ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ചെയ്തുപോയ ഏതെങ്കിലും തെറ്റിന് ക്ഷമ ചോദിക്കാനുള്ള അവസരം കിട്ടിയേക്കാം. പൊതുവിൽ എല്ലാവരാലും അംഗീകരിക്കപ്പെടണം എന്ന ചിന്ത നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കിയേക്കാം. നിങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് നേടിയെടുക്കാൻ വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്.
ഭാഗ്യ ചിഹ്നം - നിശ്ചല ചിത്രം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പതിവിലും തിരക്കേറിയ ദിവസമാണ്. എന്നാൽ ഇന്ന് പൂർത്തിയാക്കേണ്ട ജോലികളിൽ ഭൂരിഭാഗവും പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാവുന്നത്രയും നിയന്ത്രിതമാണ് നിങ്ങളുടെ സമയക്രമീകരണം. ജോലിഭാരം നിങ്ങളെ മുൾമുനയിൽ നിർത്തിയേക്കാം. ഇതിനിടയിലും അടുത്ത സുഹൃത്തിനെക്കുറിച്ചുള്ള ചില നല്ല വാർത്തകൾ ആശ്വാസം നൽകിയേക്കാം.
ഭാഗ്യ ചിഹ്നം - വെള്ളി ചരട്
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മാസങ്ങൾക്ക് മുമ്പുള്ള നിങ്ങളുടെ ചില ആശയങ്ങൾ ഇപ്പോൾ വീണ്ടും പുന:സൃഷ്ടിക്കേണ്ടി വന്നേക്കാം. ഒന്നിലധികം പ്രോജക്ടുകളിൽ നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിമിതമായ കാര്യങ്ങളിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളർച്ചയുണ്ടാകും.
ഭാഗ്യ ചിഹ്നം - പട്ടം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ നിങ്ങൾക്ക് മുന്നിൽ തുറന്നേക്കാം. നിങ്ങളുടെ ആത്മവിശ്വാസം മറ്റുള്ളവരിൽ അസൂയ വളരാൻ കാരണമായേക്കാം. ചുറ്റുമുള്ള ചിലർ നിങ്ങളുടെ കഴിവിനെ അംഗീകരിക്കാതെ നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് അപവാദങ്ങൾ പരത്താൻ ഇടയുണ്ട്. ജാഗ്രതയോടെ ഇരിക്കുക. ഭാഗ്യചിഹ്നം - ഗിത്താർ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസത്തിന്റെ തുടക്കത്തിൽ ചില ഉത്കണ്ഠകൾ നിങ്ങളെ അലട്ടിയേക്കാം. എന്നാൽ ഉടൻ തന്നെ നിങ്ങൾക്കത് പരിഹരിക്കാൻ കഴിയും. അസ്വാഭാവികമായ എന്തെങ്കിലും കാണുകയും അത് മനസ്സിൽ നിന്ന് മായാതെ കിടക്കുകയും ചെയ്യും. ഒരു പഴയ സഹപ്രവർത്തകനെ യാദൃശ്ചികമായി കണ്ടുമുട്ടിയേക്കാം. ഭാഗ്യ ചിഹ്നം - മൃഗത്തിന്റെ നിഴൽ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വിനോദയാത്രകളും ഉച്ചഭക്ഷണവും സുഹൃത്തുക്കളുമൊത്തുള്ള ഔട്ടിംഗുകളും നിങ്ങൾക്ക് ആവശ്യമായത്രയും ഊർജ്ജം നൽകിയേക്കാം. ദിവസത്തിന്റെ അവസാന ഭാഗങ്ങളിൽ നിങ്ങളുടെ മനസ്സ് കൂടുതൽ ഏകാഗ്രമാകും. വളരെക്കാലമായി അന്വേഷിക്കുന്ന ചില ഉത്തരങ്ങൾ മുൻപ് നിങ്ങളെ അറിയുന്ന ആരെങ്കിലും പറഞ്ഞ് തരാനിടയുണ്ട്.
ഭാഗ്യചിഹ്നം - കാർട്ടൂൺ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ രഹസ്യമായി സൂക്ഷിച്ച കാര്യം ആരുടെയെങ്കിലും ശ്രദ്ധയിൽ പെടാനിടയുണ്ട്. നിങ്ങൾക്ക് പൂർത്തീകരിക്കപ്പെടാത്ത ചില ബാധ്യതകൾ ഉണ്ടായിരിക്കാം, അക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ്. മരുന്ന് കഴിക്കുമ്പോൾ ജാഗ്രത പുലർത്തുക.
ഭാഗ്യ ചിഹ്നം - പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് പതിവിലും ശാന്തമായ ഒരു ദിവസം ആയിരിക്കും. കുറച്ചു ദിവസങ്ങളായി നിങ്ങൾക്ക് ശാന്തമായ അനുഭവങ്ങൾ ഉണ്ടായിരിക്കില്ല. ജോലിസ്ഥലത്തെ ഒരു പുതിയ ജോലി തന്ത്രങ്ങൾ മെനയാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. കാര്യക്ഷമതയുള്ള ഒരു കീഴുദ്യോഗസ്ഥൻ ജോലിയിൽ നിങ്ങളെ സഹായിച്ചേക്കാം.
ഭാഗ്യ ചിഹ്നം - നക്ഷത്രസമൂഹം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായി തന്നെ സ്വയം സംസാരിക്കുന്നത് ഇന്ന് ഒരു നല്ല കാര്യമായിരിക്കും. ഇന്ന് ചെറിയ സന്തോഷങ്ങൾ മതിയെന്ന് തീരുമാനിക്കുന്നത് നന്നാകും. ചില അസ്വസ്ഥതകൾ അനുഭവപ്പെടാം. നിങ്ങളുടെ ആരോഗ്യവും ദിനചര്യയും പരിശോധിക്കുക.
ഭാഗ്യചിഹ്നം - വലിയ ഹോർഡിംഗ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലും നിങ്ങളുടെ ജോലിയെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ പോലും ആത്മാർഥമായി ചെയ്തതല്ല എന്ന നിഗമനത്തിൽ നിങ്ങൾ അത് ഗൗരവമായി എടുത്തേക്കില്ല. നിങ്ങളുടെ സാധ്യതകളും കുറവുകളും എന്തൊക്കെയെന്ന് നിങ്ങൾ സ്വയം തീരുമാനിക്കേണ്ടതുണ്ട്. നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു പഴയ ശീലം ഒടുവിൽ നിങ്ങളെ പിടികൂടിയേക്കാം.
ഭാഗ്യ ചിഹ്നം - സിൽക്ക് സ്കാർഫ്