ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് മുന്നിലെ വഴി വ്യക്തമാണ്, നിങ്ങൾക്ക് മുന്നോട്ട് പോകാൻ തടസ്സങ്ങളില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ആസൂത്രണം ചെയ്തിരുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ അനുകൂലമായ ദിവസമാണ്. വിവാഹാലോചനകൾ നടത്തുന്നവർക്ക് യോഗ്യമായ ബന്ധം കിട്ടിയേക്കും. ഭാഗ്യ ചിഹ്നം - മഞ്ഞ വസ്ത്രം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കാര്യങ്ങൾ നിങ്ങൾക്ക് കൊടുത്താൽ വ്യക്തമായി മനസിലാകുന്നു എന്നത്കൊണ്ട് തന്നെ നിങ്ങൾക്കുണ്ടായ തെറ്റിദ്ധാരണകൾ മാറേണ്ടതാണ്. മുന്നിലുള്ള വെല്ലുവിളി അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും അത് അസാധ്യമല്ല എന്ന ഓർമ്മിക്കുന്നത് നല്ലതാണ്. നിങ്ങൾ അതിനായി ശ്രമിക്കണം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ നിങ്ങളെ തിരക്കിലാക്കിയേക്കാം.
ഭാഗ്യ ചിഹ്നം - ഗ്രാമ്പൂ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ സംബന്ധിച്ച് വളരെ കൃത്യമായ ധാരണ നിങ്ങൾക്കുണ്ടാകും. എന്നാൽ അത് മനസ്സിലെ ഒരു ആഗ്രഹം മാത്രമാണ്, യഥാർത്ഥ പദ്ധതി വ്യത്യസ്തമായിരിക്കാം. നിങ്ങളുടെ സംഭാഷണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് പരിശോധിക്കാൻ തയ്യാറാകണം. ഒരു ചെറിയ ഇടവേള അനിവാര്യമാണ്.
ഭാഗ്യ ചിഹ്നം - മാണിക്യം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സ്ഥിരോത്സാഹമാണ് വിജയത്തിന്റെ അടിസ്ഥാന നിയമം. നിങ്ങൾക്കുണ്ടായേക്കാവുന്ന നിരാശ, കഠിനാധ്വാനം എന്നിവ കൊണ്ട് വളരെ കുറച്ച് നേട്ടങ്ങളെ ഉണ്ടാകാനിടയുള്ളൂ. പക്ഷെ അത് നിങ്ങളെ നിരാശപ്പെടുത്താൻ അനുവദിക്കരുത്. നല്ല സമയമാണ് ഇനി വരാനുള്ളത്.
ഭാഗ്യ ചിഹ്നം - ജമന്തി
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അമിതമായ പ്രായോഗികത ചിലപ്പോൾ നിങ്ങളുടെ വ്യക്തിത്വത്തിലുള്ള അഹങ്കാരം വെളിപ്പെടാൻ കാരണമായേക്കാം. നിങ്ങളുടെ സമീപനം മയപ്പെടുത്താൻ ശ്രമിക്കുക. ഒരു നിയമപരമായ കാര്യം ചില നല്ല ലക്ഷണങ്ങൾ കാണിക്കും. ഇടപാടുകൾ അവസാനിപ്പിക്കാനോ പേപ്പറുകളിൽ ഒപ്പിടാനോ ശ്രമിക്കുന്നവർ സൂക്ഷിക്കുക.
ഭാഗ്യ ചിഹ്നം - ആകർഷണീയമായ വള
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നതുപോലെ മറ്റൊരാൾ നിങ്ങളെ മനസ്സിലാക്കുമെന്ന് എല്ലായ്പ്പോഴും കരുതരുത്. വളരെ ലളിതമായി മാത്രം പെരുമാറുക. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിങ്ങളുടെ ആരോഗ്യസ്ഥിതി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
ഭാഗ്യ ചിഹ്നം - വാട്ടർ ബോട്ടിൽ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി അടുപ്പമുള്ള ഒരു സ്ത്രീയുമായുള്ള നിങ്ങളുടെ ബന്ധം പുനഃപരിശോധിക്കേണ്ടി വന്നേക്കാം. ചില തെറ്റായ ആശയവിനിമയങ്ങൾ ഉണ്ടാകാനിടയുണ്ട്, അത് കൂടുതൽ സങ്കീർണതകളിലേയ്ക്ക് കാര്യങ്ങളെ കൊണ്ടുപോകാനിടയുണ്ട്. അപകടകാരികളായ ആളുകളുമായുള്ള ബന്ധം അവസാനിപ്പിക്കുകയോ അകറ്റി നിർത്തുകയോ ചെയ്യുന്നതാണ് പൊതുവിൽ നല്ലത്.
ഭാഗ്യ ചിഹ്നം - പച്ച കല്ല്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ എത്ര പരിശ്രമിച്ചാലും ഇടപെടലുകളിൽ കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. കഴിവതും അതൊഴിവാക്കുന്നതാണ് നല്ലത്. ഒരു പുതിയ സഹകരണ ആശയം ഉണ്ടാകാനിടയുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള വിവിധ നഗരങ്ങളിൽ നിങ്ങളുടെ ജോലി വിപുലീകരിക്കാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ ഇപ്പോൾ അതിന് വേണ്ടി പ്രവർത്തിക്കേണ്ട സമയമാണ്.
ഭാഗ്യ ചിഹ്നം - അണ്ണാൻ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു വ്യക്തിയെ സംബന്ധിച്ചുള്ള നിങ്ങളുടെ ധാരണയെക്കുറിച്ച് നിങ്ങൾക്ക് തന്നെ സ്വയം ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. മറ്റൊരാളുടെ സംഭാഷണത്തിനിടയിൽ ഇടപെടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങൾ പുതിയതോ അടുത്തകാലത്ത് തുടങ്ങിയതോ ആയ ഒരു ബിസിനസ്സിലാണെങ്കിൽ നിങ്ങൾ കണക്കിലെടുക്കാത്ത ചില വെല്ലുവിളികൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം.
ഭാഗ്യ ചിഹ്നം - മരീചിക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയ്ക്ക് അവസാനം വന്നിരിക്കുന്നു, നിങ്ങൾ ഒരു പുതിയ ജീവിതത്തിലേക്കും സാഹസികവും ആത്മാവിന് സന്തോഷം നൽകുന്നതുമായ ഒരു കാലത്തിലേക്കുള്ള യാത്ര ആരംഭിക്കും. സാമ്പത്തിക ആസൂത്രണം സംബന്ധിച്ച് രണ്ടാമത് ഒന്ന് കൂടി നോക്കേണ്ടി വന്നേക്കാം. മറ്റെല്ലാ കാര്യങ്ങളും ഏറെക്കുറെ നിങ്ങളുടെ നിയന്ത്രണത്തിലാണ്.
ഭാഗ്യ ചിഹ്നം - ചെളി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വളരെക്കാലമായി പ്രവർത്തിച്ചതിനുള്ള അംഗീകാരം ഒടുവിൽ നിങ്ങൾക്ക് ലഭിക്കും. എന്നാൽ ശരിയായ സമയത്തിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കണം. ഒരിക്കൽ നിങ്ങൾ ശ്രദ്ധിച്ചിരുന്ന ഒരുകാര്യത്തിലേയ്ക്ക് വീണ്ടും നിങ്ങളുടെ ശ്രദ്ധ പതിച്ചേക്കാം
ഭാഗ്യ ചിഹ്നം - ഗ്ലാസ്