ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കണം. അതിലൂടെ നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകും. കുറച്ച് സമയത്തേക്ക് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവെയ്ക്കണം. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരു മികച്ച അവസരം ലഭിക്കും. ഭാഗ്യചിഹ്നം: ചുവന്ന മെഴുകുതിരി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് നാളുകളായി നിങ്ങള്‍ കാണാത്ത ഒരാളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കളില്‍ ഭ്രമം തോന്നും. നിങ്ങളില്‍ ചിലര്‍ വിദേശത്ത് ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടാകും. കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം: മെഴുകുതിരി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സമ്മിശ്ര പ്രതികരണങ്ങള്‍ നിറഞ്ഞ ദിവസമാണിന്ന്. നിങ്ങള്‍ക്ക് വളരെ വിശ്വാസമുള്ള ഒരാളെ ആശ്രയിക്കുന്നത് കുറയ്ക്കണം. ഒരു റോഡ് ട്രിപ്പ് നടത്താന്‍ സാധ്യതയുണ്ട്. ശാരീരികമായ പരിക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കണം. ഭാഗ്യചിഹ്നം: ചിത്രശലഭം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ ചെയ്തുതീര്ക്കാന് പ്ലാന്‍ ചെയ്യുന്നുണ്ടാകും. എന്നാല്‍ അത് നടക്കില്ല. ശരിയായ സമയത്തിനായി കാത്തിരിക്കേണ്ടി വരും. വീട്ടില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഉള്ള ഉപദേശങ്ങള്‍ നിങ്ങള്‍ക്ക് പ്രസക്തമായി തോന്നില്ല. ഭാഗ്യചിഹ്നം: കാന്‍വാസ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മുമ്പ് ചെയ്ത കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് കുറ്റബോധം തോന്നും. നിങ്ങളുടെ പങ്കാളിയായിരുന്ന ഒരാള്‍ ചില തെറ്റുകള്‍ ചെയ്തേക്കാം. ഭാഗ്യചിഹ്നം: രണ്ട് തൂവലുകള്‍.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com