ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചെയ്യാനുള്ള കാര്യങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കാൻ കഴിയുന്ന സന്തോഷകരമായ ഒരു ദിവസമാണ് ഇന്ന്. എങ്കിലും വലിയ ജോലിഭാരം നിങ്ങളെ ചെറിയ രീതിയിൽ അലട്ടാനുള്ള സാധ്യതയുണ്ട്. അടുത്ത സുഹൃത്തിനെ കുറിച്ച് നിങ്ങൾക്ക് ഈ ദിവസം ഒരു ശുഭവാർത്ത കേൾക്കാം. അത് നിങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും. ഭാഗ്യ ചിഹ്നം - ഒരു നിയോൺ ചിഹ്നം
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതിന് പകരം കൂടെയുള്ളവർക്കും അത് തുല്യമായി വിഭജിച്ചു നൽകുന്നതായിരിക്കും ഉചിതം. നിങ്ങളുടെ താമസ സ്ഥലം മാറാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇത് അതിനു പറ്റിയ ദിവസ മാണ്. ഒരു നല്ല താമസ സ്ഥലം നിങ്ങൾക്ക് ലഭിച്ചേത്താം. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് വലിയ രീതിയിലുള്ള പുരോഗതി കൈ വരാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചുമർ ചിത്രം
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു മികച്ച അവസരം നിങ്ങളെ തേടിയെത്താം. നിങ്ങളുടെ ആത്മവിശ്വാസത്തിലും കഴിവിവും മറ്റുള്ളവർ അസൂയപ്പെടും. ഇന്ന് ചുറ്റുപാടുമുള്ള ചിലർ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ നിങ്ങളോട് പെരുമാറാൻ സാധ്യതയുമുണ്ട്. ഭാഗ്യ ചിഹ്നം - മ്യൂസിക് പ്ലേലിസ്റ്റ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസത്തിന്റെ ആരംഭത്തിൽ നിങ്ങൾക്ക് ചില ഉത്കണ്ഠയും അസ്വസ്ഥതയും അനുഭവപ്പെടാം. എന്നാൽ പിന്നീട് അത് പരിഹരിച്ച് മുന്നോട്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. വഞ്ചനയോ മോഷണമോ ബന്ധപ്പെട്ട് മുൻപ് നടന്ന ഒരു സംഭവം നിങ്ങളുടെ മനസിനെ ഇന്ന് അലട്ടിയേക്കാം. ഒരു പഴയ സുഹൃത്ത് നിങ്ങൾ പ്രതീക്ഷിക്കാതെ നിങ്ങളെ ഇന്ന് സന്ദർശിക്കും . ഭാഗ്യ ചിഹ്നം - വൈകുന്നേരത്തെ സവാരി
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് : സുഹൃത്തുക്കളുമൊത്ത് ഒരു വിനോദ യാത്ര പോകാൻ പറ്റിയ ഒരു ദിവസമാണിത്. ഇത് നിങ്ങൾക്ക് ജോലിയിൽ നിന്ന് ഒരിടവേള നൽകും. ഈ ദിവസം മറ്റു കാര്യങ്ങളിൽ നിങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വന്നേക്കാം. നിങ്ങളുടെ ഒരു പഴയ സുഹൃത്ത് നിങ്ങളുമായി ഒരു കൂടിക്കാഴ്ചയ് നടത്താൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. ഭാഗ്യ ചിഹ്നം - കുട്ടിക്കാലത്തെ നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു വസ്തു
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഏറ്റെടുത്ത് വളരെ പ്രതീക്ഷയോടെ ടെയ്തുവന്ന ഒരു ജോലിയുമായി ബന്ധപ്പെട്ട് ഇന്നു നിങ്ങൾക്ക് അൽപം നിരാശ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ നിങ്ങൾ പ്രതീക്ഷിച്ച പുരോഗതി ഉണ്ടാകണം എമന്നില്ല. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു ചെറിയ യാത്ര പോകാൻ സാധിച്ചേക്കാം. ഷോപ്പിംഗ് നടത്തുന്നത് നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഭാഗ്യചിഹ്നം - നീല കല്ല്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ആരോടും പങ്കുവയ്ക്കാതെ സൂക്ഷിച്ചിരുന്ന ഒരു രഹസ്യം മറ്റുള്ളവർ അറിയാനുള്ള സാധ്യതയുണ്ട്. അത് നിങ്ങളെ പ്രശ്നത്തിൽ ആക്കാനും ഇടയുണ്ട്. നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമായി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കാണിക്കുന്ന അശ്രദ്ധ ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ഒരു നക്ഷത്രം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്ഷീണം അനുഭവപ്പെടാം. അത് കുറച്ചു ദിവസം നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്തെ പുതിയ ഏതെങ്കിലും കാര്യം നിങ്ങളുടെ മനസിനെ ഇപ്പോൾ അലട്ടിയേക്കാം. നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ഒരാൾ ഒരു പ്രശ്നം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിച്ചു മുന്നോട്ടു പോകുക. ഭാഗ്യ ചിഹ്നം - പക്ഷികൾ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് ഒരു യാത്ര പോകുന്നത് നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മികച്ച മാർമാണ്. ഇന്ന് നിങ്ങളുടെ ഒരു ഉറ്റസുഹൃത്ത് നിങ്ങളുടെ വിശ്വാസം തകർത്തേക്കാം. ഇപ്പോൾ വിദേശത്ത് താമസിക്കുന്ന നിങ്ങളുടെ ഒരു ബന്ധു നിങ്ങളുടെ സഹായം അഭ്യർത്ഥിച്ച് സമീപിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മാതാപിതാക്കളുമായി ഒരു ഗൗരവമുള്ള സംഭാഷണം നടത്തേണ്ട സാഹചര്യം ഇന്ന് ഉണ്ടായേക്കാം. അത് ഒരു ശുഭ കാര്യത്തിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. ചെറിയ സന്തോഷങ്ങളെ കൂടാതെ നിങ്ങൾക്ക് ഇന്ന് ചില അസ്വസ്ഥതകളും അനുഭവപ്പെടും. ഉച്ചയ്ക്കുശേഷം നിങ്ങളുടെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ കണ്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു വളയം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ചെയ്യുന്ന ജോലികൾ ആത്മാർത്ഥതയോടെ ചെയ്യണം. നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിക്ക് ഈ ദിവസം കൂടുതൽ ശ്രദ്ധ ആവശ്യമായി വന്നേക്കാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ചില കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ വേണ്ടി ഈ ദിവസം നിങ്ങൾ വിനിയോഗിക്കണം. ഭാഗ്യ ചിഹ്നം - സ്വർണം