ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എന്തെങ്കിലും മാനസിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ ഉണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള വഴി നിങ്ങള്‍ക്ക് തന്നെ കണ്ടെത്താനാകും. ഒരു പുതിയ പ്രൊജക്ടിന്റെ മന്ദഗതിയിലുള്ള തുടക്കത്തിന് പിന്നീട് മാറ്റം സംഭവിക്കും. ഇന്ന് വീട്ടിലെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഭാഗ്യചിഹ്നം: കറുവപ്പട്ട
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നിങ്ങളുടെ ആത്മവിശ്വാസം പുതിയ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ സഹായിക്കും. റൊമാന്റിക് പ്രൊപ്പോസലിന് സാധ്യത. ഭാവിയിലേക്കുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം: തടാകം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വരുന്ന ആഴ്ചയെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായ പ്ലാന്‍ ഉണ്ടാകും. ഒരു വലിയ ഇവന്റും വരാനുണ്ട്. ഇവ രണ്ടും ഒന്നിച്ച് വരാനുള്ള സാധ്യതയുണ്ട്. വൈദഗ്ധ്യമുള്ള മേഖലയില്‍ ഒരു പുതിയ അവസരം ഉടന്‍ പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം: തലപ്പാവ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പറയുന്ന കാര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാത്ത ആളുകള്‍ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം അവരെ വിലയിരുത്തരുത്. കാര്യങ്ങള്‍ നിങ്ങളുടെ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മറ്റൊരു രീതി സ്വീകരിക്കുക. വരുമാന വർദ്ധനവ് പ്രതീക്ഷിക്കാം, ആരോഗ്യം ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം: നീല ടൂര്‍മലിന്‍
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്തവുമായി ബന്ധപ്പെട്ടോ പുതിയ ബിസിനസ്സ് ഐഡിയകള്‍ സംബന്ധിച്ചോ നിങ്ങളെ ചില കാര്യങ്ങൾ ബോധ്യപ്പെടുത്താന്‍ ചില പഴയ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞേക്കും. ഒരു റോഡ് ട്രിപ്പില്‍ മനോഹരമായ ഓര്‍മ്മകള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെല്ലുവിളി നിറഞ്ഞ സമയങ്ങള്‍ അഭിമുഖീകരിക്കും. ഭാഗ്യചിഹ്നം: ക്ലിയര്‍ ക്വാര്‍ട്സ്