ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് അവസാനമുണ്ടായേക്കാം. ജോലിസ്ഥലത്തെ ഒരു പുതിയ വ്യക്തി നല്ല ചില കാരണങ്ങളാൽ നിങ്ങളെ ആകർഷിച്ചേക്കാം. നിങ്ങൾക്ക് പോസിറ്റിവ് ചിന്തയുടെയും ആത്മവിശ്വാസത്തിന്റെയും ഒരു ബോധം ഉള്ളിൽ നിന്ന് അനുഭവപ്പെടും. അത് നിങ്ങളുടെ ഈ ദിവസത്തെ കൂടുതൽ ഊർജ്ജമുള്ളതാക്കും.
ഭാഗ്യ ചിഹ്നം - മുത്ത്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു ജോലി അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായാൽ വ്യക്തമായ ആശയവിനിമയം നടത്താൻ ശ്രദ്ധിക്കണം. നിങ്ങളുടെ കരുതലോടെയുള്ള സമീപനം മറ്റുള്ളവരിൽ നിങ്ങളെ കുറിച്ച് അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കാം. വളരെക്കാലമായി കാത്തിരുന്ന ഒരു ജോലി കിട്ടുന്നതിന് നിങ്ങളെക്കാൾ മുതിർന്ന ഒരാളുടെ സഹായം ലഭിച്ചേക്കാം.
ഭാഗ്യ ചിഹ്നം - പച്ച റിബൺ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ വീട് അല്ലെങ്കിൽ നിലവിലുള്ളതിന്റെ പുനരുദ്ധാരണ ജോലികൾ ഉടൻ ആരംഭിക്കും. നിങ്ങളുടെ മൂത്ത കുട്ടിയ്ക്ക് വേദനാജനകമായ ചില അനുഭവങ്ങൾ ഉണ്ടായേക്കാം. അത് ചിലപ്പോൾ ഒരു പുതിയ സൗഹൃദം കാരണമാകാം. ലളിതമായ ജോലികൾ നിങ്ങൾക്ക് തുടക്കത്തിൽ ബുദ്ധിമുട്ടായി തോന്നിയേക്കാം.
ഭാഗ്യ ചിഹ്നം - കസേര
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വൈകാരികമായി നിങ്ങൾ അല്പം ശക്തിക്ഷയം നേരിടാൻ ഇടയുണ്ട്. ഒരു ചെറിയ മോഷണത്തിന്റെയോ നഷ്ടത്തിന്റെയോ അനുഭവം ഉണ്ടായേക്കാം. നിങ്ങളെ ഏറ്റവും നന്നായി ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരാളാകാൻ നിങ്ങളുടെ പങ്കാളിക്ക് കഴിയും.
ഭാഗ്യ ചിഹ്നം - സ്വർണ്ണ ചെയിൻ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അഹംഭാവം ഇപ്പോൾ ഒഴിവാക്കേണ്ടതാണ്. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കണം. നിങ്ങൾ ഒരു ടീമിനോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ആളല്ലെങ്കിലോ, അതിനായി ശ്രമിക്കുന്ന ആളല്ലെങ്കിലോ നിങ്ങളുടെ ജോലി കഠിനമായി തോന്നിയേക്കാം. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും കൂടുതൽ വിശ്വസനീയത നേടാനും നിങ്ങൾക്ക് കഴിയും.
ഭാഗ്യ ചിഹ്നം - ഒരു സെലിബ്രിറ്റി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പരമാവധി നേട്ടങ്ങളും ആനുകൂല്യങ്ങളും ആദായവും ലഭിക്കാനുള്ള സമയമാണിത്. ചെറിയ ചില കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആളുകളുമായി പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യും.
ഭാഗ്യ ചിഹ്നം - ഗ്ലാസ് കുപ്പി
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോടൊപ്പം വിജയം നേടാൻ ശ്രമിക്കുന്നവർക്ക് താല്‍ക്കാലികമായെങ്കിലും മറച്ചുവെച്ചേക്കാവുന്ന ചില ഉദ്ദേശ്യങ്ങൾ ഉണ്ടായിരിക്കാം. മറ്റൊരാൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും നൽകാൻ നിങ്ങൾ ആസൂത്രണം ചെയ്താൽ ചിലപ്പോൾ നിങ്ങൾ സ്വയം അത്ഭുതപെടാൻ ഇടയുണ്ട്.
ഭാഗ്യ ചിഹ്നം - രത്നം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാധാരണ നിലയ്ക്ക് ഇന്ന് വളരെ പ്രചോദനം തോന്നിയേക്കാം, പക്ഷേ നിങ്ങളുടെ ഉള്ളിൽ ഒരു പുതിയ ദിനചര്യയും ആത്മനിയന്ത്രണവും ഇന്നേദിവസം ഉണ്ടാകാൻ ഇടയുണ്ട്. ചെറുതോ വലുതോ ആയ സ്വയം പരിവർത്തനത്തിനുള്ള സമയമാണിത്. ഒരു പ്രണയബന്ധം കണ്ടെത്താനുള്ള സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - നിയോൺ ലൈറ്റ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തുടക്കത്തിൽ അല്പം സങ്കീർണ്ണമാണെന്ന തോന്നൽ ഉണ്ടായേക്കാം, പക്ഷേ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കപ്പെടും. നിങ്ങൾ ഇപ്പോൾ പരിശീലിക്കുന്നതിനെ കുറിച്ച് വിലയിരുത്താൻ പുറത്തുനിന്നും ചിലർ വരാനിടയുണ്ട്. നിങ്ങൾ അത് സുഗമമായി മറികടക്കും. നിങ്ങൾ ഒരു വിദ്യാഭ്യാസ വിചക്ഷണനാണെങ്കിൽ, നിങ്ങൾ വളരെ നാളായി കാത്തിരിക്കുന്ന വിജയം പ്രതീക്ഷിക്കാം.
ഭാഗ്യ ചിഹ്നം - മഞ്ഞ മെഴുകുതിരി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചില കുടുംബാംഗങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളുടെ കൂടുതൽ സമയം അപഹരിച്ചേക്കാം. തൊഴിൽ സംബന്ധമായ നിങ്ങളുടെ ഉയർച്ചയിൽ ഒരു സഹപ്രവർത്തകൻ അസൂയപ്പെട്ടേക്കാം. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട ചില ചർച്ചകളും നിർദ്ദേശങ്ങളും അവസരങ്ങളും നിങ്ങൾക്ക് വന്നേക്കാം. ഇത് ശരിയായി മനസിലാക്കാനും പഠിക്കാനും ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കാനും ശ്രദ്ധിക്കുക.
ഭാഗ്യ ചിഹ്നം - മത്സ്യ ടാങ്ക്