ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് പ്രതീക്ഷിച്ചതിലും തിരക്കുള്ള ദിവസമായി മാറിയേക്കാം. ക്രമരഹിതമായ ചില ജോലികൾ നിങ്ങളുടെ സമയം അപഹരിച്ചേക്കാം. ഇന്ന് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. നിങ്ങൾക്ക് സുഹൃത്തുക്കളിൽ നിന്നോ അയൽക്കാരിൽ നിന്നോ ചില സഹായങ്ങൾ കിട്ടാനിടയുണ്ട്.
ഭാഗ്യ ചിഹ്നം - ഇൻഡോർ ഗെയിം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: രാവിലെ വളരെയധികം തിരക്ക് അനുഭവപ്പെടുമെങ്കിലും ഉച്ചയോടെ വിശ്രമിക്കാൻ അവസരമുണ്ടാകും. ഒരു അടുത്ത സുഹൃത്ത് നല്ല വാർത്തകൾ കൊണ്ടുവരും. നിങ്ങൾ മാറ്റിവയ്ക്കുന്ന ഏത് കാര്യവും ഉടൻ തന്നെ ചെയ്യേണ്ടി വരുമെന്ന വസ്തുത ഓർമ്മിക്കുക.മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത എന്തെങ്കിലുമൊരു കാര്യം നിങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - പുഷ്പത്തിന്റെ ഗന്ധം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് നേട്ടങ്ങളുടെ ദിവസമാണ്. അത് ഷെയർ മാർക്കറ്റിൽ നിന്നോ മുൻകാല നിക്ഷേപങ്ങളിൽ നിന്നോ പണ്ട് കടം കൊടുത്ത പണം തിരികെ കിട്ടുന്നതിലൂടെയോ ആവാം. നിങ്ങളുടെ കുട്ടിക്ക് ഒരു നല്ല കൂട്ടുകെട്ട് ആവശ്യമാണ്. അത് സൂക്ഷ്മമായ പരിശോധിക്ക് വിധേയമാക്കുക. വിരസതയിൽ നിന്ന് ഒരു ഇടവേള എടുക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്.
ഭാഗ്യ ചിഹ്നം - പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സസ്യങ്ങൾ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വന്തം അവകാശങ്ങൾക്കായി നിങ്ങൾ തന്നെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഏകപക്ഷീയമായ ബന്ധത്തിന്റെ അർത്ഥം നഷ്ടപ്പെടുകയും അതിന്റെ യാഥാർഥ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും. നിങ്ങൾ ചെന്ന് പെട്ടിരിക്കുന്ന വൈകാരികമായ ബന്ധനത്തിൽ നിന്ന് മുക്തി നേടുന്നതാണ് ഉത്തമം. പാചകക്കാർക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ ആളുകൾക്കും നല്ല ദിവസമായിരിക്കും.
ഭാഗ്യ ചിഹ്നം - പൊട്ടിയ അയ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിപരമായ കാഴ്ചപ്പാട് ഇന്ന് വളരെ പ്രധാനമാണ്. അത് ജോലിസ്ഥലത്തുള്ള മറ്റുള്ളവർക്ക് കാര്യങ്ങളിൽ കൂടുതൽ വ്യക്തത നൽകും . കെട്ടിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളിൽ നിന്ന് കൂടുതൽ സമയവും ശ്രദ്ധയും ആവശ്യമുള്ള ദിവസമാണ്. ഉദരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഭാഗ്യ ചിഹ്നം - ഗൃഹാതുരമായ ഓർമ്മ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ മറ്റുള്ളവരോട് എന്താണ് കാണിക്കാൻ ആഗ്രഹിക്കുന്നത് അത് നിങ്ങൾക്കും അനുഭവിക്കേണ്ടി വന്നേക്കാം. ഊർജ്ജസ്വലമായ വ്യക്തിത്വമുള്ള ഒരു വ്യക്തിയാൽ നിങ്ങൾ ആകർഷിക്കപ്പെടാം. യാത്രകൾ ഒഴിവാക്കുക. നന്നായി വ്യായാമം ചെയ്യുക.നിങ്ങൾക്ക് വിശ്രമിക്കാൻ കുറച്ചു സമയം ലഭിക്കും. ഏറ്റവും തിരക്കേറിയ സമയങ്ങളിൽ പോലും നിങ്ങളുടെ കുടുംബവുമായി സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം.
ഭാഗ്യ ചിഹ്നം - നീലക്കല്ല്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് വളരെക്കാലത്തിന് ശേഷം ഇന്ന് ഒരു തികഞ്ഞ ദിവസമാണെന്ന തോന്നൽ ഉണ്ടാകും. നിങ്ങൾ നിലവിൽ ഉള്ളതുപോലെ ചിട്ടയോടെ തുടരുക. ആകാശത്ത് നിന്നുള്ള ഊർജങ്ങൾ ഒരു സുസ്ഥിരമായ അടിത്തറ സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും. കുടുംബസുഹൃത്തുക്കളുമൊത്തുള്ള ഒരു തീർത്ഥാടനത്തിന് അവസരമുണ്ടായേക്കാം.
ഭാഗ്യ ചിഹ്നം - മുത്തുകൾ കൊരുത്ത ഒരു ചരട്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളിൽ പുതുതായി ഉണ്ടായ താല്പര്യം ഭക്ഷണത്തെയോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്തെ കുറിച്ചോ ഉള്ള ചില ഉദാഹരണങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കാനിടയുണ്ട്. ഈയിടെ പരിചയപ്പെട്ട ഒരാളിൽ നിങ്ങൾക്ക് വിശ്വാസം ജനിച്ചേക്കാം, അത് നല്ലതാണ്. പല ഉൾനാടകങ്ങളും ചില അനുമാനങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കും. നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കി നിലനിർത്താൻ ഒരു പുതിയ ആരോഗ്യ ദിനചര്യ ശീലിക്കുക.
ഭാഗ്യചിഹ്നം - പുതിയ ഒരു റെസ്റ്റോറന്റ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അനവസരത്തിലുള്ള സംഭാഷണം ഉണ്ടാകാനിടയുള്ള ഒരു മാറ്റത്തിന് തടസ്സമായേക്കാം.കാര്യങ്ങൾ ക്രമേണ നിങ്ങൾക്ക് അനുകൂലമായി രൂപപ്പെടാനിടയുണ്ട്. നിങ്ങളുടെ ഉദ്ദേശ്യങ്ങൾ നല്ലതാണ്, പക്ഷേ അത് നേടണമെങ്കിൽ മികച്ച ആശയവിനിമയം ആവശ്യമാണ്. ഒരു മുതിർന്ന സ്ത്രീ നിങ്ങൾക്ക് പിന്തുണയായി നിന്നേക്കാം.
ഭാഗ്യചിഹ്നം - വിർച്വൽ ചാറ്റ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സ്വയം പാലിക്കുന്ന അച്ചടക്കമാണ് പ്രധാനം. മുൻകാല വാഗ്ദാനങ്ങളെല്ലാം കാലത്തിന്റെ പരീക്ഷണത്തിന് മുന്നിൽ നിലനിന്നിട്ടില്ല. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന തീരുമാനങ്ങൾ പിന്തുടരുക എന്നതാണ് പ്രധാന കാര്യം. ചിലർക്ക് ഇന്ന് ജോലികൾ വളരെ തിരക്കുള്ളതായിരിക്കും.
ഭാഗ്യ ചിഹ്നം - മയിൽപ്പീലി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ശാരീരികമായ അവസ്ഥയേക്കാൾ മാനസികമായ സ്വസ്ഥതയ്ക്ക് മുൻഗണന നൽകണം. അനാവശ്യ ജോലികളും ബാധ്യതകളും അവസാനിപ്പിക്കാൻ നിങ്ങൾ തയ്യാറായേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളിൽ ഒരു സൂക്ഷ്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും.
ഭാഗ്യചിഹ്നം - മൂടൽമഞ്ഞുള്ള പ്രഭാതം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ലളിതവും പ്രകൃതിദത്തവുമായ മാർഗങ്ങൾ ഈ ദിവസത്തിന് പൊതുവിൽ സമാധാനം നൽകും. ചർച്ചയ്ക്ക് മുമ്പ് നിങ്ങളുടെ ചിന്തകൾ ഒരു കടലാസിൽ എഴുതുന്നത് നല്ലതാണ്. ചെറിയ തലവേദനയോ അസ്വസ്ഥതയോ ചില പദ്ധതികളെ തടസ്സപ്പെടുത്തിയേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
ഭാഗ്യ ചിഹ്നം - ചുവന്ന പൂക്കൾ