ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഏത് കാര്യത്തിലും അമിതശ്രദ്ധ നൽകുന്ന ശീലം ഇപ്പോൾ നിങ്ങൾക്ക് ഗുണം ചെയ്യില്ല, തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. വിലപ്പെട്ട ഒന്ന് ഉപേക്ഷിക്കുമ്പോൾ കുറ്റബോധം തോന്നാതിരിക്കുന്നതിൽ കുഴപ്പം ഒന്നുമില്ല. പൊതുവിൽ കാര്യങ്ങൾ മികച്ച നിലയ്ക്ക് കൈകാര്യം ചെയ്യാനുള്ള അവസരമായി ഇന്നത്തെ ദിവസത്തെ പരിഗണിക്കുക.നിങ്ങൾക്കു ലഭിക്കുന്ന പുതിയ അവസരങ്ങൾ നന്നായി വിനിയോഗിക്കുക.
ഭാഗ്യ ചിഹ്നം - സ്ട്രോബെറി
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ വൈകാരികമായി ശക്തിപ്പെടുത്തുന്ന ഒരു വിജയം ഇന്ന് നേടിയെടുക്കാനുള്ള സാധ്യതയുണ്ട്. താങ്ങാവുന്നതിൽ അധികം ജോലിഭാരം എടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. ആവശ്യങ്ങൾ ലളിതമാക്കണം. കാര്യങ്ങൾ കൂടുതൽ സംഘടിതമായി ചെയ്യുന്ന സമീപനം സ്വീകരിക്കുന്നത് നല്ലതായിരിക്കും.നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ സുഹൃത്ത് കടന്നുവന്നേക്കാം. വീട്ടുകാര്യങ്ങളിൽ നിങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
ഭാഗ്യ ചിഹ്നം - വജ്രം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആശയവിനിമയത്തിൽ നിങ്ങൾ കാണിച്ചിരുന്ന വ്യക്തത നിങ്ങൾക്ക് സന്തോഷം നൽകുകയും മറ്റുള്ളവർക്ക് നിങ്ങൾക്ക് മേൽ ബഹുമാനവും വിശ്വാസവും ഉളവാക്കാൻ സഹായകമാവുകയും ചെയ്യും. പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പ് മേഖലയിൽ ഉള്ളവർക്കും ജോലിയിൽ മുന്നേറ്റം പ്രതീക്ഷിക്കാം. മാതാപിതാക്കളുമായി പങ്കുവെക്കാൻ പ്രധാനപ്പെട്ട എന്തെങ്കിലും ഇന്ന് ഉണ്ടാകാനിടയുണ്ട്.
ഭാഗ്യ ചിഹ്നം - റോസാ ചെടി
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ക്രമരഹിതമായ കുറെ ദിവസങ്ങൾക്ക് ശേഷം നിങ്ങൾക്ക് ആവേശം പകരുന്ന ഒരു ദിവസമാകാം ഇന്ന്. പങ്കെടുക്കാനും അവതരിപ്പിക്കാനും ഉള്ള കഴിവ് നിങ്ങളെ പുതിയതലത്തിലേയ്ക്ക് ഉയർത്തിയേക്കും. നിങ്ങളുടെ പങ്കാളി ചിന്തിക്കുന്നത് എല്ലാം പ്രകടിപ്പിക്കണം എന്നില്ല.നിങ്ങളുടെ മേലധികാരികളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം - ഗ്ലാസ് ടംബ്ലർ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സ് ഉദാരമാവുകയും സഹായിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തേക്കാം, ആദ്യമൊക്കെ ഇത് അംഗീകരിച്ച നിങ്ങളുടെ മാതാപിതാക്കൾ ഈ കാഴ്ചപ്പാടിനോട് ഇപ്പോൾ വിയോജിക്കാനിടയുണ്ട്. വേഗത കൂട്ടുന്നതിന് ചില അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടി വരും.
ഭാഗ്യ ചിഹ്നം - സൺറൂഫ്
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്ത് നടന്ന ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ദീർഘനേരം മൗനം പാലിക്കുന്നത് ആളുകൾക്ക് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ പ്രേരണയാകും. നന്നായി പ്രവർത്തിക്കാനും മുന്നോട്ട് പോകാനുമുള്ള ദിവസമാണ്. നിങ്ങൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ നിറവേറ്റുന്നതിന് പ്രകൃതിയിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കും.ഇന്ന് തിരക്കു നിറഞ്ഞ ഒരു ദിവസമായിരിക്കും.
ഭാഗ്യ ചിഹ്നം - പൂപ്പാത്രം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളിൽ നിറയുന്ന പുതിയ ഊർജ്ജം കുടുംബത്തിന്റെ ആകെ സന്തോഷമായി മാറും. ജോലിയിൽ അപ്രതീക്ഷിത അവസരം ലഭിക്കും. ജോലി സമ്മർദം കൂടാൻ സാധ്യതയുണ്ടെങ്കിലും അത് താത്കാലികം മാത്രമായിരിക്കും.കുടുംബത്തിൽ ഒത്തുചേരൽ ഉണ്ടാകാനിടയുണ്ട്. ഒരു പുതിയ അംഗം കുടുംബത്തോടൊപ്പം ചേരാൻ സാധ്യതയുണ്ട്. ചെറിയൊരു ആരോഗ്യപ്രശ്നം ഉണ്ടാകുമെങ്കിലും വളരെ എളുപ്പത്തിൽ അത് കൈകാര്യം ചെയ്യാനാകും.
ഭാഗ്യ ചിഹ്നം - വെള്ളി പാത്രങ്ങൾ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിരാശാബോധം നിങ്ങളുടെ മനസ്സ് മടുപ്പിച്ചേക്കാം, എന്നാൽ വേഗത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുന്നതാണ് ഇന്ന് നല്ലത്. ലഭ്യമായ അവസരങ്ങളെ കുറിച്ച് കൂടുതൽ ആലോചനകൾ അരുത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികം വൈകാതെ പരിഹരിക്കപ്പെടും. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ ആകർഷണം തോന്നും.
ഭാഗ്യ ചിഹ്നം - പൂച്ചെണ്ട്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തീരാതെ കിടന്ന ജോലികൾ പുനരാരംഭിക്കുന്നത് നിങ്ങൾക്ക് പുതിയ ഊർജ്ജം പ്രദാനം ചെയ്യും. ഭാഗ്യദേവത ഇന്ന് നിങ്ങളുടെ ഭാഗത്താണ് എന്ന് വേണം കരുതാൻ. ഒരു പഴയ സുഹൃത്ത് ചില നല്ല ഉപദേശങ്ങൾ നൽകും. തൊഴിലും ജീവിതവും തമ്മിൽ ഒരു സന്തുലനം ഉണ്ടാകുന്നത് നിങ്ങളുടെ ദിവസത്തെ കൂടുതൽ ഭംഗിയുള്ളതാക്കും.
ഭാഗ്യചിഹ്നം - പത്രക്കെട്ട്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ യാത്രയ്ക്കുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബോസ് അല്ലെങ്കിൽ മേലുദ്യോഗസ്ഥൻ നിങ്ങൾക്ക് ഒരു വലിയ ഉത്തരവാദിത്തം നൽകിയേക്കാം, അത് തത്കാലത്തേക്ക് നിങ്ങൾ നിരസിക്കാനിടയുണ്ട്. ചില അവധിക്കാല പദ്ധതികൾ നിങ്ങൾ പറയുമെന്ന് നിങ്ങളുടെ പങ്കാളി പ്രതീക്ഷിക്കുന്നു.
ഭാഗ്യ ചിഹ്നം - ഇന്ദ്രനീലം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഏതൊരു പുതിയ ഉത്തരവാദിത്തത്തിലും കുറച്ചുകൂടി പരിശ്രമവും ക്ഷമയും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ കുട്ടി നിങ്ങളെയും നിങ്ങളുടെ ജീവിത രീതിയെയും ആരാധിക്കുന്നുണ്ടാകാം. ഒരാളുടെ രഹസ്യം ഇപ്പോഴും സൂക്ഷിക്കുന്നു എന്നത് ഏറ്റവും നല്ല കാര്യമായിരിക്കാം. ഒരു കാര്യത്തിലും രണ്ടു മനസ് ആകരുത്.
ഭാഗ്യ ചിഹ്നം - വാൽനട്ട്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചില അടിയന്തിര പേപ്പർവർക്കുകൾ നിങ്ങളുടെ ദിവസത്തിന്റെ പകുതിയോളം അപഹരിക്കും. ഏറെക്കുറെ നിങ്ങൾ മറന്നുപോയ വ്യക്തിയിൽ നിന്ന് ഇന്നൊരു ഫോൺകോൾ ലഭിച്ചേക്കാം. കുറച്ച് സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ ഇന്ന് വൈകുന്നേരം ചിലവഴിക്കുന്നത് രസകരമായിരിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഭാഗ്യ ചിഹ്നം - താറാവ്