ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: കാര്യങ്ങൾ വേണ്ടത്ര ശ്രദ്ധയില്ലാതെ വെറുതെ വിടുന്നത് ചില സമയത്ത് നിങ്ങൾക്ക് വെല്ലുവിളി ഉയർത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട് വലിയ അവസരങ്ങൾ ഉണ്ടാക്കാനിടയുണ്ട്. മത്സരബുദ്ധി ഒഴിവാക്കി ലഭ്യമായ അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ഭാഗ്യ ചിഹ്നം - ഒരു തടാകം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ ഉണ്ടായ കാലതാമസം നിങ്ങൾ നേരത്തെ അറിയിച്ചു എന്നത് കൊണ്ട് മാത്രം ഉന്നതോദ്യോഗസ്ഥർ വകവെച്ചു എന്ന് വരില്ല. വരാനിരിക്കുന്ന ജോലി സംബന്ധമായ വെല്ലുവിളികൾക്കായി നിങ്ങൾ തയ്യാറെടുപ്പുകൾ നടത്തണം. ആരോഗ്യസ്ഥിതിയിൽ നല്ല ജാഗ്രത പുലർത്തണം.
ഭാഗ്യ ചിഹ്നം - ഒരു തേനീച്ച
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ടാകാം, എങ്കിലും എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾ വിശദീകരിക്കേണ്ടി വരും. നിങ്ങളുടെ സംസാരത്തിൽ വേണ്ടത്ര ശ്രദ്ധ വേണം.ഒരു സഹപ്രവർത്തകൻ നിങ്ങളുടെ പ്രതിച്ഛായയെ പൊതുസ്ഥലത്ത് മോശമാക്കാൻ ശ്രമിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു വെങ്കല സഞ്ചി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവർക്ക് നിങ്ങളെ കാണുമ്പോൾ പോസിറ്റീവ് ഊർജ്ജമുള്ള ആളായി തോന്നിയേക്കാം. എന്നാൽ നിങ്ങൾ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ സ്വയം തയ്യാറെടുക്കണം. നിങ്ങൾ വിശ്വസിക്കുന്ന ആളുകളെ, ഒന്നുകിൽ ഒരു വിലയിരുത്തലിന് വിധേയരാക്കണം അല്ലെങ്കിൽ അവരുമായി നിരന്തരം സംസാരിക്കണം.
ഭാഗ്യ ചിഹ്നം - ഒരു ടംബ്ലർ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ടീം സ്പിരിറ്റും ആഴത്തിൽ പഠിക്കാനുള്ള അഭിരുചിയും ഉപയോഗിച്ച് സ്വയം മെച്ചപ്പെടുത്താൻ പരിശ്രമിക്കുക. വീട്ടിലെ നിങ്ങളുടെ മനോഭാവത്തിന്റെ പേരിൽ നിങ്ങൾ വിമർശിക്കപ്പെട്ടേക്കാം. പണചിലവ് കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു വാക്കിംഗ് സ്റ്റിക്ക്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അത് തീർത്തും അസുഖകരമായ അനുഭവങ്ങൾ ഉണ്ടാക്കിയേക്കാം, അത്തരം സന്ദർഭങ്ങളെ അവഗണിക്കരുത്.അപ്രതീക്ഷിതമായി ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഒരു ചെറിയ യാത്ര ഉടൻ ഉണ്ടായേക്കാം.
ഭാഗ്യ ചിഹ്നം - ഒരു കറുത്ത ക്രിസ്റ്റൽ
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ഉറപ്പില്ലാത്ത കാര്യങ്ങൾ തല്ക്കാലം മാറ്റിവയ്ക്കുക. നിങ്ങളുടെ കുടുംബം നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഒരു പുതിയ പ്രോജക്റ്റോ ജോലിയോ നിങ്ങളെ കുറച്ച് ദിവസത്തേക്ക് തിരക്കിലാക്കിയേക്കാം.
ഭാഗ്യ ചിഹ്നം - തേക്ക് തടിയിലെ ഫർണിച്ചറുകൾ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലികയറ്റവുമായി ബന്ധപ്പെട്ട് ഏറെനാളായി തീർപ്പാകാതെ കിടന്ന കാര്യങ്ങൾ തീർപ്പാകുന്നതിന്റെ ശക്തമായ സൂചനകൾ ലഭിക്കും. ഒരു ഒത്തുചേരൽ നിങ്ങളുൾക്ക് പുതിയ ഊർജ്ജം നൽകും. പിന്നീട് ചെലവഴിക്കാൻ ഇപ്പോൾ സമ്പാദിക്കുക.
ഭാഗ്യ ചിഹ്നം - ഒരു മുള ചെടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കോപിക്കുന്നത് കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല.കോപം നിയന്ത്രിക്കുന്നത് പൊതുവിൽ നല്ലതായിരിക്കും. ചൂതാട്ടം പോലുള്ള അപകടകരമായ കെണികളിൽ പെടാതിരിക്കൻ ശ്രദ്ധിക്കുക. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - സുതാര്യമായ സ്ഫടികം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യം ഇപ്പോൾ ആശങ്കകൾക്ക് ഇടയാക്കിയേക്കാം. ആരുടെയെങ്കിലും ഒരു ചെറിയ സഹായമോ വായ്പയോ അപ്രതീക്ഷിത പ്രതിസന്ധിയെ നേരിടാൻ നിങ്ങളെ സഹായിച്ചേക്കാം. കുറച്ച് സമയത്തേക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായി ഒരു ചർച്ച നടത്തുന്നത് സഹായിച്ചേക്കാം.
ഭാഗ്യ ചിഹ്നം - ഒരു മലകയറ്റക്കാരൻ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ അതേപടി നടന്നേക്കില്ല. ഒരു ചെറിയ യാത്രയ്ക്കുള്ള സാധ്യതകൾ ഉണ്ട്. നിങ്ങളുടെ വീടിന് പുറത്ത് കുറച്ച് സമയം ചിലവഴിക്കുന്നത് നല്ലതാണ്. നിങ്ങൾ തിരികെ വരുമ്പോഴേയ്ക്കും നിങ്ങളുടെ സമ്മർദ്ദങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുക.
ഭാഗ്യ ചിഹ്നം - നീലക്കല്ല്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ തീർപ്പാക്കാതെ മാറ്റി വച്ചിരുന്ന ചിലകാര്യങ്ങൾ തീരുമാനമാക്കാൻ അനുകൂലമായ ദിവസമാണ്. മൊത്തത്തിൽ പ്രതിസന്ധികൾ കുറഞ്ഞ ദിവസം. ഗാർഹിക രംഗത്ത് നിങ്ങൾക്ക് ധാരാളം സഹായം ലഭിച്ചേക്കാം. ഈ കാലയളവിൽ പുതിയ നിക്ഷേപം നടത്തുന്നത് നല്ലതാണ്.
ഭാഗ്യ ചിഹ്നം - ഒരു മയിലിന്റെ തൂവൽ