ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ തിരക്കേറിയ ദിവസമായിരിക്കാം. പ്രതീക്ഷിക്കാത്ത ചില ജോലികൾ നിങ്ങളുടെ സമയം കൂടുതൽ അപഹരിച്ചേക്കാം. ഇന്ന് നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. വിശദമായവിലയിരുത്തൽ അല്ലാതെ ഇപ്പോൾ മറ്റൊന്നും ഒരു കാര്യത്തിലും ചെയ്യരുത്.
ഭാഗ്യ ചിഹ്നം - മുല്ലപ്പൂ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക്സാമ്പത്തിക നേട്ടങ്ങളുടെയും ലാഭത്തിന്റെയും ദിവസമാണ്. എവിടെ നിന്നെങ്കിലും കിട്ടാനുള്ള പണം തിരികെ കിട്ടുകയോ, പുതിയ ചില പദ്ധതികൾ ലഭിക്കുകയോ വഴിയാകാം ഇന്ന് നിങ്ങൾക്ക് നേട്ടം ഉണ്ടാകുന്നത്. നിങ്ങളുടെ മക്കളുടെ കമ്പനി കാര്യങ്ങളിൽ ഒരു അവലോകനം വേണ്ടി വന്നേക്കാം. ആവശ്യമായ മാറ്റങ്ങൾക്കായി ഒരു ഇടവേള വേണ്ടി വരും.
ഭാഗ്യ ചിഹ്നം - രണ്ട് അണ്ണാൻ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുൻകാല പദ്ധതികൾ നന്നായി നടന്നേക്കാം. ഏകപക്ഷീയമായ ബന്ധത്തിന്റെ അർത്ഥം നഷ്ടപ്പെടാൻ തുടങ്ങും, ഉടൻ തന്നെ അതിൽ നിന്ന് പുറത്തു കടക്കാൻ നിങ്ങൾക്ക് പ്രേരണ ഉണ്ടാകും. സർക്കാർ ജോലിയിലുള്ളവർക്കും മാധ്യമ രംഗത്തുള്ളവർക്കും തിരക്കേറിയതും എന്നാൽ തൃപ്തി ലഭിക്കും വിധം ഗുണകരവുമായ ദിവസമായിരിക്കും.
ഭാഗ്യ ചിഹ്നം - കഴുകൻ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾ ഇന്ന് വളരെ പ്രധാനമാണ്. അത് നിങ്ങൾക്ക് പുരോഗതിക്കുള്ള അവസരം നൽകും. നിങ്ങളുടെ പൂർത്തിയാക്കാത്ത ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുള്ള സമയമാണ് പക്ഷെ നിങ്ങൾക്ക് സമയമില്ലായിരിക്കാം, എങ്കിലും ഒരു ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്.
ഭാഗ്യ ചിഹ്നം - നോട്ടീസ് ബോർഡ്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുമെന്ന് ഉറപ്പ് വരുത്തുകയും അതിന്റെ അനന്തര ഫലങ്ങൾ നേരിടാൻ തയ്യാറായിരിക്കുകയും ചെയ്യുക. സമീപ കാലത്ത് നടത്തിയ ചില പ്രവർത്തനങ്ങളുടെ പേരിൽ നിങ്ങൾ വിലയിരുത്തപ്പെട്ടേക്കാം. ഊർജ്ജസ്വലമായ വ്യക്തിത്വമുള്ള ഒരു വ്യക്തി നിങ്ങളെ സമീപിച്ചേക്കാം. ക്രമരഹിതമായ ചില യാത്രകൾ ഇപ്പോൾ വരാൻ ഇടയുണ്ട്.
ഭാഗ്യ ചിഹ്നം - മഞ്ഞ ഇന്ദ്രനീലം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇത് ഏതാണ്ട് പൂർണതയുള്ള ദിവസമാകും. നിങ്ങൾ അത് പൂർണ്ണമായി ആസ്വദിക്കാൻ തയ്യാറാവുക എന്നതാണ് അഭികാമ്യം. എല്ലാ കാര്യങ്ങളും വളരെ ആസൂത്രിതമായി ചെയ്യുകയും, അതോടൊപ്പം അന്വേഷണങ്ങൾ നിർബാധം തുടരുകയും ചെയ്യുക. നിങ്ങളുടെ ആന്തരിക ശക്തി നിങ്ങളെ വളരെ നിർണ്ണായകമായ വഴികളിലേക്ക് നയിച്ചേക്കാം. കുടുംബ സമേതമുള്ള ഒരു യാത്രയ്ക്ക് സാധ്യത ഉണ്ട്.
ഭാഗ്യ ചിഹ്നം - പുതിയ യന്ത്രം
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതുതായി വികസിപ്പിച്ച ചില ശീലങ്ങൾ നിങ്ങളെ ചില ലക്ഷ്യങ്ങളിൽ എത്തിക്കാനിടയുണ്ട്. അടുത്തിടെ കണ്ടുമുട്ടിയ ആരെയെങ്കിലും നിങ്ങൾ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യതയുണ്ട്. ചുറ്റിനും നടക്കുന്ന പല നാടകങ്ങളും കുഴപ്പങ്ങളിലേയ്ക്കും മാനസിക പിരിമുറുക്കത്തിലേക്കും നയിച്ചേക്കാം. ആസൂത്രിതമായി തുടരാൻ ഒരു പുതിയ ദിനചര്യ ശീലിക്കുകയും വളർത്തിയെടുക്കുകയും ചെയ്യുക.
ഭാഗ്യ ചിഹ്നം - ലൈറ്റുകൾ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പക്വതയില്ലാത്ത സംസാരരീതി ഒരിക്കലും ഉചിതമല്ല, കൂടുതൽ ക്ഷമ കാണിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉദ്ദേശ്യം നല്ലതായിരിക്കും. പക്ഷേ മികച്ച രീതിയിൽ ആശയവിനിമയം ആവശ്യമാണ്. അയൽപക്കത്തുള്ള ആരെങ്കിലും ഒരു തടസ്സം സൃഷ്ടിക്കാൻ ഇടയുണ്ട്.
ഭാഗ്യ ചിഹ്നം - വാനിലയുടെ സുഗന്ധം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ശരിയാക്കാനുള്ള ദിവസമാണിത്. ചില കാര്യങ്ങളിൽനടപടിയെടുക്കാൻ ദിവസങ്ങളോളം നിങ്ങൾ ആഴത്തിൽ അന്വേഷണം നടത്തിയിരിക്കാം, ഇപ്പോൾ നടപടി എടുക്കാൻ അനുകൂലമായസമയമാണ്. നിങ്ങളുടെ ഉള്ളിലെ ഭയം മാറ്റിവെച്ച് ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്. അത് ലളിതമായി കൈകാര്യം ചെയ്യുകയും ആവർത്തിച്ച് ചെയ്യുകയും വേണം.
ഭാഗ്യ ചിഹ്നം - കൂൺ ചെടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വളരെ പതുക്കെ ആണെങ്കിലും അഭിവൃദ്ധിയുടെ കാലം വരുന്നുണ്ട്. പുതിയ ആശയങ്ങളും ചിന്തകളും സ്വീകരിക്കാൻ തയ്യാറാവുക. അത് കുറച്ച് കാലത്തേയ്ക്ക് നിങ്ങളുടെ ശീലങ്ങളെ അസ്വസ്ഥമാക്കിയേക്കാം, എന്നാൽ അതിനുള്ള ഒരു ആസൂത്രിതമായ വഴി നിങ്ങൾ സ്വയം കണ്ടെത്തും. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാൻ പറ്റിയ സമയമാണ്.
ഭാഗ്യ ചിഹ്നം - തെളിഞ്ഞ ആകാശം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഭയം യാഥാർത്ഥ്യമാകുമെന്ന തോന്നൽ ഉണ്ടാകും, പക്ഷെ ഈ ദിവസം നിങ്ങൾ നന്നായി തന്നെ കൈകാര്യം ചെയ്യും. ജോലിസ്ഥലത്തെ ചില കാര്യങ്ങൾ നിങ്ങൾ നേരിട്ട് വിലയിരുത്തേണ്ടി വന്നേക്കാം. പുതിയ അവസരങ്ങൾ വരാൻ കുറച്ച് കാലതാമസമുണ്ടായേക്കാം. പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുക. അവ നിങ്ങളെ തേടിയെത്തും.
ഭാഗ്യ ചിഹ്നം - പർപ്പിൾ പൂക്കൾ