ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ അലട്ടിയിരുന്ന സാമ്പത്തിക പ്രതിസന്ധി ഒടുവില്‍ അവസാനിച്ചേക്കാം. ജോലി സ്ഥലത്ത് ഒരു വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. നിങ്ങള്‍ക്ക് ഉള്ളില്‍ നിന്ന് സ്വയം പോസിറ്റിവിറ്റിയും ആത്മവിശ്വാസവും തോന്നും. ഈ രാശിയില്‍ പെടുന്ന ചിലര്‍ ഒരു യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടാകാം. പക്ഷേ അത് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ട്. ബുദ്ധിമുട്ടുള്ള ജോലികൾ പോലുംവളരെ ലളിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു മുത്ത്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇതിന് ആവശ്യമായ വ്യക്തമായ തെളിവുകള്‍ ലഭിക്കും. ഒരു ജോലി അല്ലെങ്കില്‍ മികച്ച ഒരു റോള്‍ അന്വേഷിക്കുമ്പോള്‍ വ്യക്തമായ ആശയവിനിമയം നടത്താന്‍ ഓര്‍ക്കുക. വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത ഒരു ജോലി പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീ നിങ്ങളെ സഹായിക്കും. ദീര്‍ഘകാലമായി തീര്‍പ്പുകല്‍പ്പിക്കാത്ത ജോലി പൂര്‍ത്തിയാക്കാന്‍ ഒടുവില്‍ ഇന്ന് നിങ്ങള്‍ തീരുമാനിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പുതിയ റിബണ്‍
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ വീട് അല്ലെങ്കില്‍ വീടിന്റെ പുനര്‍നിര്‍മ്മാണം എന്നിവ ഉടന്‍ ആരംഭിക്കും. നിങ്ങളുടെ മൂത്ത കുട്ടി പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് ചില ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നുണ്ടാകാം. അത് ചിലപ്പോള്‍ ഒരു പുതിയ സൗഹൃദമാകാം. ലളിതമായ ജോലികള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായി തോന്നിയേക്കാം. ഒരു പഴയ ഹോബിയില്‍ വീണ്ടും താല്‍പ്പര്യം തോന്നാം. ഇത് വരും ദിവസങ്ങളില്‍ നിങ്ങളെ തിരക്കിലാക്കിയേക്കാം. പെട്ടെന്നുള്ള ധനാഗമനത്തിന് സാധ്യത.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ വൈദഗ്ധ്യം നേടുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാനായിരിക്കും. അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും കാര്യത്തില്‍ എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഇത് നല്ല സമയമാണ്. സാങ്കേതികവിദ്യയില്‍ നിന്നുള്ള പിന്തുണ സമയലാഭം ഉണ്ടാക്കിയേക്കാം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇപ്പോള്‍ വൈകാരികമായി വളരെ ദുര്‍ബലനായിരിക്കാം. ചെറിയ മോഷണത്തിനോ നഷ്ടങ്ങള്‍ക്കോ സാധ്യത. നിങ്ങളെ ഏറ്റവും നന്നായി ആശ്വസിപ്പിക്കാന്‍ കഴിയുന്ന ഒരാളാകാന്‍ നിങ്ങളുടെ പങ്കാളിക്ക് കഴിയും. നിങ്ങള്‍ക്ക് വ്യക്തിപരമായി അറിയാത്ത ആരെങ്കിലും നിങ്ങള്‍ക്ക് പ്രചോദനമായി മാറും. ഭാഗ്യ ചിഹ്നം - ഒരു സ്വര്‍ണ്ണ മാല.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അഹംഭാവം ഒഴിവാക്കുക. അതിനായി നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഒരു മികച്ച ടീം പ്ലെയറാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി വളരെ കഠിനമായി തോന്നിയേക്കാം. പുതിയ ചില പദ്ധതികള്‍ വെളിച്ചം കാണും. കാര്യങ്ങള്‍ കൂടുതല്‍ വിശ്വസനീയമാക്കാന്‍ സാധിക്കും. പ്രതിസന്ധികള്‍ എല്ലാവരുടെയും സഹായത്താല്‍ ഒഴിവാകും. നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും വിവേകത്തോടെ നടത്തുക. ഭാഗ്യ ചിഹ്നം: ഒരു സെലിബ്രിറ്റി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പരമാവധി നേട്ടങ്ങളും ആനുകൂല്യങ്ങളും ആദായവും ലഭിക്കുന്ന സമയം. ആളുകളുമായി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. നിങ്ങളുടെ പഴയ ചില ബന്ധങ്ങളില്പെട്ടവര്ക്ക് ചില സഹായം ആവശ്യമായി വന്നേക്കാം. നല്ലതല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ നിരസിക്കുക. ഭാഗ്യചിഹ്നം: ഒരു ഗ്ലാസ് കുപ്പി.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു നിര്‍ദ്ദിഷ്ട സംഭവത്തിന് ശേഷം നിങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണെങ്കില്‍, അത് തിരികെ ലഭിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിച്ചേക്കാം. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മറ്റൊരാള്‍ക്ക് ഒരു സര്‍പ്രൈസ് നല്കാന് ശ്രമിക്കും. എന്നാല്‍ നിങ്ങള്‍ക്ക് സ്വയം സര്‍പ്രൈസ് ആകുന്ന എന്തെങ്കിലും സംഭവിക്കാനിടയുണ്ട്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ദിനചര്യയ്ക്കും ആത്മനിയന്ത്രണത്തിനും തുടക്കമാകും. ചെറുതോ വലുതോ ആയ മാറ്റങ്ങള്‍ക്കുള്ള സമയമാണിത്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധ്യമാകും. ഭാഗ്യ ചിഹ്നം: ഒരു നിയോണ്‍ ലൈറ്റ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: തുടക്കത്തില്‍ സങ്കീര്‍ണ്ണമാണെന്ന് തോന്നുന്ന പ്രശ്നം ഉടന്‍ തന്നെ പരിഹരിക്കപ്പെടും. കുറച്ചു കാലമായി മുടങ്ങിക്കിടന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കിയേക്കും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാത്തിരിക്കുന്ന വിജയം പ്രതീക്ഷിക്കാം. പിന്നീട് ഒരു നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ തന്നെ ചിന്തിച്ച് തുടങ്ങുക. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ മെഴുകുതിരി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത. ജോലി സംബന്ധമായ നിങ്ങളുടെ യാത്രയില്‍ ഒരു സഹപ്രവര്ത്തകന് അസൂയപ്പെട്ടേക്കാം. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു ഓഫര്‍ നിങ്ങള്‍ക്ക് വന്നേക്കാം. ഇത് ശരിയായി വിലയിരുന്നത് നല്ലതാണ്. ജോലിയില്‍ നിന്ന് ഒരു ഇടവേള എടുക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ഭാഗ്യ ചിഹ്നം: ഒരു ഫിഷ് ടാങ്ക്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സഹപ്രവര്‍ത്തകനുമായുള്ള ഒരു പ്രശ്നം തര്‍ക്കത്തിലേക്ക് നയിച്ചേക്കാം. അത് രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കണമെന്നില്ല. വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ നിങ്ങള്‍ക്ക് അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ക്ക് വൈദ്യ സഹായം ആവശ്യമായി വന്നേക്കാം. മാനസിക നില മെച്ചപ്പെടാന്‍ പതിവായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഭാഗ്യ ചിഹ്നം: ഒരു കറുത്ത ഡോട്ട്.