ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാനും രേഖകളും മറ്റും ഓർഗനൈസ് ചെയ്യാനും അനുകൂലമായ ഒരു ദിവസമാണ് ഇന്ന്. നിങ്ങൾ ചില കാര്യങ്ങൾ പിന്നത്തേയ്ക്ക് മാറ്റിവെച്ചിട്ടുണ്ടാകാം. എന്നാൽ ആ കാര്യങ്ങൾ സംബന്ധിച്ച ചിന്തകൾ നിങ്ങളെ അലട്ടിയേക്കാം. മുൻ കാലങ്ങളിലെ ചില ബന്ധങ്ങൾ ഇന്ന് ങ്ങൾക്ക് അനുകൂലമായി വന്നു ചേരും.
ഭാഗ്യ ചിഹ്നം - ഒരു റോസ് ക്വാർട്സ്
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മാനസിക സമ്മർദം കുറയ്ക്കുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചേക്കാം. മുതിർന്നവർ പറയുന്ന കാര്യങ്ങൾ അവഗണിക്കാതിരിക്കുക. നിങ്ങൾക്കായി കുറച്ച് സമയം ചെലവഴിക്കാൻ ഇന്ന് നല്ല ദിവസമാണ്.
ഭാഗ്യ ചിഹ്നം - ഒരു തടിപ്പെട്ടി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആസൂത്രണം ചെയ്യുന്ന ചില കാര്യങ്ങൾ ഇന്ന് വിജയിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് കുറച്ച് കാര്യങ്ങൾ നേരിട്ട് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. അവരോട് തുറന്നു സംസാരിക്കുക. ജീവിതത്തിൽ സ്വയം ചില പരിശോധനകളും അവലോകനകളും നടത്തേണ്ടി വന്നേക്കാം.
ഭാഗ്യ ചിഹ്നം - ഒരു ടൈ
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ വിശ്വസ്തരായ ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. നിങ്ങൾ ഒരു ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങൾ കൂടുതൽ പ്രതീക്ഷ നൽകി തുടങ്ങും. നിങ്ങളുടെ സമീപകാല തീരുമാനങ്ങളിൽ ചിലത് വീണ്ടും പുന: പരിശോധിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു നോട്ട് ബുക്ക്
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കറിയാത്ത ഒരു കാര്യത്തെ കുറിച്ച് വിധി പറയേണ്ടി വന്നേക്കാം. നിങ്ങളുടെ നിലവിലെ ജോലിയ്ക്ക് ഗുണകരമാകുന്ന ഒരു പുതിയ അവസരം വന്നു ചേരും. എന്തെങ്കിലും കാര്യത്തോടുള്ള നിങ്ങളുടെ പാഷൻ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങും.
ഭാഗ്യ ചിഹ്നം - വെങ്കലം
ലിബ്ര (Libra തുലാം രാശി): ആഘോഷങ്ങൾ പ്രതീക്ഷിച്ചതിലും വളരെ മുമ്പ് നടന്നേക്കാം. കുടുംബത്തിൽ ആരെങ്കിലും വളരെ അസ്വസ്ഥരായേക്കാം. പരസ്പരം വ്യക്തമായി ആശയവിനിമയം നടത്തുന്നതാണ് നല്ലത്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ തിരക്കുകൂട്ടരുത്. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
ഭാഗ്യ ചിഹ്നം - ക്രിസ്റ്റൽ
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് ചില പ്രയാസങ്ങളിൽപ്പെട്ടിരിക്കാം. അവയിൽ നിന്ന് പുറത്തു വരാൻ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങൾ ഇന്ന് വളരെ ക്ഷീണിതനായി തോന്നാം. എന്നാൽ അത് താൽക്കാലികമാണ്. ഊർജ്ജസ്വലമായി പ്രവർത്തനങ്ങളിലേക്ക് തിരികെ വരാൻ ഒരു ഔട്ട്ഡോർ ആക്റ്റിവിറ്റി നിങ്ങളെ സഹായിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഷുഗർ സിറപ്പ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ അനാവശ്യമായി വികാരാധീനരായേക്കാം. താമസിയാതെ നിങ്ങളുടെ ജോലി സ്ഥലത്ത് ഒരു മികച്ച മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ഗുണകരമാകുന്നത് ആരാണ് എന്ന് മനസ്സിലാക്കുക. കൂടാതെ നിങ്ങൾക്ക് ചുറ്റും വെറുതെ അഭിനയിക്കുന്നവർ ആരാണെന്ന് തിരിച്ചറിയുക.
ഭാഗ്യ ചിഹ്നം - ഒരു സോളാർ പാനൽ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വിശ്വസ്തരായി കണക്കാക്കുന്ന ചില ആളുകൾ ആ വിശ്വാസത്തിന് അർഹരല്ലെന്ന തിരിച്ചറിവുണ്ടാകും. കുടുംബാംഗങ്ങളിൽ നിന്നുള്ള ഒരു വാർത്ത വിഷമമുണ്ടാക്കിയേക്കാം. നിങ്ങൾക്ക് പുതിയ ബിസിനസ്സിൽ നിക്ഷേപിക്കാൻ പദ്ധതിയുണ്ടെങ്കിൽ അതിന് അനുകബലമായ നല്ല ചില സൂചനകൾ ലഭിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഇഷ്ടപ്പെട്ട ഒരു ഫാഷൻ ലേബൽ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ തീരുമാനത്തിൽ മാത്രം ഉറച്ചു നിൽക്കാതിരിക്കാൻ ശ്രമിക്കുക. ജോലി സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അഭിനന്ദിക്കുകയും ചെയ്തേക്കാം. നിങ്ങൾക്ക് ഒരു അധിക ഉത്തരവാദിത്തം കൂടി ലഭിച്ചേക്കാം. സ്വയം വ്യക്തമായി പ്രകടിപ്പിക്കാൻ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - ഒരു നിറമുള്ള ഗ്ലാസ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് മുൻകൂട്ടി ചില കാര്യങ്ങൾ ആസൂത്രണം ചെയ്തേക്കും. ഒരു ജോലി പൂർത്തിയാക്കാൻ ആവശ്യമായ വൈദഗ്ധ്യം നേടാൻ ശ്രമിക്കും. നിങ്ങളുടെ ബോസിന് നിങ്ങളുടെ ഒരു ഉറപ്പ് ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സ്വപ്നത്തിലേക്ക് നിങ്ങൾ കൂടുതൽ അടുക്കുന്നത് പോലെ തോന്നും. പ്രായമായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
ഭാഗ്യ ചിഹ്നം - ഒരു നീല ക്രിസ്റ്റൽ