ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ദീർഘനാളത്തെ കഠിനാദ്ധ്വാനത്തിനു ശേഷം നിങ്ങൾക്കു വിശ്രമിക്കാനായി സമയം ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ഒരു പുതിയ പദ്ധതി തയ്യാറാക്കാൻ നിങ്ങൾക്ക് തോന്നിയേക്കാം. സുഹൃത്തുക്കളെ നന്നായി ശ്രദ്ധിക്കേണ്ട ദിവസമാണിത്.
ഭാഗ്യ ചിഹ്നം - കറുവപ്പട്ട
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചേക്കാം. ഒരു സ്ത്രീ സുഹൃത്ത് സമയോചിതമായ ഉപദേശം നൽകിയേക്കാം. നിങ്ങളുടെ ഇമേജ് നന്നായി പ്രൊജക്റ്റ് ചെയ്യാനുള്ള അവസരങ്ങൾ തേടിയെത്തും. അവ പാഴാക്കരുത്.
ഭാഗ്യ ചിഹ്നം - നിറമുള്ള കല്ലുകൾ
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുറമേ നിന്നു നോക്കുമ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പക്ഷേ ഉള്ളിൽ അസ്വസ്ഥമായ ചില ചിന്തകൾ ഉണ്ടായേക്കാം. നിങ്ങളുടെ ചെറിയ വിജയങ്ങൾ പോലും നിങ്ങൾ വളരെ വിലമതിക്കും. ഉടൻ ഒരു നീണ്ട യാത്ര പോകേണ്ടി വന്നേക്കാം.
ഭാഗ്യ ചിഹ്നം - ഒരു കപ്പ് ഗ്രീൻ ടീ