ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് പിന്നീട് മറ്റുള്ളവരോട് പറയേണ്ടി വന്നേക്കാം. ആരുടെയും പിന്തുണ പ്രതീക്ഷിക്കരുത്. അത് ഉടനടി ഉണ്ടാകില്ല. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ മന്ദഗതിയിലുള്ള നീക്കം കാണും. ഭാഗ്യചിഹ്നം: ഗ്ലാസ് ജാര്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിക്കു വേണ്ടി യാത്ര ചെയ്യാന്‍ തോന്നും. നിങ്ങളുടെ പ്ലാനുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങും. തിരക്കേറിയ ഷെഡ്യൂള്‍ കാരണം കൂടുതല്‍ കമ്മിറ്റ്മെന്റുകള്‍ ഏറ്റെടുക്കുന്നത് പ്രയാസമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ഭാഗ്യചിഹ്നം: പാലം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഒരു ഉപഭോക്താവില്‍ നിന്നുള്ള അഭിനന്ദനം മനോവീര്യം വര്‍ധിപ്പിക്കും. വെല്ലുവിളികള്‍ തുടരും. തന്ത്രപരമായ ടീം വര്‍ക്ക് വ്യക്തിപരമായ അതിരുകള്‍ മറികടക്കാന്‍ സഹായിക്കും. നിങ്ങളുടെ കഴിവുകള്‍ മികച്ചതാക്കാനുള്ള അവസരങ്ങള്‍ ഉണ്ടാകും. ഭാഗ്യചിഹ്നം: തിളങ്ങുന്ന ചുമര്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടാനും പരിഹരിക്കാനുമുള്ള സമയമാണ്. മുമ്പ് നിങ്ങളെ വൈകാരികമായി ദ്രോഹിച്ച ഒരാളോട് ക്ഷമിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ഭാഗ്യചിഹ്നം: വെള്ളി ആഭരണം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങള്‍ പുനരാവിഷ്ക്കരിക്കാനുള്ള ദിവസം. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയേക്കാം. നിങ്ങളുടെ പങ്കാളി നിങ്ങളെ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരം കുറച്ച് അതിഥികള്‍ എത്താൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: കറുവപ്പട്ട