ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ശക്തിയും ദൗർബല്യവും എന്തൊക്കെയാണെന്ന് കണ്ടെത്താനും പുതിയ എന്തെങ്കിലും കാര്യം പരീക്ഷിക്കാനും സാധിക്കുന്ന ദിവസമാണ് ഇന്ന്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചേക്കാം. ജീവിത പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ അൽപം കൂടി ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം – ഒരു വജ്രാഭരണം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: കഴിഞ്ഞ കാലങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളുടെ ഓർമയിലെത്തിയേക്കാം. നിങ്ങളുടെ ജോലിസ്ഥലത്ത് ഇനിയും ചില പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. വിവാഹം കഴിക്കാൻ സമ്മതം മൂളുന്നത് കുടുംബാംഗങ്ങളുടെ സന്തോഷത്തിനു കാരണമാകും.
ഭാഗ്യചിഹ്നം – ഒരു തൂവൽ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആഗ്രഹിച്ച എന്തെങ്കിലും ഒരു കാര്യം നടക്കാൻ കൂടുതൽ സമയമെടുക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും നടക്കില്ല എന്നല്ല അർത്ഥം. അത് പൂർത്തീകരിക്കപ്പെടുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുക. അതെക്കുറിച്ചോർത്ത് ആശങ്കപ്പെടുന്നതിനു പകരം മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ നിന്നോ വിമർശനങ്ങൾ നേരിട്ടേക്കാം.
ഭാഗ്യചിഹ്നം – തടികൊണ്ടുള്ള ഒരു പെട്ടി
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പെട്ടെന്നു ചെയ്തു പൂർത്തിയാക്കേണ്ട ചില ഉത്തരവാദിത്തങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. നിങ്ങളുടെ ജോലികൾ വേഗത്തിൽ തീർക്കേണ്ടതായി വന്നേക്കാം. ഒരു പുതിയ തൊഴിലവസരം ലഭിക്കാൻ സാധ്യതയുണ്ട്. ജോലി ചെയ്യാനുള്ള തീക്ഷ്ണതയും അഭിനിവേശവും നിങ്ങളിൽ വർദ്ധിച്ചേക്കാം. എന്നാൽ വിശ്രമിക്കാനായി അൽപം സമയം കണ്ടെത്താൻ മറക്കരുത്.ശാരീരികമായി നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യതയുണ്ട്.
ഭാഗ്യചിഹ്നം – ഒരു വെള്ള സ്ലാബ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ചില കാര്യങ്ങൾക്ക് സ്വയം വിലക്ക് കൽപിച്ചിട്ടുണ്ടാകാം. അത്തരം നിർബന്ധ ബുദ്ധികൾ ഉപേക്ഷിക്കേണ്ട സമയമാണിത്. അമിതമായി കോപം പ്രകടിപ്പിക്കരുത്. അതു നിങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തിയേക്കാം. ഇന്നു നിങ്ങൾ സൗഹൃദപരമായി എല്ലാവരോടും പെരുമാറണം.
ഭാഗ്യചിഹ്നം – ഒരു ജെയ്ഡ് ചെടി
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ : നിങ്ങളുടെ സ്വന്തം വരുമാനത്തിൽ നിന്നും പണം ചെലവാക്കി എന്തെങ്കിലുമൊരു സാധനം വാങ്ങും. നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉടൻ നടക്കും. നിങ്ങൾ നടപ്പിലാക്കേണ്ട സുപ്രധാന കാര്യങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിക്കണം. നന്നായി ചിന്തിച്ചതിനു ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ.
ഭാഗ്യചിഹ്നം – ഒരു സ്റ്റിക്കർ
ലിബ്ര (Libra - തുലാം രാശി) : സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: എന്തെങ്കിലുമൊരു കാര്യം മൂലം നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുന്നുണ്ടെങ്കിൽ, അതിനു കാരണം നിങ്ങൾ തന്നെയാണെന്നു മനസിലാക്കുക. നിങ്ങൾ മനസു വെച്ചാൽ അതിൽ നിന്നും പുറത്തു കടക്കാൻ സാധിക്കും. ഒരു പുതിയ വരുമാന സ്രോതസ് സൃഷ്ടിക്കാൻ കഴിയുന്ന ഒരു ആശയം നിങ്ങളുടെ സഹപ്രവർത്തകരിലൊരാൾ മുന്നോട്ടു വെച്ചേക്കാം. നിങ്ങൾ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കിൽ, അത് ഉടൻ നടപ്പിലാക്കുക.
ഭാഗ്യചിഹ്നം – സൂര്യപ്രകാശം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ : നിങ്ങൾ ഭാഗ്യവാനാണെന്ന് ഇന്ന് സ്വയം തോന്നിയേക്കാം. ഇന്ന് നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിൽ നിങ്ങൾക്ക് അനുകൂലമായി ഒരു നല്ല നീക്കം കണ്ടേക്കാം
ഭാഗ്യചിഹ്നം – മഞ്ഞ മെഴുകു തിരികൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്തെങ്കിലുമൊരു കാര്യം മനപൂർവം അവഗണിക്കുകയാണെങ്കിൽ, അതു നിങ്ങളെ വിട്ടു പോകാൻ സാധ്യതയില്ല. വളരെ പ്രധാനപ്പെട്ട എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ നിങ്ങൾക്ക് ധൈര്യക്കുറവും ആത്മവിശ്വാസക്കുറവും അനുഭവപ്പെട്ടേക്കാം. തിരക്കേറിയ ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ പല കാര്യങ്ങളും നിങ്ങൾക്ക് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിച്ചെന്നു വരില്ല.
ഭാഗ്യചിഹ്നം – ഒരു സിലിക്കൺ പാത്രം
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പല കാര്യങ്ങളും സംഭവിച്ചേക്കാം. അവയിൽ ചിലത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ല. നിങ്ങളുടെ മനോഭാവം നിമിത്തം ആരെയെങ്കിലും വേദനിപ്പിച്ചേക്കാം. അതിനാൽ നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ഓർക്കുക. ഒരു ചെറിയ മോഷണം നടക്കാൻ സാധ്യത കാണുന്നു. അതിനാൽ ജാഗ്രത പാലിക്കണം.
ഭാഗ്യചിഹ്നം – ഒരു ക്രിസ്റ്റൽ ടംബ്ലർ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പരീക്ഷാഫലം നിങ്ങൾ പ്രതീക്ഷിച്ചതു പോലെ വന്നേക്കില്ല. ചെറിയ നയ നയതന്ത്ര മനോഭാവം നിങ്ങളുടെ ജോലി വിജകരമായി പൂർത്തിയാക്കാൻ സഹായിച്ചേക്കും. ഈ ദിവസം മന്ദഗതിയിൽ ആയിരിക്കും മുന്നോട്ടു നീങ്ങുന്നത്. പക്ഷേ സന്തോഷത്തോടെ ഈ ദിവസം അവസാനിക്കും. ഇന്ന് അശ്രദ്ധമായി വാഹനം ഓടിക്കരുത്.
ഭാഗ്യചിഹ്നം – ഒരു കുട
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ നിങ്ങളുടെ ചുറ്റുമുള്ള ഒരാളിൽ നിന്ന് നിങ്ങൾക്ക് പ്രചോദനം ലഭിച്ചേക്കാം. നിങ്ങൾ അന്തർമുഖമായ വ്യക്തിത്വം ഉള്ളവരായിരിക്കും. എന്നാൽ ഇന്ന് ഈ സ്വഭാവം ഉപേക്ഷിക്കണം. എങ്കിൽ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കൂ. ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥരോ സഹപ്രവർത്തകരോ നിങ്ങളെ കുറ്റപ്പെടുത്തിയേക്കാം. ഈ ദിവസം നിങ്ങൾക്ക് നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം.
ഭാഗ്യചിഹ്നം – നീലാകാശം