കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സത്യങ്ങള്‍ മനസ്സിലാക്കാനും അതിനൊപ്പം ജീവിക്കാനും നിങ്ങള്‍ പഠിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ക്ക് മടി തോന്നിയേക്കാം. സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ഒരാള്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം: രണ്ട് കുരുവികള്‍
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: യാദൃശ്ചികമായി ഒന്നും തന്നെ സംഭവിക്കുന്നില്ല. നിങ്ങളുടെ വഴിയെ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളെ ഉദ്ദേശിച്ച് തന്നെയാണ്. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാം വളരെ പെട്ടെന്ന് ശരിയാകും. ലക്ഷണങ്ങള്‍ പോസിറ്റീവാണ്. ഭാഗ്യചിഹ്നം: ഒരു സെറാമിക് ചട്ടി
വിര്‍ഗോ (Virgo)(കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ശരിയായ കാര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങള്‍. നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കണം എന്നര്‍ത്ഥം. തീരുമാനങ്ങളെടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം: മണ്‍പാത്രങ്ങള്‍
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് പുതിയ ചില ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ചില തീരുമാനങ്ങളോ മുന്‍വിധിയോ ഉണ്ടാക്കുന്നതിന് മുമ്പ് മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക. വീട്ടില്‍ ചെലവഴിക്കുന്ന സമയം നിങ്ങള്‍ക്ക് ദേഷ്യം തോന്നാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു കഴുകന്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തീരുമാനങ്ങളില്‍ ചില നീക്കുപോക്കുകള്‍ വേണം. സമയം അതിനിര്‍ണ്ണായകമാണെന്ന് ഓര്‍ക്കുക. അതിനാല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കാലതാമസം പാടില്ല. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ഏറ്റവും വലിയ പിന്തുണയായിരിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ചില സന്ദര്‍ശകര്‍ ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ഒരു തത്ത.
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഒരു വലിയ ഉത്തരവാദിത്വം നിറവേറ്റിയതിനാല്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും. ഇനിയും കാര്യങ്ങള്‍ നീട്ടിവെയ്ക്കേണ്ടതും ചിട്ടയോടെ തുടരുകയും ചെയ്യേണ്ടതില്ല. ആരോ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുണ്ട്. ഭാഗ്യചിഹ്നം: ഒരു കൂട്
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചില കാര്യങ്ങള്‍ മന്ദഗതിയിലായേക്കാം. നിങ്ങളുടെ തീരുമാനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന് ചിന്തിക്കണം. ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പം തെറ്റായ ആശയവിനിമയത്തിലേയ്ക്ക് നയിച്ചേക്കാം. ചെറിയ മോഷണങ്ങള്‍ സൂക്ഷിക്കുക. ഭാഗ്യചിഹ്നം: ഒരു ആമ