ഏരീസ് (Aries - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഒരു കരാർ അവസാനിപ്പിക്കാൻ നിങ്ങൾ പാടുപെടുന്നുണ്ടെങ്കിൽ, അതിനുള്ള ശരിയായ വഴി ഇന്ന് തുറന്നു കിട്ടും. മനസ്സിനെ അലട്ടുന്ന സമ്മർദം അകറ്റാൻ ഒന്നിലധികം കാര്യങ്ങളിൽ ഏർപ്പെടുക. സാമ്പത്തിക കാര്യങ്ങളിൽ അൽപം ആശ്വാസം കണ്ടെത്താനാകും. ഭാഗ്യ ചിഹ്നം - ഒരു ചില്ല് കുപ്പി
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയെക്കുറിച്ചുള്ള ചില യാഥാർത്ഥ്യങ്ങൾ നിങ്ങൾ ആകസ്മികമായി കണ്ടെത്തിയേക്കാം. അടുത്ത സുഹൃത്ത് നിങ്ങൾക്കായി ഒരു സർപ്രൈസ് ആസൂത്രണം ചെയ്യുന്നുണ്ടാകാം. ജോലി സ്ഥലത്തെ ചില പൊട്ടിത്തെറികൾ നിങ്ങൾക്ക് പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ അത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ നാണയം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളെ വളരെ അസ്വസ്ഥമാക്കിയിരുന്ന ഒരു താൽക്കാലിക ഘട്ടത്തിന് ഇന്ന് വിരാമമാകും. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതിന് അനുകൂല സമയമാണ്. നേട്ടം പ്രതീക്ഷിക്കാം. ആരോ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കായി കാതോർക്കുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. ഭാഗ്യ ചിഹ്നം - നക്ഷത്രകൂട്ടം
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആത്മാർത്ഥമായ പരിശ്രമം നടത്തിയിട്ടുണ്ടെങ്കിൽ, വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ജോലിയെ പുറത്തു നിന്നുള്ള ഒരാൾ വിലയിരുത്തുന്നുണ്ടാകും. നിങ്ങളെക്കുറിച്ച് അവർക്കിടയിൽ നല്ല മതിപ്പ് തോന്നും. നന്മ ചെയ്യാത്തവർ കർമ്മഫലം അനുഭവിക്കേണ്ടി വരും. ഭാഗ്യ ചിഹ്നം - ഒരു വലിയ മൈതാനം
വിർഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഭയം അടിച്ചമർത്തുന്ന രീതി അവസാനിപ്പിക്കുക. കാരണം ഭയത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. നിങ്ങൾ ഉപേക്ഷിച്ച ചില കാര്യങ്ങൾ വീണ്ടും തിരഞ്ഞെടുത്ത് അതിന്റെ അടുത്ത ഘട്ടം ആസൂത്രണം ചെയ്തേക്കാം. നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, ആ വിവരങ്ങൾ കൃത്യമായി ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ഉപരിതലം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, അത് പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനായി പരിശ്രമിക്കുക. അത് അനാവശ്യ സമ്മർദ്ദവും അശ്രദ്ധയും ഇല്ലാതാക്കും. നിങ്ങൾ മറക്കാൻ ശ്രമിക്കുന്ന ആരെങ്കിലും നിങ്ങളുമായി വീണ്ടും അടുക്കാൻ ശ്രമിച്ചേക്കും. എന്നാൽ നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടമാക്കേണ്ട സമയമാണിത്. ഭാഗ്യ ചിഹ്നം - ഒരു കോഫി കപ്പ്
സ്കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: മുൻകാലങ്ങളിൽ ചെയ്ത എന്തെങ്കിലും കാര്യത്തിന്റെ പ്രതിഫലം ഇപ്പോൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. എന്നാൽ അതിനെക്കുറിച്ച് മറന്ന് മുന്നോട്ട് പോകുക. ജീവിതം നിങ്ങൾക്ക് ഒരു പുതിയ സർപ്രൈസ് പിന്നീട് നൽകും. അത് തീർച്ചയായും നിങ്ങൾക്ക് ഒരു സന്തോഷവാർത്തയായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു സംഗീത ഉപകരണം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ പ്രചോദനം ലഭിക്കുന്നതിലൂടെ അസാധാരണമായ എന്തെങ്കിലും ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങൾ അടുത്തിടെ ചെയ്ത എന്തെങ്കിലും കാര്യത്തിൽ സമ്മിശ്ര പ്രതികരണം ഉണ്ടാകാൻ സാധ്യതയുണ്ട്. അതേ കാര്യത്തിൽ വീണ്ടും പ്രവർത്തിക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - പടക്കം
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവർക്ക് നിങ്ങളോടുള്ള അസൂയ നിസാരമായി അവഗണിക്കരുത്. നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളറിയാതെ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടാകാം. റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ കുറച്ച് സമയത്തേക്ക് ഈ പദ്ധതി മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഒരു അനന്തരാവകാശ പ്രശ്നം ഇന്നത്തെ ദിവസം പരിഹരിക്കപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു സോളാർ പാനൽ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വളരെ ലളിതമായ ചില സമീപനം അതിശയകരമായ ഫലങ്ങൾ നൽകിയേക്കാം. നിങ്ങളെക്കുറിച്ച് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ആ വിഷയത്തെക്കുറിച്ച് അന്വേഷിക്കണം. ചെറിയ മോഷണ ശ്രമം പ്രതീക്ഷിക്കാം. ജാഗ്രതയോടെയിരിക്കുക. നിങ്ങളുടെ സഹോദരന് വൈകാരിക പിന്തുണ ആവശ്യമുള്ള സമയമാണ്. ഭാഗ്യചിഹ്നം - ഒരു സിൽക്ക് സ്കാർഫ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഇത് മാറ്റത്തിന്റെ കാലമാണ്. ജോലിയിലെ മാറ്റമോ തിരഞ്ഞെടുപ്പിലെ മാറ്റമോ ശീലത്തിന്റെ മാറ്റമോ ആകാം. എന്തുതന്നെയായാലും അത് നല്ലതായിരിക്കും. സ്വയം കൂടുതൽ ഊർജവും ആന്മവിശ്വാസവും തോന്നും. ധനത്തിന്റെ വരവ് പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം - പശ