ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ചെലവുകൾ വർധിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോവുക. കൂടാതെ കൃത്യമായ പദ്ധതിയോട് കൂടി മാത്രം പ്രവർത്തിക്കുക. നിങ്ങൾക്ക് വളരെ ആത്മവിശ്വാസമുള്ള കാര്യങ്ങളിൽ പോലും മറ്റുള്ളവരിൽ നിന്നും മോശമായ പ്രതികരണങ്ങൾ ഇന്ന് ലഭിച്ചേക്കാം. കൂടാതെ ദഹനവുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്നങ്ങൾ ഈ ദിവസം നിങ്ങൾക്ക് ഉടലെടുക്കാം. ഭാഗ്യ ചിഹ്നം - കസേര
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില അപ്രതീക്ഷിതമായ അവസരങ്ങൾ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ കുടുംബവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. ഇന്ന് സഹോദരങ്ങൾക്ക് നിങ്ങളുടെ മാർഗ്ഗനിർദ്ദേശം ആവശ്യമായി വന്നേക്കാം. അതിനാൽ കുറച്ചു സമയം നിങ്ങൾ അതിനുവേണ്ടി മാറ്റിവയ്ക്കേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം - ചെടി
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഈ ദിവസം നിങ്ങളുടെ ജോലിക്ക് ആയിരിക്കണം മുൻഗണന നൽകേണ്ടത്. ജോലികൾ കൃത്യസമയത്ത് ചെയ്ത് തീർക്കാൻ ശ്രദ്ധിക്കുക. കൂടാതെ മാനസിക പിരിമുറുക്കം നേരിടാനുള്ള സാധ്യതയും ഈ ദിവസം നിലനിൽക്കുന്നുണ്ട്. അതിനാൽ അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ആദ്യം സ്വീകരിക്കുക. തുടർന്ന് നിങ്ങൾക്ക് ചെയ്യുന്ന ജോലിയോട് പൂർണ്ണമായി നീതി പുലർത്താനും പുരോഗതി കൈവരിക്കാനും സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു ഫിഷ് ടാങ്ക്
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വളരെ ഊർജ്ജസ്വലതയും മനശാന്തിയും കൈവരും. എന്നാൽ ഇന്ന് നിങ്ങൾക്ക് ഒരു നിശ്ചിത സമയത്തിനുള്ളിൽ നിർവഹിക്കേണ്ട ചില ചുമതലകൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. അതേസമയം ഇന്ന് നിങ്ങൾ വിദേശത്ത് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിൽ കൂടുതൽ ചിന്തിച്ചതിനുശേഷം മാത്രം അതിന് മുതിരുക. കാരണം നിങ്ങൾ വഞ്ചിക്കപ്പെടാനും പണം നഷ്ടമാവാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - പരുന്ത്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ചെയ്തു തീർക്കാതെ ചില ജോലികൾ സംബന്ധിച്ച് മേലുദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായി ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടായിരിക്കാം. കൂടാതെ ഇപ്പോൾ നിങ്ങളുടെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുകയാണെങ്കിൽ അതിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആകും. ഭാഗ്യ ചിഹ്നം - ഒരു കത്ത്
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം നിങ്ങൾക്ക് ഏകാഗ്രത നിലനിർത്താനായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഈ സമയം ജോലിയിൽ നിന്നും വീട്ടുകാര്യങ്ങളിൽ നിന്നും ഒരിടവേളയെടുത്ത് കൂട്ടുകാരുമായി ഒരു ഒത്തുചേരലിന് ആസൂത്രണം ചെയ്യാം. ഇത് നിങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകും. കൂടാതെ ഈ ദിവസം നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നിങ്ങളെ ഉടനെ കാണാൻ ആഗ്രഹിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പട്ട് തുണി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഒരു മാറ്റത്തിനായി നിങ്ങൾ ചിന്തിക്കേണ്ട സമയമാണ് ഈ ദിവസം. ഒരു മാറ്റത്തിനുള്ള അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്താം. കൂടാതെ ഇന്ന് നിങ്ങൾ പുതുതായി ഏന്തെങ്കിലും ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ അത് ഇതുവരെ ഉള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. അതിനായി കൂടുതൽ പരിശ്രമവും നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. അതേസമയം കുടുംബത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം - സ്വർണ്ണത്തിലുള്ള കൊത്തുപണി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഓഹരിയിലോ നിക്ഷേപത്തിലോ നിങ്ങൾ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഈ ദിവസം കൂടുതൽ സമയം ചെലവഴിക്കുന്നത് ചില പ്രതീക്ഷിത നേട്ടങ്ങൾക്ക് വഴിവെക്കാം . അതേസമയം ഓൺലൈൻ ഇടപാടുകൾ നിങ്ങൾ കുറച്ചു സമയത്തേക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ നിറത്തിലുള്ള പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വൈകാരികമായി ചില ദുർബലതകൾ അനുഭവപ്പെടാം. നിങ്ങളുമായി വളരെ അടുപ്പം ഉള്ളവർക്ക് പോലും നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വന്നേക്കാം. ഈ ദിവസം മറ്റുള്ളവരുമായി കൂടുതൽ ആശയവിനിമയം നടത്തുന്നതായിരിക്കും ഉചിതം . കൂടാതെ നിങ്ങൾ ഏറെ കാത്തിരുന്ന ഒരു അവസരം നിങ്ങൾക്ക് ഇപ്പോൾ നഷ്ടമായേക്കാം. അതേസമയം ഈ ദിവസം നിങ്ങൾ ഒറ്റയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയിട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു വെളുത്ത വല
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഗുരുതരമായ അസുഖങ്ങളുള്ള നിങ്ങളുടെ കുടുംബത്തിലെ ഒരു വ്യക്തി ഇപ്പോൾ സുഖം പ്രാപിക്കാനുള്ള സാധ്യതയുണ്ട്. കുറച്ചുകാലങ്ങൾക്ക് ശേഷം വീട്ടിലെ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായി മാറും. നിങ്ങളുടെ സാമ്പത്തിക മേഖലയിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ ഈ ദിവസം പ്രതീക്ഷിക്കാം. ഭാഗ്യ ചിഹ്നം - ഒരു മുത്ത്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെങ്കിൽ അവ വീണ്ടും പരിശോധിക്കുക. ഈ ദിവസം നിങ്ങൾക്ക് ഒരു വേർപിരിയലോ ഒറ്റപ്പെടലോ അനുഭവപ്പെടേണ്ട സാഹചര്യം ഉണ്ടായേക്കാം. അതേസമയം ഒരു മാറ്റത്തിനായി ആസൂത്രണം ചെയ്യേണ്ട സമയമായി ഈ ദിവസത്തെ പരിഗണിക്കുക. എന്നാൽ അതുമായി പൊരുത്തപ്പെടാൻ നിങ്ങൾ കൂടുതൽ സമയമെടുക്കും. നിങ്ങൾ ഒരു കട ഉടമയാണെങ്കിൽ ഈ ദിവസം അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട ഒരു പഴയ സാധനം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളെല്ലാ കാര്യങ്ങളിലും മന്ദഗതിയിലായിരിക്കും മുന്നോട്ടുപോകുക. എങ്കിലും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ വിജയിക്കും. ഈ ദിവസം നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാകാത്ത ആളുകളുമായി വഴക്കിടാതിരിക്കുക. അതിന് ഇനിയും സമയമെടുത്തേക്കാം. അതേസമയം ഈ ദിവസത്തിന്റെ അവസാനം നിങ്ങൾക്ക് സന്തോഷിക്കാനുള്ള ചില അവസരങ്ങൾ വന്നുചേരും. ഭാഗ്യ ചിഹ്നം - നക്ഷത്രക്കൂട്ടം