ദിവസ സംഗ്രഹം: നിങ്ങളുടെ പ്രോജക്ടുകള്‍, കരാറുകള്‍ എന്നിവയില്‍ കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ അതില്‍ നിരാശരാകരുത്. നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. പുതിയ ചില അവസരങ്ങള്‍ നിങ്ങളെ തേടി വരും. നിങ്ങളുടെ മൂല്യവുമായി ചേര്‍ന്ന് പോകുന്ന അവസരങ്ങള്‍ തെരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്. നിങ്ങളുടെ കുടുംബ ബന്ധം വളരെയധികം ശക്തിപ്പെടും. അതിനാല്‍ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. അവരുമായി ഒത്തു ചേര്‍ന്ന് യാത്രകള്‍ പോകാനും ശ്രമിക്കണം. സ്വയം ഒരു തിരിച്ചറിവിനായി യാത്രകള്‍ ചെയ്യുന്നതും ഉത്തമമാണ്.അത് നിങ്ങളുടെ ജീവിതലക്ഷ്യങ്ങളെപ്പറ്റി ഒരു തിരിച്ചറിവ് നല്‍കും. തുറന്ന മനസ്സോടെ വേണം യാത്ര ചെയ്യാന്‍. മാത്രമല്ല ആ യാത്രയില്‍ വിശ്വാസം കൈവിടാതിരിക്കാനും ശ്രദ്ധിക്കണം.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം സ്നേഹ ബന്ധങ്ങളെയും ഐക്യത്തെയുമാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ പ്രണയജീവിതത്തെ മാറ്റിമറിച്ചേക്കാവുന്ന തീരുമാനം എടുക്കേണ്ടി വരും. മുന്നിലുള്ള രണ്ട് ഓപ്ഷനുകളിൽ ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടാകും. സാമ്പത്തിക ലാഭം ലഭിക്കുന്ന ഒരു പുതിയ വഴി നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കിട്ടും. പ്രായോഗികമായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഊട്ടിയുറപ്പിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ട ദിവസമാണിന്ന്. വളര്‍ച്ചയ്ക്കും, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായും ഓരോ മാറ്റങ്ങളെയും വീക്ഷിക്കേണ്ടതാണ്.
ഭാഗ്യ ചിഹ്നം: പൂക്കള്‍
ഭാഗ്യ നിറം: വയലറ്റ്
ഭാഗ്യ സംഖ്യ: 13
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സമീപ ഭാവിയില്‍ ഒരു പ്രണയ ബന്ധം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ സാധ്യതയുണ്ട്. നിങ്ങൾ ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കും. മാത്രമല്ല നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക ലാഭമുണ്ടാകാനും പറ്റിയ ദിവസം. ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ശീലങ്ങള്‍ പിന്തുടരണം. യാത്ര ചെയ്യുന്നത് നിങ്ങള്‍ക്ക് കുറച്ച് സമാധാനം തരും.
ഭാഗ്യ ചിഹ്നം: കാക്ടസ് ചെടി
ഭാഗ്യ നിറം: മജന്ത
ഭാഗ്യ സംഖ്യ: 16
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിങ്ങളില്‍ രൂപപ്പെടും. വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരാളില്‍ നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നിയേക്കാം. അല്ലെങ്കില്‍ പ്രണയത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകള്‍ വന്നേക്കാനും സാധ്യതയുണ്ട്. വളരെ ആഴമേറിയ ബന്ധങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചേക്കാം. ബൗദ്ധിക നിലവാരം നിങ്ങള്‍ക്ക് ഉയരുന്ന സമയമാണിത്. ഇത് കരിയറില്‍ ഉയര്‍ച്ചയുണ്ടാകാന്‍ കാരണമാകും. സാമ്പത്തിക വിജയമുണ്ടാകും. എന്നാല്‍ അതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. യാത്രകള്‍ നിങ്ങളുടെ മാനസികസ്ഥിതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ്.
ഭാഗ്യ ചിഹ്നം: താമര
ഭാഗ്യ നിറം: കടും പച്ച
ഭാഗ്യ സംഖ്യ: 12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മാനസികമായുള്ള പ്രശ്നങ്ങളോ പ്രണയബന്ധങ്ങളിലുള്ള പ്രശ്നങ്ങളോ നേരിടേണ്ടി വരുന്ന സമയമാണിത്. ചിലരുമായുള്ള ബന്ധങ്ങള്‍ വളരെ ആഴത്തിലാകുന്നതാണ്. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലാകും നിങ്ങളുടെ ശ്രദ്ധ മുഴുവന്‍. ജീവിതത്തില്‍ ചില ആശങ്കകളും അനിശ്ചിതാവസ്ഥയും നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം കേട്ട് മുന്നോട്ട് പോകണം. യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും.
ഭാഗ്യ ചിഹ്നം: ലില്ലി
ഭാഗ്യ നിറം: ക്രിംസണ്‍ റെഡ്
ഭാഗ്യ സംഖ്യ: 9
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയവുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ എടുക്കേണ്ട സമയം. കരിയറില്‍ നേതൃപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട സമയമാണിത്. നിങ്ങൾ ജോലിയില്‍ ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കും. അത് മറ്റുള്ളവരിലും പ്രചോദനമുണ്ടാക്കും. നിങ്ങളിലെ മുറിവുകള്‍ ഉണക്കുന്നതിനും പുതിയ പ്രതീക്ഷകള്‍ ഉടലെടുക്കുന്നതിനും അനുയോജ്യമായ സമയം. കുടുംബവുമായി യാത്ര പോകുന്നത് ഉത്തമമാണ്.
ഭാഗ്യ ചിഹ്നം: മുല്ലപ്പൂവ്
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 28
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെ പ്രശ്നങ്ങള്‍ നിറഞ്ഞ ഒരു ബന്ധമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവിലെ നിങ്ങളുടെ പ്രണയ ബന്ധത്തില്‍ നിങ്ങള്‍ സംതൃപ്തനായിരിക്കില്ല. പുതിയ പ്രണയത്തെപ്പറ്റി ആലോചിക്കുന്ന സമയം. ഇക്കാര്യത്തില്‍ നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം കേള്‍ക്കുക. സാമ്പത്തിക കാര്യങ്ങളില്‍ സഹായം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. സ്വയം വിചിന്തനം ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണം.
ഭാഗ്യ ചിഹ്നം: റോസ്
ഭാഗ്യ നിറം: എമറാള്‍ഡ് ഗ്രീന്‍
ഭാഗ്യ സംഖ്യ: 10
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ശക്തമായ പ്രണയം ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയോട് വളരെയധികം അഭിനിവേശം തോന്നുന്ന സമയം. കരിയറില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അതില്‍ നിന്നെല്ലാം മുന്നേറാനും തടസ്സങ്ങളെ ഇല്ലാതാക്കാനും സാധിക്കും. മറ്റുള്ളവരില്‍ നിന്ന് സഹായം ലഭിക്കും. ശാരീരിക - മാനസിക ആരോഗ്യത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. അവയില്‍ എല്ലാം ഒരു വ്യക്തത വന്നതിന് ശേഷം നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാകും.
ഭാഗ്യ ചിഹ്നം: മാരി ഗോള്‍ഡ്
ഭാഗ്യ നിറം: ഹേസല്‍ ബ്രൗണ്‍
ഭാഗ്യ സംഖ്യ: 21
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി വളരെ ആഴത്തിലുള്ള ബന്ധം ഉണ്ടാകുമെങ്കിലും ചില വിശ്വാസക്കുറവുകള് അനുഭവിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലും കരിയറിലും വലിയൊരു മാറ്റത്തിന് സാധ്യതയുള്ള ദിവസമായിരിക്കും ഇന്ന്. വളരെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന സമയമാണ്. എന്നാല്‍ അവയെല്ലാം മറികടന്ന് നിങ്ങള്‍ ശക്തമായി മുന്നോട്ട് വരുന്നതാണ്. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അതിനായി യാത്രകള്‍ പോകുന്നതും ഉചിതമാണ്.
ഭാഗ്യ ചിഹ്നം: ടുലിപ് സ്റ്റിക്ക്
ഭാഗ്യ നിറം: ഒലീവ് ഗ്രീന്‍
ഭാഗ്യ സംഖ്യ: 11
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. പങ്കാളിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാകും. അല്ലെങ്കില്‍ പുതിയ പ്രണയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ജോലി അവസരങ്ങളെ വേണ്ടെന്ന് വെയ്ക്കരുത്. ചിലപ്പോള്‍ അതിലൂടെ അപ്രതീക്ഷിക ഭാഗ്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. ജീവിതത്തില്‍ എപ്പോഴും ഒരു ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വ്യക്തി ജീവിതത്തിലെ വെല്ലുവിളികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. പുതിയ അവസരങ്ങള്‍ ലഭിക്കാനും റിസ്കുകള്‍ ഏറ്റെടുക്കാനും നിങ്ങള്‍ ശ്രമിക്കുന്ന ദിവസമാണിന്ന്. പുതിയ ചില സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ സാധ്യതയുള്ള ദിവസം.
ഭാഗ്യ ചിഹ്നം: അക്വേറിയം
ഭാഗ്യ നിറം: ബേബി പിങ്ക്
ഭാഗ്യ സംഖ്യ: 16
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ പ്രണയബന്ധത്തില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കില്ല. നിങ്ങള്‍ക്ക് മുന്നിലെത്തുന്ന പുതിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സാമ്പത്തിക ലാഭമുണ്ടാകാനും കരിയറില്‍ ഉയര്‍ച്ചയുണ്ടാകാനും സാധ്യതയുള്ള ദിവസം. മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന രീതിയില്‍ നിങ്ങളുടെ വിജയം ആഘോഷിക്കുക. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്കായി നിങ്ങള്‍ ആഗ്രഹിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. യാത്ര ചെയ്യുന്നത് ഉത്തമമാണ്.
ഭാഗ്യ ചിഹ്നം: സില്‍ക്ക് റോബ്
ഭാഗ്യ നിറം: മജന്ത
ഭാഗ്യ സംഖ്യ: 99
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധം ആഴത്തിലാകും. പണ്ട് നിങ്ങളുടെ ബന്ധങ്ങളില്‍ പലതരം സംഘര്‍ഷം നേരിടേണ്ടി വന്നിട്ടുണ്ടാകാം. കാര്യങ്ങളില്‍ വ്യക്തത വരാനും പുതിയ ചില അവസരങ്ങള്‍ ഉണ്ടാകാനും സാധ്യതയുള്ള ദിവസം. ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇപ്പോഴും ആശങ്കയുണ്ടാകും. എന്നാല്‍ അതെല്ലാം താല്ക്കാലികമാണ്. അപ്രതീക്ഷിതമായ യാത്രകളോട് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരിക്കും.
ഭാഗ്യ ചിഹ്നം: പേരാല്‍
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 44
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധം സമീപഭാവിയില്‍ തന്നെ ശക്തിപ്പെടുന്നതാണ്. പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റം, പുതിയ അവസരങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്തും. വൈകാരികമായ ചില വേദനകള്‍ നിങ്ങള്‍ക്കുണ്ടാകും. അതിനാല്‍ അവ ഇല്ലാതാക്കാനും ആരോഗ്യപരമായി ഇരിക്കാനും ശ്രദ്ധിക്കണം. പ്രിയപ്പെട്ടവര്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. യാത്ര ചെയ്യുന്നത് ഉത്തമമാണ്. അത് നിങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കും.
ഭാഗ്യ ചിഹ്നം: ഗ്ലാസ്സ് ബോട്ടില്‍
ഭാഗ്യ നിറം: റൂബി
ഭാഗ്യ സംഖ്യ: 33