ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് പ്രധാനപ്പെട്ട എന്തെങ്കിലും നിങ്ങളോട് പറയാന്‍ ഉണ്ടായിരിക്കും, അതിന് സമയം കണ്ടെത്തുക. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒരു പദ്ധതി പൂര്‍ത്തിയാക്കാറായിട്ടുണ്ട്. ഭാഗ്യ ചിഹ്നം - നിറമുള്ള ഗ്ലാസ്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രധാന തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതുണ്ട്. നിങ്ങളുടെ ഭയത്തെ നേരിടാനും അവ പരിഹരിക്കാനുമുള്ള നല്ല ദിവസമാണിത്. നിങ്ങള്‍ ചുമതലകള്‍ നിറവേറ്റുന്നതില്‍ പിന്നിലായിരിക്കാം. എന്നാല്‍ ഉടന്‍ പൂര്‍ത്തിയാക്കി നല്‍കുന്നതിന് പരമാവധി ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു റോസ് ക്വാര്‍ട്സ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചിന്തകളെ അടിച്ചമര്‍ത്തുന്നത് പിന്നീട് ധാരാളം ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായേക്കാം. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തത ഉണ്ടായിരിക്കണം. ഒരു പ്രോജക്റ്റ് നയിക്കാന്‍ നിങ്ങള്‍ക്ക് ഉടന്‍ അവസരം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ചുറ്റും മത്സരത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ജാഗ്രത പുലര്‍ത്തുക. ഭാഗ്യ ചിഹ്നം - ഒരു പുതിയ റെസ്റ്റോറന്റ്.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ആത്മവിശ്വാസം ആരെങ്കിലുമായുള്ള ഒരു സംഭാഷണത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിങ്ങളിലേക്ക് എത്തിയ ചില കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. നിങ്ങളുടെ ഉള്ളിലെ ഭയത്തെ നിങ്ങള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രയധികം നിങ്ങള്‍ക്ക് പരിഭ്രാന്തി അനുഭവപ്പെടും. ഭാഗ്യ ചിഹ്നം - ഒരു പാര്‍ക്ക്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ബോധപൂര്‍വം ശുഭാപ്തി വിശ്വാസം കണ്ടെത്തേണ്ടി വന്നേക്കാം. ചിലപ്പോള്‍ പതിവ് ദിനചര്യകള്‍ നിങ്ങളെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. സമര്‍ത്ഥമായ ചില പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ ആന്തരിക ശക്തിയായി പ്രവര്‍ത്തിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചുവരെഴുത്ത്.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ലഭിക്കേണ്ട അംഗീകാരം നിങ്ങളില്‍ നിന്ന് തട്ടിയെടുക്കാന്‍ മറ്റാരെങ്കിലും ശ്രമിക്കുന്നുണ്ടാകാം. അതില്‍ അവര്‍ വിജയിച്ചേക്കാം. നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ന്ന് പോകുന്നതായി തോന്നിയേക്കാം. ഒരു അടുത്ത സുഹൃത്തിന് നിങ്ങളെ മനസ്സിലാക്കാനും തിരികെ കൊണ്ടുവരാനും കഴിയും. ഭാഗ്യ ചിഹ്നം - ഒരു സെറാമിക് ജഗ്.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിരവധി ആളുകള്‍ നിങ്ങളുടെ സ്ഥാനത്ത് എത്താന്‍ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ നിലവിലെ ജോലിയും ഭാവിയും നിങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ലഘുവായ ഭക്ഷണം ദഹനപ്രശ്നങ്ങള്‍ കൂടാതിരിക്കാന്‍ സഹായിക്കും. ഭാഗ്യചിഹ്നം- മാര്‍ബിള്‍ അലമാര
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഊഹക്കച്ചവടങ്ങള്‍ നടത്താനും ഭാവിയിലേക്കുള്ള നിങ്ങളുടെ സ്വന്തം പദ്ധതികള്‍ നടപ്പിലാക്കാനുമുള്ള ദിവസമാണിത്. സ്വാഭാവികമായ ഒരു സമീപനം ആവശ്യമായി വന്നേക്കാം. പ്രായമായ ഒരാളുടെ ഉപദേശം ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ബദാം.