ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: കുറ്റസമ്മതം നടത്താനും ഉള്ളിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാനും പറ്റിയ ദിവസമാണിന്ന്. നിരവധി അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ഹൃദയം ശൂന്യമായിരിക്കും. പുതിയ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ്. ഭാഗ്യചിഹ്നം: ആമസോണൈറ്റ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്‍കാല തെറ്റുകള്‍ ഇപ്പോഴും ഉള്ളില്‍ ഒരു മുറിവുണ്ടാക്കിയേക്കാം. എന്നാല്‍ അതെല്ലാം ക്ഷമിച്ച് മുന്നോട്ട് പോകണം. സന്തോഷകരമായ ചില കാര്യങ്ങള്‍ സംഭവിക്കും. ഒരു പഴയ സുഹൃത്തില്‍ നിന്നായിരിക്കും ആ വാര്‍ത്ത എത്തുക. മനസ്സില്‍ കുറച്ചുനാളായി ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തത ലഭിക്കും. ഭാഗ്യചിഹ്നം: മയില്‍പ്പീലി
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദിനം. എല്ലാകാര്യങ്ങളും അച്ചടക്കത്തോടെ മുന്നോട്ട് കൊണ്ടുപോകണം. അതിനുള്ള നേട്ടം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ചില ശീലങ്ങള്‍ ആരംഭിക്കും. ഭാഗ്യചിഹ്നം: മഞ്ഞ മെഴുകുതിരി
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ എല്ലാവരിലേക്കുമെത്തും. അതിലൂടെ നിങ്ങളെ കാണാനാഗ്രഹിക്കുന്ന ഒരാള്‍ നിങ്ങളെ തേടിയെത്തും. വേണ്ടപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തണം. സ്പെയര്‍ പാര്‍ട്സ് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ഭാഗ്യചിഹ്നം: ടൂര്‍മലിന്‍