ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ സ്വയം പരിചരിക്കുന്നതില്‍ ശ്രദ്ധാലുക്കളാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതിനായി സമയം കണ്ടെത്താം. ആരെങ്കിലും നിങ്ങളെ അനാവശ്യമായി വിലയിരുത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ പൂര്‍ണ്ണമായി അവഗണിക്കുക. അവിചാരിതമായി പരിശോധനകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ നിങ്ങളുടെ ഓഫീസ് ജോലികള്‍ പരമാവധി കൃത്യതയോടെ ചെയ്യുക. ഭാഗ്യ ചിഹ്നം - ഒരു സെലനൈറ്റ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില യാത്രകള്‍ക്ക് സാധ്യതയുണ്ട്. സൗഹൃദങ്ങളിലും നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്കിടയിലും സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി പുരോഗതിയുണ്ടാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ ഒഴുക്കില്‍ നേരിട്ട തടസം മാറും.ഭാഗ്യ ചിഹ്നം - ടൂര്‍മാലിന്‍.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഊര്‍ജം ഇന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക. ചില വലിയ പ്രോജക്ടുകളില്‍ നിങ്ങളുടെ പേര് ബോസ് പരാമര്‍ശിച്ചേക്കാം. വൈകുന്നേരത്തോടെ നിങ്ങള്‍ക്ക് ഒരു പ്രത്യേക വ്യക്തിയില്‍ നിന്ന് ഒരു ട്രീറ്റ് ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മണല്‍ക്കല്ല്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍ ആയിരിക്കും. നിങ്ങള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയാല്‍ അത് നഷ്ടപ്പെടുത്തരുത്. വീട്ടിലുണ്ടാകുന്ന രൂക്ഷമായ കലഹങ്ങള്‍ ഇന്ന് നിങ്ങളെ സ്വാധീനിച്ചേക്കാം. അത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - സ്റ്റീല്‍ ബോക്സ്.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ആരുടെയെങ്കിലും ഈഗോ കാരണം നിങ്ങളുടെ ജോലി സ്തംഭിച്ചിരിക്കുകയാണെങ്കില് അത് പരിഹരിക്കാനും തടസ്സങ്ങള്‍ നീക്കാനും ഇന്നാണ് പറ്റിയ സമയം. ദീര്‍ഘകാല ആസൂത്രണമായിരിക്കും ഈ സമയത്ത് ഗുണം ചെയ്യുക. ഇന്ന് രാത്രി വീട്ടില്‍ അതിഥികള്‍ വരാന്‍ സാധ്യതയുണ്ട്. അവരെ സ്വീകരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തയ്യാറാണെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - ഒരു മാണിക്യം.
ലിബ്ര (Libra തുലാം രാശി)സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം വീട്ടില്‍ നേരിട്ടോ അല്ലാതെയോ കുറച്ചു സമയം ചിലവഴിക്കാന്‍ ഈ ദിവസം നല്ലതാണ്. നിങ്ങളുടെ ജോലിയിലെ സംഭാവന അവലോകനം ചെയ്യപ്പെട്ടേക്കാം. അമിതമായ മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങള്‍ക്ക് ക്ഷീണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു ബ്ലൂ സഫയര്‍
സ്കോര്‍പിയോ (Scorpio :വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നേരത്തെ നിങ്ങള്‍ക്കുണ്ടായിരുന്ന ആവേശവും താല്പര്യവും ഒരിക്കലും ഇല്ലാതാക്കി കളയില്ല എന്ന് തീരുമാനിക്കുക. ഈ ദിവസത്തിന് പുരോഗമനപരമായ ഊര്‍ജ്ജമുണ്ട്. നിങ്ങള്‍ ആരംഭിക്കുന്നതെന്തും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും. ഭാഗ്യ ചിഹ്നം - മഞ്ഞ ഗ്ലാസ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ ദിനചര്യകള്‍ ആരംഭിക്കാന്‍ നല്ല ദിവസമാണ്. ഒരു പുസ്തകമോ ലേഖനമോ വായിച്ചതിലൂടെ ഉണ്ടായ പ്രചോദനമാകും ഇതിന് കാരണം. നഷ്ടപ്പെട്ടതായി നിങ്ങള്‍ കരുതിയ ചിലത് ഈ ദിവസം കണ്ടെത്താന്‍ സാധിച്ചേക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഭാഗ്യ ചിഹ്നം - പക്ഷികള്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ചില സൂചനകള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മനസ്സില്‍ എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുക. നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തുക. പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളെ തേടിയെത്തുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുറത്തു നിന്നുള്ള ഒരാളുടെ ഉചിതമായ നിര്‍ദ്ദേശം നിങ്ങളുടെ സമയം ലാഭിക്കും. തീരുമാനമെടുക്കാതെ മാറ്റി വച്ച ഒരു കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസവും ബോധ്യവും നിങ്ങള്‍ക്കുണ്ട്. കുടുംബാംഗങ്ങള്‍ക്കും എല്ലായ്പ്പോഴും നിങ്ങള്‍ മുന്‍ഗണന നല്‍കും. ഭാഗ്യ ചിഹ്നം - ഒരു ഗാര്‍നെറ്റ് കല്ല്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.