ഇന്നത്തെ ദിവസത്തെ പൊതുഫലം: പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിനിവേശവും ആഴത്തിലുള്ള ബന്ധങ്ങളുമാണ് എടുത്തു കാണിക്കുന്നത്. വ്യക്തികൾ അവരുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ തയ്യാറാകണം. തൊഴിൽപരമായ കാര്യങ്ങളിൽ, വളർച്ചയ്ക്കും അംഗീകാരങ്ങൾക്കുമുള്ള അവസരങ്ങൾ വന്നുചേരും. മറ്റുള്ളവരുമായി ചേർന്ന് ഒന്നിച്ച് ജോലി ചെയ്യുന്നതും കാര്യപ്രാപ്തിയോടെ ജോലി ചെയ്യുന്നതും നിങ്ങളുടെ ഓഫീസ് ചുറ്റുപാടുകളിൽ സ്വരച്ചേർച്ചയുണ്ടാക്കും. അക്കാദമിക് വിജയം നേടാനായി വിദ്യാർത്ഥികൾ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും തുടരേണ്ടതുണ്ട്. ബിസിനസ് കാര്യങ്ങളിലാകട്ടെ, പങ്കാളിത്തങ്ങളും തീരുമാനങ്ങളെടുക്കുന്നതിലെ കൃത്യതയും അഭിവൃദ്ധിയുണ്ടാക്കും. ജോലിയും വിശ്രമവും തമ്മിൽ ബാലൻസ് സൂക്ഷിക്കുക, സ്വയം പരിപാലനത്തിന് മുൻഗണന നൽകുക, വൈകാരിക ക്ഷേമത്തിൽ ശ്രദ്ധിക്കുക. ഇവയെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: വലിയൊരു അഭിനിവേശത്തിന്റെ ആരംഭം കുറിക്കുന്ന ഒരു അപ്രതീക്ഷിതമായ കണ്ടുമുട്ടൽ ഇന്ന് സംഭവിക്കും. ഒരു പൊതുപരിപാടിയിൽ നിങ്ങൾ ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി ചേർന്ന് ചെയ്യുന്ന പ്രോജക്ടുകൾ, പങ്കാളിത്തങ്ങൾ എന്നിവ നിങ്ങൾക്ക് വലിയ വിജയവും അംഗീകാരവും നേടിത്തരും. കൂട്ടുകാർക്കൊപ്പം ഒന്നിച്ചിരുന്നു പഠിക്കുന്നത് നിങ്ങളുടെ പഠനാനുഭവം മെച്ചപ്പെടുത്തും. അത് നിങ്ങളുടെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നിങ്ങളുടെ വളർച്ചയിൽ മികച്ച അവസരങ്ങൾ കൊണ്ടുവരും. സമീകൃതമായ ആഹാരരീതി പിന്തുടരാനും പതിവായി വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. അടുത്തുള്ള ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഇന്നുണ്ടായേക്കും.
ഭാഗ്യ ചിഹ്നം - ഇന്ദ്രനീലം
ഭാഗ്യ നിറം - ഇലക്ട്രിക് ബ്ലൂ
ഭാഗ്യ നമ്പർ - 5
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: പരസ്പരമുള്ള മനസ്സിലാക്കലും അടുപ്പവും പുതുക്കിയെടുക്കുന്നതിലൂടെ, നിലവിലുള്ള ബന്ധങ്ങളുടെ ആഴം വർദ്ധിക്കും. പുറമേയുള്ളവരുമായി അധികം വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക. സഹപ്രവർത്തകർക്ക് നിങ്ങളുടെ പരിചയസമ്പന്ന തിരിച്ചറിഞ്ഞ് ഉപദേശം ചോദിച്ചേക്കാം. അടുക്കും ചിട്ടയുമുള്ള നിങ്ങളുടെ രീതികളും കഠിനപ്രയത്നവും ഏറ്റവും മികച്ച ഫലങ്ങൾ തരും. ബുദ്ധിപരമായി നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക രംഗം മെച്ചപ്പെട്ടേക്കാം. പുറത്തിറങ്ങിയുള്ള പ്രവൃത്തികൾ ചെയ്യുന്നത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കും. തീർത്ഥയാത്രയ്ക്കോ ആത്മീയ കാര്യങ്ങൾക്കായുള്ള യാത്രയ്ക്കോ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - കറുത്ത അഗ്നിപർവത ശില
ഭാഗ്യ നിറം - ഓറഞ്ച്
ഭാഗ്യ നമ്പർ - 12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ21നും ഇടയിൽ ജനിച്ചവർ: തർക്കങ്ങൾ പരിഹരിക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഏറ്റവും നല്ല മാർഗ്ഗം ആശയവിനിമയമാണ്. പഴയ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ നിങ്ങളും പങ്കാളിയും ചേർന്ന് ഇന്ന് അല്പസമയം ചെലവഴിക്കണം. നിങ്ങളുടെ നവീനമായ ചില ആശയങ്ങൾ അനുകൂലമായ പല മാറ്റങ്ങൾക്കും പുരോഗതിയക്കും വഴിയൊരുക്കിയേക്കാം. നിങ്ങളുടെ കൗതുകവും അറിവിനായുള്ള ദാഹവും മികച്ച ഫലങ്ങളിലേക്ക് നയിക്കും. മറ്റുള്ളവരുമായി ഒന്നിച്ചു ചെയ്യുന്ന കാര്യങ്ങൾ പ്രധാനപ്പെട്ട പല നേട്ടങ്ങളും ഉണ്ടാക്കിത്തരും. അതിനൊപ്പം, മുന്നോട്ടുള്ള വികാസത്തിനായി ഒരു നല്ല പാതയും കാണിച്ചുതരും. നിങ്ങളുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകുക. സ്വയം പരിപാലനവുമായി ബന്ധപ്പെട്ട ശീലങ്ങളിൽ മുഴുകുക. ഇന്നത്തെ വൈകുന്നേരും ഒരു പഴയ സുഹൃത്തിന്റെ ഇടപെടൽകൊണ്ട് മനോഹരമായിത്തീർന്നേക്കും.
ഭാഗ്യ ചിഹ്നം - സൂര്യകാന്തക്കല്ല്
ഭാഗ്യ നിറം - പിങ്ക്
ഭാഗ്യ നമ്പർ - 15
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വൈകാരിക ബന്ധങ്ങൾ കൂടുതൽ ആഴമുള്ളതാകും. അതുവഴി, ഒത്തൊരുമയുടേയും സ്നേഹത്തിന്റേതുമായ ഒരു അന്തരീക്ഷം നിങ്ങൾക്കു ചുറ്റും നിർമിക്കപ്പെടും. അപ്രതീക്ഷിതമായി ചില അതിഥികളെ ഇന്ന് പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ നിങ്ങളുടെ നേതൃപാടവം ഇന്ന് തിളങ്ങും. വെല്ലുവിളികളുയർത്തുന്ന ചില സാഹചര്യങ്ങൾ നിങ്ങളിന്ന് വിജയകരമായി കൈകാര്യം ചെയ്യും. ചില നിർണായക തീരുമാനങ്ങളെടുക്കാൻ മേലധികാരികളുടെ പിന്തുണ ലഭിച്ചില്ലെന്നു വരാം. നിങ്ങളുടെ പഠനാനുഭവങ്ങളും സർഗാത്മകതയും മെച്ചപ്പെടുത്താൻ കൂട്ടമായിച്ചേർന്നുള്ള പ്രവൃത്തികളിൽ ഏർപ്പെടുക. ബിസിനസിന്റെ വളർച്ചയ്ക്കായി സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ, നിങ്ങളുടെ സഹജാവബോധത്തിൽ വിശ്വാസമർപ്പിക്കുക. സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള പൊടിക്കൈകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യകരമായ ഒരു ജീവിതരീതി പിന്തുടരുക.
ഭാഗ്യ ചിഹ്നം - പ്രാവ്
ഭാഗ്യ നിറം - വയലറ്റ്
ഭാഗ്യ നമ്പർ - 8
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: പ്രണയ ജീവിതവുമായി ബന്ധപ്പെട്ടുള്ള ആവേശകരമായ ചില കണ്ടുമുട്ടലുകൾ ഇന്നുണ്ടായേക്കാം. കുടുംബാംഗങ്ങളുടെ ഒത്തുചേരലുകൾക്കോ മറ്റു ചടങ്ങുകൾക്കോ സംബന്ധിക്കാനുള്ള അവസരം ലഭിച്ചേക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനും കഴിവുകൾക്കുമുള്ള അംഗീകാരം, നിങ്ങൾ പ്രതീക്ഷിക്കുന്നതിനും ഏറെ മുൻപു തന്നെ നിങ്ങൾക്ക് ഔദ്യോഗികമായ മുന്നേറ്റം കൊണ്ടുവരും. പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിങ്ങൾക്ക് പുതിയ കാഴ്ചപ്പാടുകൾ നൽകും. കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് മുന്നോട്ടു കൊണ്ടുപോകുമെന്ന് തീരുമാനമെടുക്കുക. സർഗാത്മകമായ സംരംഭങ്ങളും റിസ്കുകൾ എടുക്കാനുള്ള മനോഭാവവും ലാഭകരമായ പല ഫലങ്ങളും ഉണ്ടാക്കിത്തന്നേക്കാം. സ്വയം പരിപാലനത്തിന് മുൻഗണന നൽകുക. മതിയായി ആരോഗ്യം കാത്തുസൂക്ഷിക്കാനായി, ശരീരം നിങ്ങൾക്കു നൽകുന്ന സന്ദേശങ്ങൾക്ക് കാതോർക്കുക.
ഭാഗ്യ ചിഹ്നം - ഒഴിഞ്ഞ ക്യാൻവാസ്
ഭാഗ്യ നിറം - ഇലക്ട്രിക് ബ്ലൂ
ഭാഗ്യ നമ്പർ - 6
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഹൃദയപൂർവമായ കൂടിച്ചേരലുകളും ശക്തമായ ബന്ധങ്ങളും നിങ്ങൾക്ക് ഇന്ന് ലഭിക്കും. അടുത്തിടെ കണ്ടു പരിചയപ്പെട്ട ഒരാളെ നിങ്ങൾ വല്ലാതെ ആരാധിച്ചേക്കാം. ചെറിയ വിശദാംശങ്ങളിൽപ്പോലും ശ്രദ്ധവയ്ക്കുകയും പ്രശംസനീയമായി ജോലി ചെയ്യുകയും ചെയ്താൽ നിങ്ങൾ വിജയത്തിലെത്തും. ഒന്നിച്ചു ജോലി ചെയ്യാൻ പുതിയ ചില സംഘാംഗങ്ങളെ ലഭിച്ചേക്കാം. മികച്ച ഫലം നേടാൻ നിങ്ങളുടെ പഠന സമയം കൃത്യമായി ക്രമീകരിക്കുക. പ്രായോഗികതയിലും വിശകലനത്തിലും ശ്രദ്ധ ചെലുത്തിക്കൊണ്ട്, കാര്യ വിവരത്തോടെ ബിസിനസ് തീരുമാനങ്ങളെടുക്കുക. വിശ്രമത്തിനായുള്ള മാർഗ്ഗങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തുക, സന്തുലിതമായ ജീവിതരീതി പിന്തുടരുക.
ഭാഗ്യ ചിഹ്നം - ചില്ലുകുപ്പി
ഭാഗ്യ നിറം - ക്രിംസംൺ ചുവപ്പ്
ഭാഗ്യ നമ്പർ - 3
ലിബ്ര (Libra - തുലാം രാശി) സെപ്തംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ബന്ധങ്ങളിലെ ഒരുമയും സന്തുലിതാവസ്ഥയും നിങ്ങൾക്ക് ആനന്ദവും സംതൃപ്തിയും കൊണ്ടുവരും. നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം അല്പം സമയം ചെലവഴിക്കാനുള്ള വഴികൾ കണ്ടെത്താൻ ഇരുവരും ഒന്നിച്ചു ശ്രമിക്കുക. നിങ്ങളുടെ നയപരമായ ഇടപെടൽ വഴി തൊഴിലിടത്തിൽ തർക്കങ്ങൾ പരിഹരിക്കപ്പെടുകയും നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിങ്ങളെ ബഹുമാനിക്കുന്ന ഒരു വ്യക്തി നിങ്ങളെ ഉപദേശത്തിനായി സമീപിച്ചേക്കാം. മികച്ച പഠനരീതിയ്ക്കും പ്രചോദനത്തിനും ചേരുന്ന ഒരു പഠനസംഘത്തെയോ പങ്കാളിയെയോ നിങ്ങൾ കണ്ടെത്തിയേക്കും. നിങ്ങളുടെ ബിസിനസ് സാധ്യതകൾ വികസിപ്പിക്കാനായി നല്ല പങ്കാളിത്തങ്ങളും കൂട്ടായ്മകളും ഉണ്ടാക്കിയെടുക്കണം. ജോലിയ്ക്കും ജീവിതത്തിനുമിടയിൽ ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ സൂക്ഷിക്കണം. സ്വയം പരിപാലിക്കുന്നതിൽ ശ്രദ്ധ വയ്ക്കുക. ഉടൻ തന്നെ ചില അതിഥികളെ സൽക്കരിക്കാൻ അവസരമുണ്ടായേക്കും.
ഭാഗ്യ ചിഹ്നം - പൂക്കളുടെ ഡിസൈൻ
ഭാഗ്യ നിറം - മസ്റ്റാർഡ്
ഭാഗ്യ നമ്പർ - 22
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളും തീവ്രമായ അഭിനിവേശവുമാണ് ഇന്നത്തെ നിങ്ങളുടെ ഫലം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സ്വയം ഉൾപ്പെടാതിരിക്കുക. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. കരിയറിൽ പുരോഗതിയുണ്ടാകാൻ ചില റിസ്കുകൾ ശ്രദ്ധയോടെ എടുക്കാം. ഇക്കാര്യത്തിൽ ചില എതിരഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നേക്കും. സ്വയം പഠനത്തിൽ ഏർപ്പെട്ടും പരിശോധിച്ചും അറിവ് വർദ്ധിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യവും കഴിവുകളും വിജയകരമായ പദ്ധതികളിലേക്ക് നയിക്കും. നിങ്ങളുടെ സമഗ്രമായ ആരോഗ്യത്തിലും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള മാർഗ്ഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭാഗ്യ ചിഹ്നം - സെറാമിക് പാത്രം
ഭാഗ്യ നിറം - ഇൻഡിഗോ
ഭാഗ്യ നമ്പർ - 2
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ആവേശകരമായ പുതിയ ബന്ധങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. വെല്ലുവിളികളെ തുറന്ന മനസ്സോടെ സ്വീകരിക്കുക. അവയെ പോസിറ്റീവ് മനോഭാവത്തോടെ സമീപിച്ചാൽ, വിജയം നിങ്ങളെത്തേടിയെത്തും. വ്യത്യസ്തങ്ങളായ താൽപര്യങ്ങൾ പരീക്ഷിക്കുക. പാഠ്യേതര പ്രവർത്തനങ്ങളിൽ ഏകർപ്പെടുക. നിങ്ങളുടെ വീക്ഷണവും ശുഭാപ്തിവിശ്വാസവും നിങ്ങളെ മികച്ച ഫലങ്ങളിലേക്ക് നയിക്കും. സജീവമായ ഒരു ജീവിതരീതി പിന്തുടരുക. വീടിനു പുറത്തിറങ്ങിയുള്ള പരിപാടികൾ കൂടുതലായി ചെയ്യുന്നത് ക്ഷേമത്തിലേക്ക് നയിക്കും.
ഭാഗ്യ ചിഹ്നം - കാപ്പിക്കപ്പ്
ഭാഗ്യ നിറം - ക്രീം
ഭാഗ്യ നമ്പർ - 16
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: യഥാർത്ഥ വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ച് നിങ്ങളുടെ വൈകാരിക ബന്ധങ്ങളുടെ ആഴം കൂട്ടണം. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണമനോഭാവവും തിരിച്ചറിയപ്പെടുകയും അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അച്ചടക്കവും സ്ഥിരോത്സാഹവും അക്കാദമിക വിജയങ്ങളിലേക്ക് നിങ്ങളെ നയിക്കും. ബിസിനസ് കാര്യങ്ങളിൽ കൃത്യമായ പ്ലാനിംഗും ശ്രദ്ധയുമുണ്ടെങ്കിൽ നല്ല ഫലങ്ങൾ കാണാവുന്നതാണ്. ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്താനായി വിശ്രമത്തിന് മുൻഗണന നൽകണം. ഒറ്റയ്ക്കിരുന്നുള്ള ധ്യാനവും സഹായകമായേക്കാം. ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിങ്ങളെ സഹായിക്കാൻ ഒരു ഗുരുതുല്യനായ വ്യക്തിയെ കണ്ടെത്തിയേക്കാം.
ഭാഗ്യ ചിഹ്നം - കൈകൊണ്ടു വരച്ച ചിത്രങ്ങൾ
ഭാഗ്യ നിറം - സുഗന്ധമുള്ള മെഴുകുതിരികൾ
ഭാഗ്യ നമ്പർ - 3
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പുതിയ സാധ്യതകൾക്കായി മനസ്സു തുറന്നു വയ്ക്കുക. സാമ്പ്രദായികമല്ലാത്ത പ്രണയാനുഭവങ്ങളെ സ്വീകരിക്കുക. നിങ്ങളുടെ നവീനമായ ആശയങ്ങളും വ്യത്യസ്തമായ സമീപനവും നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വിജയം കൊണ്ടുവരും. അത് നിങ്ങളുടെ ടീമിലെ ബാക്കിയുള്ളവരെയും പ്രചോദിപ്പിക്കും. സർഗാത്മകമായ സംരംഭങ്ങളിൽ ഏർപ്പെടുക. പുതിയ താൽപര്യങ്ങൾക്കു പുറകേ പോകുക. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ബിസിനസ് വളർച്ചയ്ക്കായുള്ള പുതിയ ട്രെൻഡുകൾ സ്വീകരിക്കുക. അത് നിങ്ങൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കും. മാനസികാരോഗ്യത്തിന് മുൻഗണന നൽകുക. ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ശീലങ്ങൾ വളർത്തുക.
ഭാഗ്യ ചിഹ്നം - ചണം കൊണ്ടുണ്ടാക്കിയ സഞ്ചി
ഭാഗ്യ നിറം - ചെറി റെഡ്
ഭാഗ്യ നമ്പർ - 7
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയബന്ധങ്ങളെ സഹാനുഭൂതിയോടെയും അനുകമ്പയോടെയും പരിചരിക്കുക. നിങ്ങളുടെ സഹജാവബോധം നിങ്ങളെ വിജയകരമായ പല സംരംഭങ്ങളിലേക്കും നയിക്കും. നിങ്ങളുടെ സഹജാവബോധത്തിൽ വിശ്വാസം അർപ്പിക്കുക. അക്കാദമിക യാത്രയിൽ നിങ്ങളുടെ താൽപര്യങ്ങളെ പിന്തുടരുക. അമൂല്യമായ ബന്ധങ്ങൾ സ്ഥാപിക്കാനായി നെറ്റ്വർക്കിംഗ് കഴിവുകൾ വളർത്തിയെടുക്കുക. സർഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അതുവഴി മാനസികവും വൈകാരികവുമായ ക്ഷേമം വളർത്തിയെടുക്കുക.
ഭാഗ്യ ചിഹ്നം - രണ്ട് കാക്കകൾ
ഭാഗ്യ നിറം - ബ്രൗൺ
ഭാഗ്യ നമ്പർ - 1