വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രാക്ടിക്കല്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ ചില പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. പ്രിയപ്പെട്ടവരില്‍ നിന്ന് ചില ദുരനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. ജോലിയില്‍ പുതിയ രീതികള്‍ ആവിഷ്കരിക്കും.
ഭാഗ്യചിഹ്നം: ഫ്രൂട്ട് ബാസ്ക്കറ്റ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളില്‍ കാലങ്ങളായി ഉണ്ടായിരുന്ന ചില ഭയങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. നിങ്ങള്‍ അവഗണിച്ചിരുന്ന ചിലരെ കണ്ടുമുട്ടേണ്ടി വരും. ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
ഭാഗ്യചിഹ്നം: സോഫ്റ്റ് ഫാബ്രിക്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെപ്പറ്റിയുള്ള അപവാദങ്ങള്‍ നിങ്ങള്‍ക്ക് വിശ്വസ്തമായ വ്യക്തികളില്‍ നിന്ന് കേള്‍ക്കേണ്ടി വരും. അവസാന നിമിഷങ്ങളില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. നിക്ഷേപവുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ലഭിക്കും.
ഭാഗ്യചിഹ്നം: രണ്ട് കുരുവികള്‍