ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് സ്വയം പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്ന മനോഹരമായ ദിവസമാണിത്. നിങ്ങള്‍ മനസ്സില്‍ വരുന്ന ചിന്തകള്‍ എഴുതി വച്ച് തുടങ്ങും. വൈകാതെ ഇത് നല്ലൊരു ശീലമായി മാറും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച നേട്ടം സ്വന്തമാക്കാനാകും. അതിനായി കൂടുതൽ പരിശ്രമിക്കുക.ഇന്നത്തെ ദിവസം ജീവിതത്തില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്ത് തുടങ്ങും.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ പുരോഗതി ഇല്ലാതാക്കാന്‍ കാരണമാവുന്ന കാര്യങ്ങളെ നിങ്ങള്‍ക്ക് ഇപ്പോഴും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതിനാൽ കാര്യങ്ങൾകുറച്ചു കൂടി സൂക്ഷ്മമായിവിലയിരുത്തി തുടങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴിഅമ്പരപ്പിക്കുന്ന ഫലമാവും നിങ്ങള്‍ക്ക് ലഭിക്കുക. യുക്തിപരമായ ഒരു തീരുമാനം നിങ്ങളെ മുന്നോട്ട് നയിക്കും. ഭാഗ്യചിഹ്നം ഇന്ദ്രനീലക്കല്ല്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ചില അവസരങ്ങള്‍ നിങ്ങളെ തേടി വരാനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ കഴിവ് കൂടുതല്‍ മെച്ചപ്പെടുത്താനോ അറിവ് കൂടുതല്‍ സമ്പാദിക്കുന്നതിനോ സഹായിക്കും. നിങ്ങള്‍ക്ക് കടുത്ത ഒരു ആരാധകനുണ്ടാകും. എന്നാൽ അവരെ ഇപ്പോൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. ഭാഗ്യ ചിഹ്നം ഒരു കറുത്ത കല്ല്.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് വലിയ ഉത്സാഹവും സന്തോഷവും പകരുന്ന ഒരു വാര്‍ത്ത കേള്‍ക്കാനിടയാകും. ഇതുവഴി കൂടുതൽ ഊര്‍ജ്ജം ലഭിച്ച നിങ്ങള്‍ക്ക് ഇനി കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. നിങ്ങളോട് ചോദിക്കാതെ കുടുംബം നിങ്ങളെ സംബന്ധിക്കുന്നവളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തേക്കാം. ഭാഗ്യ ചിഹ്നം ഒരു വിളക്കിന്റെ നിഴല്‍.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വരാന്‍ പോകുന്ന ഒരു കുടുംബ പരിപാടിക്കായി നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ഥതയും തയ്യാറെടുപ്പും അഭിനന്ദിക്കപ്പെടും. നിങ്ങള്‍ക്ക് എന്താണോ ചെയ്യാനുള്ളത് അത് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുക. ഒരു ദിനചര്യ പാലിക്കുന്നതില്‍ നിങ്ങള്‍ വളരെ ആത്മാര്‍ഥമായ ശ്രമമാണ് നടത്തുന്നത്. അത് മുന്നോട്ടും തുടരുക. ഭാഗ്യ ചിഹ്നം: ഒരു ജാര്.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരും. നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ചില അനാവശ്യ ജോലികള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുക. നേരത്തെ പറയാതിരുന്ന ചില പുതിയ പദ്ധതികളുമായി ഒരു സുഹൃത്ത് സമീപിച്ചേക്കും. ഭാഗ്യ ചിഹ്നം :ഒരു പൂന്തോട്ടം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോട് വളരെ അടുപ്പമുള്ള ചിലര്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നുണ്ട്. ആരെങ്കിലുമായി തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താന്‍ ശ്രമിക്കുക. നിങ്ങളുടെ മനസ്സ് കൂടുതല്‍ സര്‍ഗാത്മകമായി ഇടപെടണമെങ്കില്‍ പുത്തനുണര്‍വ് പകരുന്ന ചില കാര്യങ്ങള്‍ സംഭവിക്കേണ്ടതുണ്ട്. ഒരു ചെറിയ യാത്രയ്ക്ക് അവസരം കിട്ടുകയാണെങ്കില്‍ അത് നടത്തുക. ഭാഗ്യ ചിഹ്നം : ഒരു അണ്ണാന്.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും മറ്റുള്ളവര്ക്കുമിടയിലുള്ള കാര്യങ്ങളെ ഒരിക്കലും സങ്കീര്‍ണമാക്കാന്‍ ശ്രമിക്കരുത്. പരമാവധി ലളിതമാക്കാന്‍ ശ്രദ്ധിക്കുക. ഒരു പുതിയ ദിനചര്യ തുടങ്ങാന്‍ നിങ്ങള്‍ ശ്രമം തുടങ്ങിയെങ്കില്‍ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് സഹായങ്ങള്‍ ലഭിക്കും. ഭാഗ്യചിഹ്നം: ഒരു തത്ത.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെ താല്പര്യം തോന്നിയ ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തിലൂടെ കടന്ന് പോകും. വീട്ടിലെ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറത്ത് നിന്നുള്ള ഒരാളുടെ ഇടപെടല്‍ നിങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചേക്കാം.
ഭാഗ്യചിഹ്നം: ഒരു ചുവന്ന വസ്ത്രം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഇന്ന് നല്ല ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. പുതിയ ചില ആശയങ്ങള്‍ മനസ്സില്‍ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. അത് പെട്ടെന്ന് തന്നെ നടപ്പിലാക്കാനും സാധിക്കും. ഏറ്റവും മികച്ച മനുഷ്യരെ കൃത്യസമയത്ത് കണ്ടെത്താന്‍ സാധിച്ചു എന്നതായിരിക്കും ഇന്നത്തെ ദിവസം നിങ്ങളെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്ന കാര്യം. ഭാഗ്യ ചിഹ്നം ഒരു മഞ്ഞ ഇന്ദ്രനീലക്കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരാളെ വിളിക്കുന്ന കാര്യം വീണ്ടും വീണ്ടും മാറ്റിവെക്കുന്നുണ്ടെങ്കില്‍ ഇന്നാണ് അവരെ വിളിക്കുന്നതിന് ഏറ്റവുംനല്ല ദിവസം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ദിവസവും വര്‍ക്ക് ഔട്ട് ചെയ്യുന്നത് വളരെ പ്രധാനമാണ്. നിങ്ങള്‍ കുറച്ച് കാലമായി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ഒരു ബിസിനസ് പദ്ധതി വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു പച്ചക്കല്ല്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ സംബന്ധിച്ച്വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസമാകും. എന്നാൽ അതേസമയം ഇന്ന് നിങ്ങള്പുറത്ത് പോയി സമയം ചെലവഴിക്കാനും സാധിച്ചേക്കും.ജോലിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. ഭാഗ്യ ചിഹ്നം: വജ്രം.