ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: തൊഴിൽ മേഖല വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കിട്ടിയ ഒരവസരം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. മറ്റുള്ളവർ നേടിയെടുക്കാൻ ശ്രമിക്കുന്ന പല കാര്യങ്ങളും നിങ്ങൾക്ക് അപ്രാപ്യമായേക്കാം. പഴയ രീതികളിൽ ഇപ്പോൾ ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ബുദ്ധിമുട്ടായേക്കാവുന്ന ചില കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അത് നിങ്ങൾക്ക് ആശ്വാസം നൽകാനും ഇടയുണ്ട്. ഭാഗ്യ ചിഹ്നം - വിളക്ക്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: അറിയപ്പെടുന്ന ചിലരാൽ നിങ്ങളുടെ ജീവിതം താറുമാറാകാനുള്ള സാധ്യതയുണ്ട്. അത്തരം ആളുകളുടെ അപ്രായോഗികമായ മനോഭാവമോ ആവശ്യങ്ങളോ കൊണ്ട് അവർ അത് നിങ്ങളിലേക്ക് സന്നിവേശിപ്പിച്ചേക്കാം. ഒരു വലിയ അസൈൻമെന്റോ അവസരമോ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ ഏതെങ്കിലും ബിസിനസ്സിൽ ഇടപെട്ട് നിൽക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ സമയപരിധികൾ ഇപ്പോൾ ഇരട്ടിയായി ആവശ്യമുള്ള സമയമാണ്. ഭാഗ്യ ചിഹ്നം - ഒരു പാത്രം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലി ഡിമാൻഡ് ഉള്ളതാകാം. പുതിയ ഏതെങ്കിലും ബിസിനസ്സ് വികസിപ്പിക്കാനുള്ള ആലോചനയുണ്ടെങ്കിൽ അതിന് സഹായകമായേക്കാവുന്ന ഒരു കൂട്ടുകെട്ടുണ്ടാകാനിടയുണ്ട്. ബിസിനസ്സ് വിപുലീകരണത്തിനുള്ള സാമ്പത്തികത്തിന്റെ ഏത് അളവിലുള്ള കുറവും ഒരു പ്രധാന വ്യക്തിയിലൂടെയോ ബന്ധങ്ങൾ വഴിയോ അതുമല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പദ്ധതിയിലൂടെയോ ലഭിക്കാം. ഭാഗ്യ ചിഹ്നം - തിളക്കമുള്ള തുണി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി നിങ്ങൾ അഭിനന്ദിക്കുന്ന സ്വാധീനമുള്ള ഒരു വ്യക്തിയെയോ ഒരു സെലിബ്രിറ്റിയെയോ നേരിട്ട് കണ്ടുമുട്ടാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള യാത്രകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ തർക്കം വലിയൊരു തടസ്സമായി മാറിയേക്കാം, പക്ഷേ അത് സമയബന്ധിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. ചിലരുടെ പെരുമാറ്റം ഒരുതരം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. മറ്റുള്ളവർക്കായി കാര്യങ്ങൾ സംഘടിപ്പിക്കുന്നതിൽ നിങ്ങൾ പ്രധാന പങ്ക് വഹിക്കാനിടയുണ്ട്. ഭാഗ്യചിഹ്നം - പുതിയ കട
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും തരത്തിലുള്ള പരീക്ഷയിലോ എവിടെയെങ്കിലും പ്രവേശനം നേടാനോ പോകാൻ തയ്യാറെടുക്കുകയാണെങ്കിൽ ഇന്ന് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ഭാഗ്യം ഇന്ന് വർധിക്കും. ദൈനംദിന പ്രശ്നങ്ങൾ ജോലിയെ ബാധിച്ചേക്കാം, പക്ഷേ അത് താൽക്കാലികമാണ്. ധ്യാനമോ ആത്മീയമായ ശീലങ്ങളോ പരിശീലിക്കുന്നത് ഈ സമയത്ത് സഹായകരമായിരിക്കും.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ വിശ്വാസങ്ങളുടെ യജമാനൻ. ആ മനോഭാവം മെച്ചപ്പെടുത്താനുള്ള അവസരം ഇനിയും ഉണ്ടാകുമെന്നത് നന്നായി അംഗീകരിച്ചുകൊണ്ട് നിങ്ങളുടേതായ ഒരിടം ഉണ്ടാക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകളിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരിക്കാം പൊതുവിൽ കാര്യങ്ങൾ പക്ഷേ പൂർണ്ണമായും നിങ്ങളുടെ സമർപ്പണത്തോടെയുള്ള ഇടപെടൽ ആവശ്യമാണ്. പൊതുസ്ഥലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഒരു കാഴ്ചവസ്തുവാകാനിടയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുക. പുതിയ പരിചയക്കാരുമായി ഇടപഴകുമ്പോൾ ആദ്യം തന്നെ ഒരു നല്ല മതിപ്പ് അവരിൽ ഉണ്ടാക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാകുന്ന ദിവസമാണ്. ഭാഗ്യചിഹ്നം - പുതിയ പോസ്റ്റർ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രൊജക്ടിൽ നിങ്ങൾ കാണിക്കുന്ന സമർപ്പണം മറ്റുള്ളവരിൽ മതിപ്പ് സൃഷ്ട്ടിക്കും. അസൂയാലുക്കളായ ചിലർ നിങ്ങൾക്കുണ്ടാകുന്ന പുരോഗതിയെ തടസ്സപ്പെടുത്താൻ ശ്രമിച്ചേക്കാം. പക്ഷെ അതിനെയെല്ലാം നിങ്ങൾ അതിജീവിക്കും. അയൽക്കാരെ അസൂയപ്പെടുത്തുന്ന വിധമായിരിക്കും നിങ്ങളുടെ വളർച്ച. ചിലതൊക്കെ അവഗണിക്കാനും ശീലിക്കണം. അനാവശ്യ യാത്രയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളും എല്ലാവരുമായും പങ്കിടരുത്.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശ്രദ്ധയും നിശ്ചയദാർഢ്യവും നിങ്ങളുടെ പരിധിക്കും അപ്പുറത്തുള്ള എന്തെങ്കിലും നേടാൻ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ ജോലിയിൽ ശ്രദ്ധാലുക്കളായേക്കാം. നിങ്ങളുടെ ശൈലി അനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ഈ സമയം നിങ്ങൾ പ്രയോജനപ്പെടുത്തണം. സാമ്പത്തികമായ പിന്തുണ ലഭിക്കുമെങ്കിലും അത് തികച്ചും അപ്രതീക്ഷിതമായിരിക്കും. ഭാഗ്യ ചിഹ്നം - പവിഴം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് നിങ്ങളുടേതായ ഒരുപിടി അനുഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടാകാം, എന്നാൽ അതിന്റെ പേരിൽ ആരുടെയെങ്കിലും സ്വകാര്യതയിലേയ്ക്ക് നുഴഞ്ഞുകയറരുത്. നിങ്ങൾ ആത്മാർത്ഥമായി ആശങ്കപെടുന്നുണ്ടെങ്കിലും, രണ്ടടി പിന്നോട്ട് മാറി നിൽക്കുന്നതാണ് പൊതുവിൽ നല്ലത്. നിങ്ങൾ ബന്ധപ്പെടാൻ വളരെക്കാലമായി കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടാകാം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി വേഗത്തിലാക്കാൻ ചില അനുമതികൾക്കായി കാത്തിരിക്കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഷോപ്പിംഗ് ബാഗ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പതിവായി മറ്റൊരാളുടെ തെറ്റിന് നിങ്ങൾ ശിക്ഷിക്കപ്പെടുന്നത് അവസാനിപ്പിക്കുക. മുൻകാലത്തുണ്ടായ ഒരു തിരിച്ചടി ഒരിക്കൽ കൂടി നിങ്ങളെ പിന്നോട്ട് തള്ളിയേക്കാം. നിങ്ങൾ ഏതെങ്കിലും ലോണിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ശരിയാകാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം. അപ്രതീക്ഷിതമായ കാഴ്ചകൾ കാണാനോ സുഹൃത്തുക്കളുമായി ഉച്ചഭക്ഷണത്തിനോ നിങ്ങൾ പ്ലാൻ ചെയ്തേക്കാം. ആരോഗ്യ പ്രശ്നങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - പുതിയ പെയിന്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആരോഗ്യകാര്യത്തിൽ മൊത്തത്തിൽ അല്പം ആശങ്കയുള്ള സമയമാണ് എങ്കിലും നിങ്ങൾ അത് നന്നായി കൈകാര്യം ചെയ്തേക്കാം. നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒന്നിലേക്ക് നിങ്ങൾ മാനസികമായി ലയിച്ചിരിക്കാൻ സാധ്യതയുണ്ട്, അത് കാരണം യഥാർത്ഥത്തിൽ ചെയ്യേണ്ട കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. നിങ്ങളുടെ ഉത്കണ്ഠ നിയന്ത്രിക്കുകയും സ്വയം കേന്ദ്രീകരിക്കുകയും ധ്യാനം പരിശീലിക്കുകയും വേണം. പോസിറ്റീവായ ചില കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ഭാഗ്യചിഹ്നം - കറുത്ത ടൂർമാലിൻ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങൾ ദീർഘനേരത്തേയ്ക്ക് നീട്ടാതിരിക്കുന്നതാണ് നല്ലത്. പ്രണയസംബന്ധമായ കാര്യത്തിൽ നിങ്ങളുടെ മനസ്സ് എന്ത് പറഞ്ഞാലും അതിൽ ചില ഇടപെടലുകൾ നിങ്ങൾ നേരിട്ട് തന്നെ നടത്തേണ്ടി വന്നേക്കും. കമിതാക്കൾ രണ്ടുപേരും ചെറിയ ചെറിയ കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്നത് വിടവ് വർദ്ധിപ്പിക്കാനിടയാക്കും. സമയോചിതമായ ഒരു ഉപദേശം നിങ്ങൾക്ക് കിട്ടിയേക്കാം, അത് പ്രയോജനകരമാണെന്ന് തെളിയുകയും ചെയ്യും. ഒരു ഒത്തുചേരലിലോ പാർട്ടിയിലോ പങ്കെടുക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം - പോൾക്ക ഡോട്ട് പാറ്റേൺ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com