ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനും ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് തീർക്കാനും അനുയോജ്യമായ ദിവസം. ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മികച്ച അവബോധം വളർത്തിയെടുക്കണം തർക്കങ്ങളുണ്ടായാൽ ശാന്തത പാലിക്കാൻ ശ്രമിക്കുക.
ഭാഗ്യചിഹ്നം - ഒരു തേയില തോട്ടം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഊർജ്ജം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ചില പുതിയ ജോലികൾ ആരംഭിക്കാനാകും. പുതിയ അവസരങ്ങൾ ലഭിക്കും. ആരെങ്കിലും ഒരു ഉപകാരം ചോദിച്ചാൽ, നിങ്ങൾ ചിലപ്പോൾ അത് മാന്യമായി നിരസിച്ചേക്കാം. ഒരു ഔട്ടിംഗിന് പ്ലാൻ ചെയ്യുക. അനുകൂല സമയമാണ്.
ഭാഗ്യ ചിഹ്നം - രണ്ട് ബോട്ടുകൾ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവർ ഇന്ന് നിങ്ങളുടെ ദുർബലമായ വ്യക്തിത്വത്തിന് സാക്ഷിയായേക്കാം. നിങ്ങൾക്ക് അത് മറച്ചു വയ്ക്കാൻ സാധിച്ചെന്ന് വരില്ല. പുരോഗതി കൈവരിക്കാൻ ചില തന്ത്രങ്ങൾ ആവശ്യമായി വന്നേക്കാം. ഒരു സഹപ്രവർത്തകൻ സഹായം ആവശ്യപ്പെട്ടേക്കാം. സാധ്യമെങ്കിൽ പരിഗണിക്കുക.
ഭാഗ്യ ചിഹ്നം - പെബിൾസ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പഴയ പരിചയക്കാരനുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ സാധ്യതയുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പുറത്തു പോകേണ്ട ചില ആവശ്യങ്ങൾ മാറ്റി വച്ചേക്കാം. നിങ്ങൾ ഒരു കാര്യത്തെ പിന്തുണയ്ക്കാൻ പദ്ധതിയിട്ടിരുന്നെങ്കിൽ, അതിന് ഇപ്പോൾ അവസരം ലഭിക്കും.
ഭാഗ്യ ചിഹ്നം - ഒരു ക്യാമറ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ക്രമരഹിതമായ ഒരു പദ്ധതിയുടെ ഭാഗമായേക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. തീർപ്പുകൽപ്പിക്കാത്ത ചില ജോലികൾ വേഗത്തിൽ ചെയ്ത് തീർക്കാനാകും. നിങ്ങളുടെ ജീവനക്കാരിൽ ഒരാൾ പരിഹാരം കാണേണ്ട ഒരു പ്രശ്നവുമായി സമീപിച്ചേക്കാം.
ഭാഗ്യ ചിഹ്നം - മുത്തുകൾ
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ അന്തരീക്ഷം അനുകൂലമാകും. ഒരു സുഹൃത്തുമായി ദീർഘനേരം സംഭാഷണം നടത്താൻ നിങ്ങൾ തീരുമാനിച്ചേക്കാം. വീട്ടിലും ഓഫീസിലും നിങ്ങളുടെ രേഖകൾ സൂക്ഷിക്കുക. നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെട്ടേക്കാം.
ഭാഗ്യ ചിഹ്നം - വാതിൽപ്പടി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പേടിസ്വപ്നം കണ്ടേക്കാം. അത് ഉപബോധമനസ്സിന്റെ ഭയം മാത്രമാണ്. അവ നിങ്ങൾക്ക് ചില ലക്ഷ്യങ്ങൾ കാണിച്ച് തന്നേക്കാം. എതിർലിംഗത്തിൽ നിന്നുള്ള ഒരാൾ നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. പഴയ സുഹൃത്തുമായി വീണ്ടും ബന്ധം സ്ഥാപിക്കാനിടയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു ഇഷ്ടിക മതിൽ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളോട് അടുപ്പമുള്ള ആരോ നിങ്ങളെ മിസ് ചെയ്യുന്നുണ്ടാകും. കുടുംബത്തിന് ആവശ്യമായ സമയം അവർക്കായി നീക്കിവയ്ക്കുക. വാരാന്ത്യത്തിൽ ഒരു ഔട്ടിംഗ് പോകാൻ സാധ്യതയുണ്ട്. ഒരു മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിലൂടെ നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഉത്തരം ലഭിച്ചേക്കും.
ഭാഗ്യ ചിഹ്നം - ഒരു നിയോൺ സൈൻ ബോർഡ്