ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മുന്‍കൂട്ടിയുള്ള ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ സുഗമമായി നടക്കും. മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അസ്വസ്ഥനായേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായും ടീമംഗങ്ങളുമായും ആശയവിനിമയം നടത്തുന്നതിന് പുതിയ രീതികള്‍ അവലംബിക്കണം.
ഭാഗ്യ ചിഹ്നം - ഒരു വിന്റേജ് ക്ലോക്ക്
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 ഇടയില്‍ ജനിച്ചവര്‍: സംക്ഷിപ്തമായ രീതിയില്‍ തീരുമാനങ്ങളെ അവലോകനം ചെയ്യുന്നത് നിങ്ങള്‍ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. പല യാഥാര്‍ത്ഥ്യങ്ങളും നിങ്ങള്‍ക്ക് മുന്നില്‍ മറനീക്കി പുറത്തുവരും. ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഒരു നക്ഷത്രക്കൂട്ടം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുമ്പ് ശ്രദ്ധിക്കാതിരുന്ന ചില നിയമപ്രശ്നങ്ങളില്‍ കുരുങ്ങാന്‍ സാധ്യത കാണുന്നു. ബിസിനസ്സ് കരാറുകളില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടണം. ഈയവസരത്തില്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഒരാളെ കണ്ടുമുട്ടും.
ഭാഗ്യ ചിഹ്നം - പഴവര്‍ഗ്ഗങ്ങള്‍
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ മന്ദഗതിയിലായിരിക്കും ഈ ദിവസം ആരംഭിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ അനുകൂലമാകും. സുഹൃത്തുക്കളുമായി ഒത്തുച്ചേരുന്നതിന് അനുകൂല സമയം. ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം കൂടും.
ഭാഗ്യ ചിഹ്നം - ഒരു പുതിയ നോവല്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ വളരെ കാലമായി കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ നടപ്പിലാകും. ചില ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ അശ്രാന്തം പരിശ്രമിക്കേണ്ടി വരും. നിങ്ങളുടെ പാഷനുകള്‍ കുറച്ച് കാലത്തേക്ക് മാറ്റിവെയ്ക്കേണ്ടി വരും.
ഭാഗ്യ ചിഹ്നം - ഒരു സംഖ്യ
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ദിവസത്തിന്റെ തുടക്കം ഒന്നും ചെയ്യാന്‍ തോന്നാത്ത രീതിയില്‍ അലസത നിങ്ങളില്‍ പിടിമുറുക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വളരെ ഊര്‍ജസ്വലനായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിങ്ങളുടെ യഥാര്‍ത്ഥ മേഖലയിലേക്ക് തിരിച്ചുവരാന്‍ വല്ലാതെ ആഗ്രഹിക്കുന്ന സമയമാണിത്.
ഭാഗ്യ ചിഹ്നം - ഒരു മോതിരം