ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : നിങ്ങൾ എന്തെങ്കിലും മാനസിക പിരിമുറുക്കത്തിലൂടെയോ സമ്മർദത്തിലൂടെയോ കടന്നുപോകുന്നുണ്ടെങ്കിൽ ഇന്ന് അത് ശരിയായ നിലയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഒരു പുതിയ തുടക്കം കുറിക്കുന്നതിന് അനുകൂല സമയം. പുതിയ കാര്യങ്ങൾ സാവധാനം ആരംഭിക്കുക. അത് നിങ്ങൾക്ക്കൂടുതൽ സന്തോഷം നൽകിയേക്കും.
ഭാഗ്യ ചിഹ്നം - കറുവപ്പട്ട
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: താൽക്കാലികമായ ചില ബന്ധങ്ങൾ ഇന്ന് അവസാനിക്കാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനുള്ള സമയമാണിത്. കഴിഞ്ഞു പോയ കാര്യങ്ങളുടെ ഭാരം ചുമന്ന് നടക്കരുത്, അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകംശ്രദ്ധിക്കണം. ഒരു യാത്ര ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു കൂടാരം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: സീനിയർ മാനേജ്മെന്റിലെ ഒരാളുമായിഗൗരവമായി സംഭാഷണം നടത്താൻ അവസരം ലഭിക്കും. ഇത് ജോലി സംബന്ധമായ കാര്യങ്ങളിൽമൊത്തത്തിൽ ഒരുഉൾക്കാഴ്ച നിങ്ങൾക്ക് കിട്ടാൻ ഇടയാക്കിയേക്കും. നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെ സ്വാധീനിക്കാനിടയുള്ള ചില വസ്തുതകളെക്കുറിച്ച് ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരുന്നിരിക്കാം. എന്നാൽ മേലധികാരിയുമായുള്ള സംഭാഷണത്തിലൂടെ ഇത് മനസിലാക്കാൻ സാധിച്ചേക്കും.നിങ്ങളുടെ വിചിത്രമായ മനോഭാവം ദിനചര്യകളെ തടസ്സപ്പെടുത്തിയേക്കാം.
ഭാഗ്യ ചിഹ്നം - മഴവില്ല്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഏതെങ്കിലും മത്സര പരീക്ഷയിലോ പ്രവേശന പരീക്ഷയിലോ പങ്കെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്റെ ഫലങ്ങൾ നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്, മാത്രമല്ല അതിന്റെ ഫലങ്ങൾ ഉടൻ തന്നെ നിങ്ങൾക്ക് കാണാനുമാകും. ഇതുവരെ ഉണ്ടായിരുന്ന ചെറിയ ഒരു പരിഭ്രമം ഇല്ലാതാകും. പുറത്തു നിന്നുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
ഭാഗ്യചിഹ്നം - കടത്തുവള്ളം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കുടുംബത്തിൽ നിന്നോ അടുപ്പമുള്ളവരിൽ നിന്നോ നിങ്ങൾക്ക് എന്തെങ്കിലും അപ്രതീക്ഷിതമായി കിട്ടിയേക്കാം. വിവാഹ ബന്ധങ്ങൾ വരാനും, ഈ വേനൽക്കാലത്ത് തന്നെ അത് വിവാഹത്തിലേക്ക് എത്താനും സാധ്യതയുണ്ട്. ഏതു ദിവസവും നിങ്ങളുടെ മുൻഗണന ഏറ്റവും ഭംഗിയായി പിന്തുടരുക.
ഭാഗ്യ ചിഹ്നം - പാഷൻ ഫ്രൂട്ട്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിലവിൽ നിങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങൾ ശരിയാക്കിയെടുക്കാൻ നിങ്ങൾക്ക് തുടങ്ങിയ സ്ഥലത്ത് തന്നെ വീണ്ടും പോകേണ്ടി വന്നേക്കാം. നിങ്ങളുടെ ഓഫീസിൽ നിന്നുള്ള ഒരു മുതിർന്ന വ്യക്തിക്ക് നിങ്ങൾക്ക് നല്ല ഉപദേശം നൽകാൻ കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്യരുത്.
ഭാഗ്യചിഹ്നം - ചരൽക്കല്ല്