ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സ്വാധീനമുള്ള ആളുകളുമായി നിങ്ങള്‍ ബന്ധം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഗൃഹാതുരത്വം അനുഭവപ്പെടും. അങ്ങനെ തോന്നിയാല്‍ വീട്ടിലേക്ക് ഒരു യാത്ര പോകേണ്ടതാണ്. അല്ലെങ്കില്‍ ആരെയെങ്കിലും വീട്ടിലേക്ക് ക്ഷണിക്കണം. നിങ്ങള്‍ കാത്തിരുന്ന ഒരു കാര്യം നടക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ജേഡ് പ്ലാന്റ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സംഭാവന ചെയ്യാനുള്ള ഒരു അവസരം ഉണ്ടാകും. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് സഹായം നല്കാന് മുന്നിട്ടിറങ്ങുന്നതാണ്. വീട്ടില്‍ വഴക്കുണ്ടായാല്‍ അവ ഗുരുതരമാകാതെ നോക്കണം. കുട്ടികള്‍ നിങ്ങള്‍ക്കായി എന്തെങ്കിലും സര്‍പ്രൈസുകള്‍ ആസൂത്രണം ചെയ്തേക്കാം. ഭാഗ്യചിഹ്നം: കായിക മത്സരം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായി മാത്രം ചിന്തിക്കുന്നവര്‍ക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ടാകും. നിങ്ങളുമായി അടുത്ത് നില്‍ക്കുന്നവര്‍ക്ക് നിങ്ങളുടെ ചില നിലപാടുകള്‍ ഇഷ്ടപ്പെട്ടെന്ന് വരില്ല. ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുന്നത് ഉചിതമാണ്. ഭാഗ്യചിഹ്നം: നിങ്ങളുടെ ഇഷ്ട ചിത്രം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യമായ ഭയത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. വളരെക്കാലമായി നിങ്ങളെ ആശങ്കപ്പെടുത്തുന്ന ഭയമായിരിക്കും ഇത്. കാണുന്നതില്‍ നിന്ന് നിങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന ഒരാളെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ മുറിവ് അല്ലെങ്കില്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട അലര്‍ജികള്‍ ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ക്രിസ്റ്റല്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ച് ചില കിംവദന്തികള്‍ പ്രചരിക്കും. അവയെക്കുറിച്ച് നിങ്ങള്‍ അറിയുകയും ചെയ്യും. നേരത്തെ നിങ്ങള്‍ പരിഗണിക്കാത്ത ഒരു നിര്‍ദ്ദേശം ഇന്ന് ആകര്‍ഷകമായി തോന്നിയേക്കാം. പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് നിങ്ങളോട് മാതാപിതാക്കള്‍ ചര്‍ച്ച നടത്തും. ഭാഗ്യചിഹ്നം: ചണം കൊണ്ടുള്ള ബാഗ്
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ദിവസവും ഒരാള്‍ക്ക് പുതുതായി തോന്നണമെന്നില്ല. ഇന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഈര്‍ജം കുറഞ്ഞ ദിവസമായി തോന്നിയേക്കാം. പ്രധാനപ്പെട്ട എന്തെങ്കിലും അവലോകനം ചെയ്യുന്ന ഒരു മാനസികാവസ്ഥയിലായിരിക്കാം നിങ്ങള്‍. കാഴ്ചപ്പാടുകള്‍ മാറുന്ന ദിവസമാണിന്ന്. ഭാഗ്യചിഹ്നം: കളര്‍ഫുള്‍ സ്കാഫ്
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പ്രതികരണത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ പ്രതികരണം ലഭിക്കില്ല. മാറുന്ന സാഹചര്യത്തില്‍ എന്താണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ആലോചിക്കണം. ആഗ്രഹിച്ച ഫലം ലഭിക്കാന്‍ ക്ഷമയോടെ കാത്തിരിക്കണം. ഭാഗ്യചിഹ്നം: നമ്പര്‍ പ്ലേറ്റ്