ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ജീവിതത്തിൽ സംഭവ ബഹുലമായ കാര്യങ്ങൾ ഉണ്ടായേക്കാം. ചില ജീവിത രീതികളിൽ മാറ്റം സംഭവിക്കും. നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നാൻ സാധ്യതയുണ്ട്. ആരെങ്കിലും ഒരു സഹായം ആവശ്യപ്പെട്ട് നിങ്ങളെ സമീപിച്ചാൽ അത് ചെയ്തു കൊടുക്കണോ എന്നുള്ള കാര്യം നിങ്ങൾക്ക് തീരുമാനിക്കാം. സാമ്പത്തികമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു പുതിയ വരുമാന സ്രോതസ് കണ്ടെത്താൻ സാധ്യതയുണ്ട്. ഒരു ചെറിയ യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു തെരുവു വിളക്ക്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾക്കറിയാവുന്ന ഭൂരിഭാഗം ആളുകളും ആവശ്യമുള്ളപ്പോൾ
നിങ്ങളെ സഹായിക്കുന്നവർ ആയിരിക്കില്ല. നിങ്ങളുടെ കഴിവുകളെ നിങ്ങൾ വിലയിരുത്തുകയും വിശ്വസിക്കുകയും വേണം. ഒരു ലാഭകരമായ ഓഫർ നിങ്ങളെ തേടി എത്തിയേക്കാം. അത് പരിഗണിക്കണം.
ഭാഗ്യ ചിഹ്നം - ഒരു നിയോൺ ചിഹ്നം
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചില മുൻ സഹപ്രവർത്തകർ ഇപ്പോഴും നിങ്ങളുടെ പുരോഗതിയും വളർച്ചയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകാം. അവർക്ക് നിങ്ങളോട് അസൂയ തോന്നാൻ സാധ്യതയുണ്ട്. വീട്ടിൽ വഴക്കുണ്ടാകാൻ സാധ്യതയുണ്ട്. അത് ചില ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. നിങ്ങൾ മുമ്പ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നും ഇപ്പോൾ ചില
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായേക്കാം.
ഭാഗ്യ ചിഹ്നം - ഒരു തവള
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ലളിതമായ ജീവിത ശൈലി പിന്തുരുക. അനാവശ്യമായ സങ്കീർണതകൾ ഒഴിവാക്കാൻ ശ്രമിക്കുക. ആശങ്കയുണ്ടാക്കുന്ന വിധത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഒരു പഴയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വന്നേക്കാം. പങ്കാളിയോട് തുറന്ന് സംസാരിക്കാൻ തയ്യാറാവുക.
ഭാഗ്യ ചിഹ്നം - ഒരു വജ്രം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ചില വൈകാരികമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളിൽ നിങ്ങൾ പ്രതീക്ഷിച്ചത് പോലെ നിങ്ങളുടെ കുടുംബം നിങ്ങളെ പിന്തുണച്ചെന്നു വരില്ല.
വൈകാരികമോ മാനസികമോ ആയ കാര്യങ്ങളിൽ ഇപ്പോൾ റിസ്ക് എടുക്കരുത്.
ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: സമ്മിശ്ര വികാരങ്ങൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്നു നിങ്ങളെ കാത്തിരിക്കുന്നത്. എന്നാൽ, നിങ്ങൾ മനസിനെ സമ്മർദത്തിലാക്കാതെ സൂക്ഷിക്കണം. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിച്ചേക്കും പ്രത്യേകിച്ചും നിങ്ങൾ മാധ്യമ മേഖലയിലാണെങ്കിൽ. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക.
ഭാഗ്യ ചിഹ്നം - വേപ്പു മരം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളെക്കൊണ്ടു പറ്റുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പെട്ടെന്ന് ബോറടിക്കുന്ന പ്രകൃതക്കാരനായിരിക്കും നിങ്ങൾ. അർത്ഥവത്തായതും പ്രായോഗികവുമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - ഒരു സിലിക്കൺ പാത്രം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പണം സമ്പാദിക്കുക എന്ന നിങ്ങളുടെ പ്രാഥമിക ലക്ഷ്യം വിജയകരമായി പൂർത്തീകരിച്ചേക്കാം. ഒരു അജ്ഞാതന്റെ പിന്തുണ ഇന്ന് ലഭിച്ചേക്കാം. നിങ്ങളുടെ അഭിനിവേശങ്ങളെ പിന്തുടരുക. ജോലിയുമായി ബന്ധപ്പെട്ട് ഒരു പുതിയ വാർത്ത കേൾക്കാൻ സാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങൾ നന്നായി പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
ഭാഗ്യ ചിഹ്നം - ഒരു ചെടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു നിർണായക വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം മറ്റുള്ളവർ പരിഗണിക്കാാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനങ്ങൾ. അംഗീകരിക്കപ്പെടും. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളിൽ നിന്ന് നിങ്ങൾക്ക് ഒരു സർപ്രൈസ് സമ്മാനം ലഭിച്ചേക്കാം. അടുപ്പമുള്ള സുഹൃത്തുക്കൾ നിങ്ങളുടെ പ്രതിസന്ധികളിൽ സഹായിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യും.
ഭാഗ്യ ചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ സഹപ്രവർത്തകരിൽ നിന്നുള്ള ഒരു ചെറിയ എതിർപ്പ് വലിയ തർക്കങ്ങളിലേക്ക് നയിച്ചേക്കാം. അതിനാൽ അത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കുക. ഏതൊരു വ്യക്തിഗത സംരംഭത്തേക്കാളും ടീം വർക്ക് നിങ്ങൾക്ക് നന്നായി പ്രയോജനം ചെയ്യും. രേഖകൾ രണ്ടു തവണ പരിശോധിച്ചു മാത്രം അംഗീകാരം നൽകുക.
ഭാഗ്യ ചിഹ്നം - ഒരു റോസാപ്പൂ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ലക്ഷ്യത്തോട് കൂടുതൽ അടുക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത കേട്ടേക്കാം. വേഗത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകൾ നവീകരിക്കാൻ ആഗ്രഹം തോന്നിയേക്കാം. നന്നായി ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. നിങ്ങൾക്കു
മുന്നിൽ പുതിയ അവസരങ്ങൾ തുറന്നു കിടക്കുന്നു എന്നോർക്കുക. ഭാഗ്യ ചിഹ്നം - ഒരു വാച്ച്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ റൊമാന്റിക് ആയ ഒരാൾ ആയിരിക്കാം. അത് പലപ്പോഴും മറ്റുള്ളവർക്ക് ഇഷ്ടമായെന്നു വരില്ല. നിങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും വസ്തുനിഷ്ഠമായും പ്രവർത്തിക്കണം. ഒരു പഴയ സുഹൃത്തിനെക്കുറിച്ച് നിങ്ങൾ മുൻപു ചിന്തിച്ചിരുന്ന ചില കാര്യങ്ങളിൽ മാറ്റം വന്നേക്കാം. ശാന്തമായ ഒരു സായാഹ്നം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. അത് പല പ്രശ്നങ്ങളും മറക്കാൻ നിങ്ങളെ സഹായിച്ചേക്കും.
ഭാഗ്യ ചിഹ്നം - സ്വർണ ചെയിൻ