ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഒരുതരം മന്ദത അനുഭവപ്പെടുകയും ജോലി ചെയ്യാൻ വേണ്ടത്ര ഊർജ്ജം ഇല്ലാതിരിക്കുകയും ചെയ്യാം. ഇത് ചെയ്യേണ്ട കാര്യങ്ങൾ അനാവശ്യമായി നീട്ടിവെക്കാൻ കാരണമായേക്കാം. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് പരിഹാരമായി ആവശ്യമെങ്കിൽ ഒരു ഷോപ്പിംഗിന് പോയി ചില സാധനങ്ങൾ വാങ്ങുന്നത് നല്ലതാണ്.
ഭാഗ്യചിഹ്നം - ആൽബം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍:
തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് ഊഷ്മളവും ദൃഢവുമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കണം. നിങ്ങളുടെ പങ്കാളി നിങ്ങളെ കൂടുതൽ കേൾക്കാനും നിങ്ങൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾക്ക് എതിരായ സ്ഥിതിവിശേഷം ഉള്ള ഇടങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് പൊതുവിൽ നല്ലതാണ്.
ഭാഗ്യചിഹ്നം - പഴയ മോട്ടോർസൈക്കിൾ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ പങ്കിടാൻ ഒരു പുതിയ വ്യക്തി വന്നേക്കാം. അത് നിങ്ങളെ പുരോഗതിയിലേയ്ക്ക് നയിച്ചേക്കാം. നിങ്ങൾ ഇതുവരെ പൂർത്തിക്കാത്ത ജോലികൾ ഇപ്പോൾ പൂർത്തിയാക്കാൻ ശ്രമിക്കുക. കൃത്യസമയത്തുള്ള ഒരു ഓർമ്മപ്പെടുത്തൽ നിങ്ങളെ അധിക ജോലിയിൽ നിന്ന് രക്ഷിക്കും.
ഭാഗ്യചിഹ്നം - കീ ചെയിൻ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും നിങ്ങളുടെ കുടുംബത്തിനായി അല്പസമയം നീക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളെ സ്വയം ആത്മവിശ്വാസമുള്ള ആളാക്കി മാറാൻ സഹായിക്കും. കായിക പ്രവർത്തനത്തിൽ താല്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. നേതൃത്വത്തിലേക്ക് ഉയരാനുള്ള അവസരം ഉടൻ വന്നു ചേരും.
ഭാഗ്യ ചിഹ്നം - മുത്ത്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ മുമ്പ് വേദനിപ്പിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഇതുവരെ നിങ്ങളോട് ക്ഷമിച്ചിട്ടില്ലായിരിക്കാം. ഇപ്പോൾ അവരുമായി ഒരു അനുരഞ്ജന നീക്കം നടത്താൻ പറ്റിയ സമയമാണ്. കോളേജ് സുഹൃത്തുക്കൾ ഒരു ഒത്തുചേരൽ ആസൂത്രണം ചെയ്തേക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഭാഗ്യ ചിഹ്നം - മഴവിൽ നിറമുള്ള വസ്തുക്കൾ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വരാനിരിക്കുന്ന ചില വെല്ലുവിളികൾക്കായി നിങ്ങളുടെ മനസ്സിനെ നന്നായി സജ്ജമാക്കുക. വിദേശത്തു നിന്നുള്ള ഒരു അവസരം നിങ്ങളെ തേടി എത്തിയേക്കാം. ദിവസാവസാനത്തോടെ നിങ്ങൾക്ക് ഏകാന്തത ആസ്വദിക്കാൻ ഉള്ള താല്പര്യം ഉണ്ടായേക്കാം.
ഭാഗ്യ ചിഹ്നം - കോഫി ഷോപ്പ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വളരെ നിസ്സാരമായ കാരണം കൊണ്ട് വീട്ടിലെ ശാന്തമായ അന്തരീക്ഷത്തിന് ഭംഗം വരാനിടയുണ്ട്. മുൻകൂട്ടി നിശ്ചയിക്കാത്ത അധികജോലി വന്നേക്കാം. വിനോദത്തിന്റെ പുതിയ സാധ്യതകൾ നിങ്ങളുടെ ശ്രദ്ധയെ ബാധിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഗ്ലാസ് ജഗ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോൾ ജോലിസ്ഥലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ജാഗ്രത പുലർത്തുക. ഇപ്പോൾ നിങ്ങൾ നടത്തുന്ന ഇടപെടൽ പിന്നീട് നിങ്ങൾക്ക് പ്രയോജനപ്രദമായേക്കാം. അയൽപക്കത്തെ അസ്വസ്ഥത തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഭാഗ്യ ചിഹ്നം - ബാറ്ററികൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒന്നിനെക്കുറിച്ചും ഒരു വിവരവും ഇല്ലാതിരിക്കുന്നതും ഈ ദിവസം ചിലപ്പോൾ നല്ലതിനായിരിക്കും. ഈ ദിവസം ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്. കാര്യങ്ങൾ നേരത്തെ അവസാനിപ്പിക്കാനും പിൻവാങ്ങാനും താല്പര്യം പ്രകടിപ്പിച്ചേക്കാം. നിങ്ങൾ ദീർഘനേരം അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - പഴയ പ്രിയപ്പെട്ട നോവൽ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ കൂട്ടുകെട്ടുണ്ടാക്കാനുള്ള അവസരം വന്നു ചേരാനിടയുണ്ട് . അതിനായി തയാറെടുക്കാവുന്നതാണ്. നിങ്ങളുടെ വഴികൾ വ്യക്തവും നേരെയുമാണെന്ന തോന്നൽ ഉണ്ടാകുമെങ്കിലും കണ്ണടച്ച് ആരെയും വിശ്വസിക്കരുത്.
നിങ്ങളുടെ കീഴുദ്യോഗസ്ഥൻ ഒരു പക്ഷെ നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നു എന്ന് വരില്ല. സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.
ഭാഗ്യ ചിഹ്നം - ചെമ്പ് ഗ്ലാസ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ബോധ്യമുള്ള കാര്യങ്ങൾ മുഖവിലയ്ക്കെടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ വളരെ സുഗമമായി പോകുന്ന ഒരു ദിവസമാണ് ഇന്ന്. ക്ഷീണം തോന്നുന്നത് സാധാരണമാണ്, സ്വയം വിശ്രമം അനുവദിക്കുക. ഏറ്റെടുത്ത പ്രവർത്തി വിലയിരുത്തുന്നതിന് മുമ്പ് അതിന്റെ എല്ലാ വശങ്ങളും സൂക്ഷമമായി പരിശോധിച്ച് ഉറപ്പിക്കുക.
ഭാഗ്യ ചിഹ്നം - പാത്രം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു നല്ല സുഹൃത്തിന് അയാളുടെ കുടുംബകാര്യങ്ങളിൽ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങളുടെ സഹപ്രവർത്തകരെ അനാവശ്യമായി കുറ്റം പറയാതിരിക്കാൻ ശ്രമിക്കുക. മുൻകാലങ്ങളിൽ കരുതി വച്ച നിക്ഷേപങ്ങൾ ഇപ്പോൾ സഹായകരമാണെന്ന് ബോധ്യപ്പെട്ടേക്കാം.
ഭാഗ്യ ചിഹ്നം - ക്രിസ്റ്റൽ പാത്രം