ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ആരെങ്കിലും നിങ്ങൾക്ക് മാനസിക പിരിമുറുക്കമോ സമ്മർദ്ദമോ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും. എന്നാൽ അതിന് മികച്ച ഒരു മാർഗം നിങ്ങൾ കണ്ടെത്തിയേക്കും. പുതിയ ഒരു കാര്യത്തിന് തുടക്കം കുറിയ്ക്കും. ഭാഗ്യ ചിഹ്നം: കറുവപ്പട്ട
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20 നും മെയ് 20നും ഇടയിൽ ജനിച്ചവർ: താൽക്കാലികമായ ചില ബന്ധങ്ങൾ ഇപ്പോൾ അവസാനിക്കാൻ സാധ്യതയുണ്ട്. മുന്നോട്ട് പോകാനും ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഒഴിവാക്കാനുമുള്ള സമയമാണിത്. കഴിഞ്ഞ കാലത്തെ ഓർമകളെല്ലാം അവസാനിപ്പിക്കുക. അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കരുത്. പുതിയ ട്രാവൽ പ്ലാനുകൾക്ക് സാധ്യത. ഭാഗ്യ ചിഹ്നം: ഒരു കൂടാരം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: സീനിയർ മാനേജ്മെന്റ് തലത്തിലുള്ള ആരോടെങ്കിലും ഗൗരവമായ ചില സംഭാഷണങ്ങളിൽ ഏർപ്പെടാൻ അവസരം ലഭിക്കും. ഇത് നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ഉൾക്കാഴ്ച നേടി തരാൻ സഹായിച്ചേക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെ ബാധിക്കുന്ന ചില വസ്തുതകളെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരുന്നിരിക്കില്ല. മണിക്കൂറുകളോളം വിനോദങ്ങളിൽ ഏർപ്പെടുന്നത് ഉചിതമല്ല. ഭാഗ്യ ചിഹ്നം - ഒരു മഴവില്ല്
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നത് ഉടൻ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങളെ സഹായിച്ചേക്കും. ഒരു റൊമാന്റിക് പ്രൊപ്പോസൽ നിങ്ങൾക്ക് ലഭിച്ചേക്കാം. അത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഭാവി തീരുമാനങ്ങൾ എടുക്കുമ്പോൾ ചില മുന്നറിയിപ്പുകൾ സൂക്ഷിക്കുക. ഒരു പുതിയ അവസരം ഇപ്പോൾ വന്നുചേരും. ഉടൻ തന്നെ ഒരു പുതിയ പ്രോജക്ട് നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം: ഒരു തടാകം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു മത്സര പരീക്ഷയോ പ്രവേശന പരീക്ഷയോ എഴുതാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ ഫലങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഉടൻ തന്നെ നിങ്ങൾക്ക് അതിന്റെ ഫലം അറിയാൻ സാധിക്കും. ഇതുവരെ ഉണ്ടായിരുന്ന പരിഭ്രമം ഇല്ലാതാകും. എന്നാൽ അമിത ആത്മവിശ്വാസം നല്ലതല്ല. പുറത്തു നിന്നുള്ള ഭക്ഷണം അമിതമായി കഴിക്കരുത്. ഭാഗ്യ ചിഹ്നം - ഒരു കടത്തുവള്ളം
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: വരാനിരിക്കുന്ന ആഴ്ചയെക്കുറിച്ച് നിങ്ങൾക്ക് ചില വ്യക്തമായ പ്ലാനുകൾ ഉണ്ടായിരിക്കാം. ഉടൻ തന്നെ ഒരു വലിയ ഇവന്റ് നിങ്ങൾക്കായി കാത്തിരിക്കാനും സാധ്യതയുണ്ട്. ഇവയെല്ലാം ഒരുമിച്ച് വരാനുള്ള സാധ്യതയുമുണ്ട്. നിങ്ങൾക്ക് കഴിവുള്ള മേഖലയിൽ ഒരു പുതിയ അവസരം ഉടൻ പ്രതീക്ഷിക്കാം. ഒരു സുഹൃത്ത് അപ്രതീക്ഷിതമായി കടന്നുവരും. ഇപ്പോൾ നടത്തുന്ന നിക്ഷേപം നിങ്ങൾക്ക് പെട്ടെന്നുള്ള വരുമാനം നൽകും. ഭാഗ്യ ചിഹ്നം - ഒരു തലപ്പാവ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ചില സമയങ്ങളിൽ ആളുകൾ ചില വാഗ്ദാനങ്ങൾ നൽകിയേക്കാം. എന്നാൽ അവ പാലിക്കണമെന്നില്ല. എന്നാൽ ഇത് മാത്രം കണക്കിലെടുത്ത് മറ്റൊരാളെക്കുറിച്ച് മുൻവിധി പാടില്ല. കാര്യങ്ങൾ നിങ്ങൾ വിചാരിച്ച രീതിയിൽ നടക്കുന്നില്ലെങ്കിൽ മറ്റൊരു മാർഗം സ്വീകരിക്കാവുന്നതാണ്. നിങ്ങളുടെ പ്രകടനത്തിന് അംഗീകാരം ലഭിച്ചേക്കും. സാമ്പത്തിക ഇടപാടുകൾ പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം: നീല ടൂർമാലിൻ
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു സ്റ്റാർട്ട്-അപ്പിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ആവശ്യമായ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ചില അന്താരാഷ്ട്ര വികസന പദ്ധതികൾക്ക് സാധ്യതയുണ്ട്. ചില ഗൃഹാതുര നിമിഷങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഒരു പഴയ സുഹൃത്ത് നിങ്ങളുടെ അടുത്ത് വന്നേക്കാം. ഭാഗ്യ ചിഹ്നം: കക്ക
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കുടുംബത്തിൽ നിന്നോ അടുപ്പമുള്ളവരിൽ നിന്നോ നിങ്ങൾക്ക് എന്തെങ്കിലും സർപ്രൈസുകൾ ലഭിച്ചേക്കാം. വിവാഹാലോചനങ്ങൾ വരാനും ഉടൻ വിവാഹത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഒരു പഴയ സുഹൃത്തുമായി സംസാരിക്കുന്നത് നിങ്ങളുടെ മനസ്സിന് സമാധാനം നൽകും. ഭാഗ്യ ചിഹ്നം: പാഷൻ ഫ്രൂട്ട്
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളെ ഒരു പങ്കാളിത്തത്തിലേയ്ക്കോ പുതിയ ബിസിനസ് ആശയത്തിലേയ്ക്കോ ചേർക്കാൻ നിങ്ങളുടെ കുറച്ച് പഴയ സുഹൃത്തുക്കൾക്ക് കഴിഞ്ഞേക്കും. ഇതെല്ലാം ചിലപ്പോൾ ഒരു യാത്രയിലായിരിക്കാം സംഭവിക്കുക. സർക്കാർ ഉദ്യോഗസ്ഥർക്ക് ചില വെല്ലുവിളി നിറഞ്ഞ സമയത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഭാഗ്യ ചിഹ്നം: ക്വാർട്സ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഏതെങ്കിലും തരത്തിലുള്ള ഒരു ആരോപണത്തിന്റെ പേരിൽ നിങ്ങൾക്ക് പോരാടേണ്ടി വന്നേക്കാം. ആളുകളുമായുള്ള നിങ്ങളുടെ ചില ധാരണകൾ ഒരു നല്ല മാറ്റത്തിലൂടെ കടന്നു പോയേക്കാം. കുടുംബത്തിൽ നിന്ന് മതിയായ പിന്തുണ ഉണ്ടായേക്കാം. അമിതമായി ചെലവഴിക്കുന്ന ശീലം നിങ്ങൾ നിയന്ത്രിക്കണം. ഉടൻ തന്നെ സമ്പാദ്യ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാകാൻ സഹായിക്കും. ഭാഗ്യ ചിഹ്നം: മുല്ലപ്പൂവ്
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിലവിൽ നിങ്ങളെ ബാധിക്കുന്ന ചില സാഹചര്യങ്ങൾക്ക് പരിഹാരം കാണാൻ ആ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം തേടുക. നിങ്ങളുടെ ഓഫീസിലെ ഒരു മുതിർന്ന വ്യക്തിക്ക് നിങ്ങൾക്ക് ചില നല്ല ഉപദേശം നൽകാൻ കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യരുത്. ഭാഗ്യ ചിഹ്നം: പെബിൾ