ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ എല്ലാക്കാലത്തേക്കും പിടിച്ചുവെയ്ക്കുന്നത് നല്ലതല്ല. ബിസിനസ്സില്‍ പങ്കാളിത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മത്സരബുദ്ധിയോടെയുള്ള പെരുമാറ്റം അവഗണിക്കുക. പുതിയ അവസരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം: തടാകം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രകടനത്തിലെ വ്യത്യാസം നിങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. കാര്യങ്ങളെപ്പറ്റി പുനരാലോചിക്കാന്‍ നിര്‍ബന്ധിതരാകും. വരാനിരിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്കായി നിങ്ങള്‍ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭാഗ്യചിഹ്നം: തേനീച്ച
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് എല്ലാത്തിനെപ്പറ്റിയും വ്യക്തമായ ബോധ്യം ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് അത് അതുപോലെ കാര്യങ്ങൾ പങ്കുവയ്ക്കാൻ സാധിക്കും. നിങ്ങളുടെ സംഭാഷണത്തില്‍ ശ്രദ്ധ വേണം. ഒരു സഹപ്രവര്ത്തകന് അവരുടെ പ്രയോജനത്തിനായി നിങ്ങളുടെ പ്രതിഛായ ഉപയോഗിച്ചേക്കാം. ഭാഗ്യചിഹ്നം: ബ്രോണ്‍സ് വാലറ്റ്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പോസിറ്റീവായി ഇരിക്കുന്ന ഒരു വ്യക്തിയായി നിങ്ങള്‍ മാറും. യാഥാര്‍ത്ഥ്യത്തെ അതേപടി അംഗീകരിക്കാന്‍ നിങ്ങള്‍ തയ്യാറായേക്കില്ല. നിങ്ങള്‍ വിശ്വസിക്കുന്ന ആളുകളെ കൃത്യമായി നിരീക്ഷിക്കണം. അല്ലെങ്കില്‍ അവരോട് പതിവായി സംസാരിക്കണം. ഭാഗ്യചിഹ്നം: ടംബ്ലര്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ ചില മാറ്റങ്ങളെപ്പറ്റിയുള്ള ചില അടയാളങ്ങള്‍ നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. ഒരു ഒത്തുച്ചേരല്‍ അല്ലെങ്കില്‍ യാത്ര എന്നിവ നടത്തുന്നത് നല്ലതാണ്. ഭാവിയിലേക്കായി പണം ശേഖരിച്ച് വെയ്ക്കുക. ഭാഗ്യചിഹ്നം: മുളച്ചെടി
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദേഷ്യത്തോടെ എല്ലാത്തിനും പരിഹാരം കാണാന്‍ ശ്രമിക്കരുത്. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രദ്ധിക്കുക. ചൂതാട്ടം പോലെയുള്ളവയില്‍ പങ്കെടുക്കരുത്. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്, ഭാഗ്യചിഹ്നം: ക്ലിയര്‍ ക്വാര്‍ട്ട്സ്
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ ചിലരുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. ചിലരില്‍ നിന്നുള്ള സാമ്പത്തിക സഹായം നിങ്ങളെ ഇന്നത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സഹായിക്കും. സാമ്പത്തികമായി സമ്മര്‍ദ്ദം നേരിടുന്ന സമയമാണ്. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം: ഒരു ക്ലൈംബര്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മാറ്റിവെച്ച പല കാര്യങ്ങളും നിര്‍വഹിക്കാന്‍ പറ്റിയ സമയം. മാനസിക സമ്മര്‍ദ്ദം കുറയും. ഗാര്‍ഹിക കാര്യങ്ങളില്‍ സഹായങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പുതിയ നിക്ഷേപ പരിപാടികളെപ്പറ്റി ആലോചിക്കാവുന്നതാണ്. ഭാഗ്യചിഹ്നം: മയില്‍പ്പീലി