിങ്ങള്‍ ചില ഊഹാപോഹങ്ങള്‍ നടത്തിയേക്കാം. ഭാഗ്യചിഹ്നം - മണ്‍പാത്രം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലം അവഗണിച്ചിരുന്ന ഒരു പ്രൊജക്ട് ആരംഭിക്കാന്‍ തീരുമാനിച്ചേക്കാം. പ്രൊജക്ടിന്റെ വിജയത്തെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണയുണ്ട്. നിങ്ങള്‍ക്ക് ശരിയായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. ദീര്‍ഘകാല നിക്ഷേപം മികച്ച ഫലം നല്‍കിയേക്കും. ഭാഗ്യചിഹ്നം - മണ്‍വെട്ടി
സാജിറ്റൈറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ ഒരു ബന്ധു ചെറിയ ചില ശല്യങ്ങള് ഉണ്ടാക്കിയേക്കാം. പുതിയ നിക്ഷേപം പിന്നീട് നല്ല വരുമാനം ഉണ്ടാക്കും. നിങ്ങള്‍ക്ക് അറിയാത്ത എന്തെങ്കിലും ഒരു കാര്യം സഹോദരങ്ങള്‍ നിങ്ങളുമായി പങ്കുവെച്ചേക്കാം. ഭാഗ്യചിഹ്നം - പുരാതന നാണയം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: യാത്രകള്‍ അടക്കമുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നേക്കാം. ഈ സമയം ഒരു സ്ഥലത്ത് സ്ഥിര താമസമാക്കാന്‍ കഴിയാതെ വരും. ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയും പെട്ടെന്നുള്ള തീരുമാനങ്ങളും പരമാവധി ഒഴിവാക്കണം. ഇത് ദോഷം ചെയ്യും. നേരത്തെ നിങ്ങള്‍ക്ക് കിട്ടിയ ഒരു നിര്‍ദ്ദേശം കര്‍ശ്ശനമായി പാലിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഭാഗ്യചിഹ്നം - അലമാര
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചിന്തകളും നിലവിലെ സാഹചര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നേക്കാം. പക്ഷേ, കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടായാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകും. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന കാര്യം നിങ്ങളെ അലട്ടാറേയില്ല. എപ്പോളും അങ്ങനെ തന്നെ ആയിരിക്കണം. ഒരു പുതിയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേയ്ക്ക് ആശ്വാസമായി കടന്നു വരും. ഭാഗ്യചിഹ്നം - തവിട്ട് നിറത്തിലുള്ള ഫോട്ടോ
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മനസ്സില്‍ കടന്നുകൂടിയിരിക്കുന്ന ഒരു ചിന്ത അലട്ടിക്കൊണ്ടേയിരിക്കും. മുന്നോട്ട് പോകണമെങ്കില്‍ സസൂഷ്മമായ കാഴ്ചപ്പാട് അനിവാര്യമാണ്. വളരെ ലളിതവും സൗകര്യപ്രദവുമായ വരുമാനത്തെ മാത്രം ആശ്രയിക്കരുത്. മറ്റെന്തെങ്കിലും കൂടി കണ്ടെത്തണം. സാമ്പത്തിക ഭദ്രതയ്ക്ക് അത് അനിവാര്യമാണ്. ഭാഗ്യചിഹ്നം - ഒരു വെള്ളിപ്പാത്രം.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.