ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും നിങ്ങൾക്ക് ഈ ദിനം. എങ്കിലും ചില ശുഭ വാർത്തകൾ നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. കൂടാതെ ഓഫീസിലെ കൂട്ടായ പ്രവർത്തനത്തിൽ നിങ്ങൾ പങ്കാളി ആവേണ്ടതുണ്ട്. അതേസമയം നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങളുടെ പങ്കാളി വളരെയധികം സഹായകമാകും. ഭാഗ്യ ചിഹ്നം - ഒരു റോസ് ചെടി
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മുതൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ ആളുകൾ വ്യക്തമായി മനസ്സിലാക്കാൻ ആരംഭിക്കും. കൂടാതെ ബിസിനസുകാർക്ക് ഈ ദിവസം വളരെ മികച്ചതായിരിക്കും. കൂടാതെ വരും ആഴ്ചകളിലും അവർക്ക് മികച്ച നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ബിസിനസ്സിൽ നിങ്ങളെ കൂടുതൽ സഹായിച്ചേക്കും. അതേസമയം ജോലികൾ ചിട്ടയോടുകൂടി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു പുതിയ പേന
ജെമിനി (Gemini - മിഥുനം രാശി): മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പദ്ധതികൾ വേണ്ട രീതിയിൽ പ്രാവർത്തികമാകാത്തത് പോലെ ചിലപ്പോൾ തോന്നാം. എന്നാൽ അതോർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല. ഉടൻ തന്നെ നിങ്ങൾ അതിലെല്ലാം വിജയം കണ്ടെത്തും. എങ്കിലും ചില നിരാശാജനകമായ അനുഭവങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. കൂടാതെ ഈ ദിവസം പൂർണ്ണമായും മുന്നോട്ടുപോകുന്നത് നിങ്ങളുടെ വ്യക്തിജീവിതത്തെ ആശ്രയിച്ചായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു തൂവൽ
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ചെയ്യുന്ന പ്രവർത്തിയിലൂടെ നിങ്ങൾക്ക് ഇന്ന് സന്തോഷം കണ്ടെത്താനാകും. എന്നാൽ നിങ്ങളുമായി വളരെ അടുപ്പം ഉള്ള ഒരു വ്യക്തി നിങ്ങളെ ചതിക്കാനുള്ള സാധ്യതയുണ്ട്. അത് നിങ്ങൾ കണ്ടെത്തുകയും ചെയ്യും. പ്രശ്നങ്ങൾ ദീർഘകാലം വലിച്ചിഴക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് മനസ്സിലാക്കുക. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ചില യഥാർത്ഥ ജീവിതാനുഭവങ്ങൾ അവരെ തേടിയെത്തും. ഭാഗ്യ ചിഹ്നം - ലൈറ്റ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ഉണ്ടാകുന്ന ചില തെറ്റിദ്ധാരണകൾ ഭാവിയിൽ നിങ്ങളെ വേദനിപ്പിച്ചേക്കാം. കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിക്ക് ചിലപ്പോൾ നിങ്ങളോട് അസൂയ തോന്നാൻ സാധ്യതയുണ്ട്. കൂടാതെ ഉച്ചയ്ക്കുശേഷം നിങ്ങൾക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. കൂടാതെ നിങ്ങളുടെ മാതാവിന് നിങ്ങളുടെ സഹായം ആവശ്യമായി വരുന്ന സമയമാണിത്. ഭാഗ്യ ചിഹ്നം - ഒരു പഴയ സൈക്കിൾ
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ തേടിയെത്തും. കൂടാതെ സത്യസന്ധരായ ആളുകളെയും നിങ്ങൾ കണ്ടുമുട്ടാം. ഇന്നത്തെ നിങ്ങളുടെ പ്രവർത്തികൾക്കനുസരിച്ച് ആയിരിക്കും ഈയാഴ്ച മുഴുവൻ കടന്നുപോകുക. കൂടാതെ നിങ്ങളുടെ ജോലിസ്ഥലത്ത് ഐക്യം കൊണ്ടുവരാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു പഴയ ചിത്രം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ എല്ലാ ഭയങ്ങളെയും ഈ ദിവസം അകറ്റി നിർത്തുക. നിങ്ങൾക്ക് വിജയം നേടാനും ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാനുള്ള സമയമായി ഈ ദിവസത്തെ പരിഗണിക്കുക. ഒരു അടുത്ത സുഹൃത്ത് നിങ്ങളുടെ വളർച്ചയിൽ അസൂയപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ദിവസം ലഘുവായ ഭക്ഷണക്രമം നിങ്ങൾ പാലിക്കേണ്ടതുണ്ട്. ഭാഗ്യചിഹ്നം - ഒരു ഡ്രീം കാച്ചർ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കൂടാതെ വിദേശത്തു നിന്ന് ഒരു വ്യക്തി നിങ്ങളുടെ പരിശ്രമത്തെ അംഗീകരിക്കാനും അഭിനന്ദിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ പദ്ധതികൾ മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയേക്കാം. നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് ഒരു സഹായം ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - പറക്കുന്ന ഒരു പട്ടം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ സമ്പത്ത് നിങ്ങളുടെ കുടുംബമാണെന്ന തിരിച്ചറിവ് നിങ്ങൾക്ക് ഇന്ന് ഉണ്ടാകും. കുടുംബത്തിന്റെ പൂർണ പിന്തുണയും നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. അതേസമയം നിങ്ങൾക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കുക. അതേസമയം ബാങ്കുമായി ബന്ധപ്പെട്ട ജോലികളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - കയ്പ്പുള്ള രുചി
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് ഉണ്ടാക്കാൻ സാധ്യതയുള്ള വലിയ തെറ്റിദ്ധാരണകളെ നിങ്ങൾ മറികടക്കും. നിങ്ങൾക്ക് വൈകാരികമായി ചില തളർച്ചകൾ അനുഭവപ്പെടാം. അതുമൂലം ഉണ്ടാകുന്ന ദുർബലത ചില ആശങ്കകൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ചില ഉല്ലാസ യാത്രകൾക്ക് പദ്ധതിയിട്ടേക്കാം. കൂടാതെ നിങ്ങളില്ലാതെ നിങ്ങളുടെ മാതാപിതാക്കളും ഒരു യാത്രക്ക് ഒരുങ്ങാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ലോക്കറ്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വേണ്ടത്ര വിശ്രമം ആവശ്യമുള്ള ദിവസമാണ് ഇന്ന്. ശാന്തമായ അന്തരീക്ഷവും സംഗീതവും നിങ്ങൾക്ക് കൂടുതൽ മനശാന്തി നൽകും. നിങ്ങളുടെ ജോലിഭാരവും ഇന്ന് കുറയും. തലവേദന ചിലപ്പോൾ നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ട്. തൊഴിലാളികൾക്ക് ഇന്ന് വളരെ മികച്ച ദിവസം ആയിരിക്കും. ഭാഗ്യ ചിഹ്നം - ഒരു വീഥി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ : ഇന്ന് നിങ്ങളുടെ മനസ്സ് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാം. എന്നാൽ നിങ്ങൾ ശാന്തമായി ഇരിക്കേണ്ട സമയമാണിത്. നിങ്ങൾ സുഹൃത്തുക്കളുമായി ഒരു നീണ്ട സംഭാഷണം നടത്താനുള്ള സാധ്യതയും ഇന്ന് ഉണ്ട്. കൂടാതെ വിദേശത്തുള്ള നിങ്ങളുടെ ഒരു ബന്ധുവിന് ചില സന്തോഷവാർത്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു ചെമ്പ് കമ്പി