ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ദീർഘകാലമായി നിങ്ങൾ കാത്തിരുന്ന പ്രൊഫഷണലായ ഒരു അംഗീകാരം നിങ്ങൾക്ക് ഇന്ന് കിട്ടാനിടയുണ്ട്. വീട്ടിൽ നിന്ന് അകന്ന് കഴിയുന്നവർക്ക്ഗൃഹാതുരത്വം അനുഭവപ്പെടാൻ ഇടയുണ്ട്. അതിനാൽവീട്ടിലേക്ക്ഒരു യാത്ര ആസൂത്രണം ചെയ്യാവുന്നതാണ്. വളരെ നാളായി നിങ്ങൾ കാത്തിരുന്ന ഒരു യാത്ര ഇന്ന് നടന്നേക്കും. ഭാഗ്യ ചിഹ്നം - ഒരു നാഴികക്കല്ല്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിക്ക് ഇന്ന് നിങ്ങളുടെ വൈകാരികമായ പിന്തുണ ആവശ്യമുള്ള ദിവസമാണ്. അത് നിർബന്ധമായും നിങ്ങൾ പരിഗണിക്കണം. നിങ്ങളുടെ ശ്രദ്ധ വ്യതിചലിച്ച് പോകാനിടയുണ്ട്.അനാവശ്യമായി സമയം പാഴാക്കാനുള്ള പ്രവണത നിങ്ങൾ സ്വയം നിയന്ത്രിക്കണം.ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഭാഗ്യ ചിഹ്നം - നീല നിറത്തിലുള്ളകുപ്പി
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: അടുത്തിടെ നടത്തിയ ഒരു യാത്രയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് അതിൽ നിന്നും ഭാവിയിലേക്കുള്ള കൂടുതൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധിക്കും. അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള ഒരു പുതിയ വെല്ലുവിളി നിങ്ങളുടെ തിരക്കുകൾ കൂടാൻ കാരണമാകും.ജോലി സംബന്ധമായ ഒരു ചെറിയ യാത്രയ്ക്ക് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - നിറമുള്ള പേപ്പർ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കാലത്തെ ചില പ്രവർത്തികൾ ഇപ്പോൾ നിങ്ങളെ അലട്ടിയേക്കും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ കുറച്ച് സമയം പ്രത്യേകമായി മാറ്റിയ വയ്ക്കണം. വീട്ടിൽ പ്രത്യേകമായി ഒരു വർക്ക് സ്പേസ് ഉണ്ടാക്കാൻ പദ്ധതിയുണ്ടെങ്കിൽ ഇപ്പോൾ അതിന് പറ്റിയ സമയമാണ്. ഉടൻ അത് ചെയ്യുക.വീട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട ലഘുഭക്ഷണം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ ഭാഗമാകാനോ അതിന് വേണ്ടി സംഭാവന ചെയ്യാനോ ഉള്ള അവസരം ഉണ്ടായേക്കും. വീട്ടിൽ എന്തെങ്കിലും വഴക്കുണ്ടായിട്ടുണ്ടെങ്കിൽ അത് തല്ക്കാലം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. കുട്ടികൾക്കായി എന്തെങ്കിലും പ്രത്യേകമായി ആസൂത്രണം ചെയ്യാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ഹോബി
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായ സമീപനത്തിന് അതിന്റേതായ ദോഷങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളോട് അടുപ്പമുള്ള ഒരാൾ നിങ്ങളുടെ ഇപ്പോഴത്തെ മനോഭാവം കാരണം വേദനിച്ചേക്കാം. നിങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന ഒരു പുതിയ വർക്കിന്റെ ഷെഡ്യൂൾ തയ്യാറാക്കാൻ അനുകൂലമായ ദിവസമാണ്. ഭാഗ്യ ചിഹ്നം - പഴം നിറച്ച ഒരു കുട്ട
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വളരെ പ്രധാനപ്പെട്ടതും ഏറെ നാളായി നിങ്ങളുടെ ഉള്ളിലുള്ളതുമായ ഒരു ഭയത്തിൽ നിന്നും നിങ്ങൾക്ക് മോചനം നേടാൻ ഇന്ന് സാധിക്കും. നിങ്ങൾ വളരെ കാലമായി ഒഴിവാക്കിയിരുന്ന ഒരാളെ കാണാനുള്ള ആഗ്രഹം ഇന്ന് നിങ്ങൾക്കുണ്ടാകും. ഒരു ചെറിയ ചുണങ്ങോ ചർമ്മത്തിൽ വരാനിടയുള്ള അലർജിയോ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഭാഗ്യ ചിഹ്നം - മൃദുവായ തുണി
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ച് ചില കിംവദന്തികൾ പ്രചരിക്കുന്നുണ്ടാകും. അതെന്താണെന്ന് വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് അറിയാൻ സാധിച്ചേക്കും. ചില തിരക്കിട്ട തീരുമാനങ്ങൾ അവസാന നിമിഷം എടുക്കേണ്ടി വന്നേക്കാം. ഒരു പുതിയ സ്കീമിൽ നിക്ഷേപം നടത്താൻ നിങ്ങൾക്ക് സമ്മർദ്ദമുണ്ടാകും. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ കോൺടാക്റ്റുമായി വീണ്ടും ബന്ധപെടുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് ഇന്ന് തന്നെ ചെയ്യാൻ ശ്രമിക്കുക. പഴയ ദിനചര്യകളോട് നിങ്ങൾക്ക് പുതിയതായൊരു ആവേശം ഇന്ന് തോന്നും. ആരോഗ്യത്തിന് മുൻഗണന നൽകണം. അതിന് വേണ്ടി ഒരു പുതിയ ആരോഗ്യ ദിനചര്യ ആസൂത്രണം ചെയ്യണം. ഭാഗ്യ ചിഹ്നം - ബുക്ക് ഷോപ്പ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരാൾക്ക് എല്ലാ ദിവസവും ഒരുപോലെ തുടങ്ങാൻ സാധിച്ചു എന്ന് വരില്ല. പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂക്ഷ്മായി വീക്ഷിക്കുന്ന തരത്തിലുള്ള ഒരു മനസികാവസ്ഥയായിരിക്കും ഇന്ന് നിങ്ങൾക്ക്. നിങ്ങളുടെ കാഴ്ചപ്പാടുകൾ ആകമാനം മാറിമറിയാനിടയുള്ള ദിവസമാണ് ഇന്ന്. ഭാഗ്യ ചിഹ്നം - തൂവൽ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആരോഗ്യസംബന്ധമായ ചില പ്രവർത്തനങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾക്ക് ഇന്ന് കുറച്ച് വിശ്രമവും ആവശ്യമാണ്. ആരോടെങ്കിലും കടം ചോദിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ഇന്ന് വേണ്ട. അമിതമായി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അതിൽ സ്വയം ഒരു നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു മുള ചെടി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു വിമർശനാത്മകമായ പ്രതികരണം ഉണ്ടാകാനിടയുണ്ട്, പക്ഷെ അത് നിങ്ങൾക്ക് അത്ര ഇഷ്ട്ടമായിക്കൊള്ളണമെന്നില്ല. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ഒരു പ്രത്യേക ഘട്ടത്തിൽ നിങ്ങൾ വീണ്ടും ആലോചിക്കേണ്ടി വന്നേക്കാം. അപ്രതീക്ഷിതമായ ഒരു ഫോൺ കോൾ ഇന്നത്തെ നിങ്ങളുടെ ദിവസത്തെ ശോഭനമാക്കിയേക്കാം. ഭാഗ്യചിഹ്നം - ഒരു ട്രാഫിക് സിഗ്നൽ. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com