ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മതപരമായ സ്ഥലങ്ങളിലേയ്ക്ക് ഒരു യാത്ര നടത്തിയേക്കാം.അഗാധവും അപൂര്‍വവുമായ ജ്ഞാനം പകര്‍ന്നു നല്കുന്ന ഒരു സന്യാസിയെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. തീർത്ഥാടനം മാത്രമല്ല മറ്റ് യാത്രകള്‍ നടത്താനും സാധ്യതയുണ്ട്. ഒരു ചെറിയ തര്‍ക്കം വലിയ തെറ്റിദ്ധാരണയായി മാറിയേക്കാം. അതിനാല്‍ എന്തു വില കൊടുത്തും അത് ഒഴിവാക്കാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ക്കായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും നിങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഭാഗ്യചിഹ്നം: ഒരു കൈപ്പിടി.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഓഡിഷനിലോ മറ്റോ പങ്കെടുത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മുന്നോട്ട് പോവാന്‍ നിങ്ങള്‍ പദ്ധതിയിടുന്നുവെങ്കില്‍ അത് വിജയകരമായി പൂര്‍ത്തിയാകും. നിങ്ങൾക്ക് ഭാഗ്യം ഇപ്പോൾ അനുകൂലമാണ്. ചിലദൈനംദിന പ്രശ്നങ്ങള്‍ കാരണം തൊഴിലില്‍ പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു വിളക്ക്.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിൽ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഫലം ലഭിക്കുന്ന കാര്യങ്ങള്‍ ഇപ്പോൾനിങ്ങള്‍ ചെയ്യും. നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക്, നിങ്ങളുടെ ജോലി വിപുലീകരിക്കാന്‍ സഹായിക്കുന്ന ഒരു ഇടപാട് നിങ്ങളെ തേടിയെത്തും. ചെറുകിട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് വായ്പകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലി വിപുലീകരിക്കാന്‍ സഹായിക്കുന്ന ചില പുതിയ വഴികള്‍ തെളിഞ്ഞു വരും. കഴിഞ്ഞ മാസത്തിന് വിപരീതമായി ഈ മാസം നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. രക്ഷിതാക്കളുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകള്‍ അധികം വൈകാതെ തന്നെ പരഹിരിക്കപ്പെടും. ഇന്നത്തെ ദിവസം അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം തോന്നും. ഭാഗ്യ ചിഹ്നം - ഒരു റോപ്പ് വേ.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ചില ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ചില ഇടപെടലുകൾ നടത്തിയേക്കാം. ചിലപ്പോൾ അവരുടെ സാന്നിധ്യം കൊണ്ട് മാത്രം അവര്‍ നിങ്ങളെ കുഴപ്പത്തിലാക്കും. അത്തരം ആളുകളുമായി ഇടപഴകുന്നത്നിങ്ങള്ക്ക് തന്നെ പ്രശ്നമുമായി തീർന്നേക്കാം. എന്നാൽ നിങ്ങള്‍ക്ക് ആവശ്യമുള്ള രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഏതെങ്കിലും ബിസിനസ് നടത്തുന്നുണ്ടെങ്കിൽ അതിൽചില പ്രതിസന്ധികള്‍ നേരിട്ടേക്കും. ഭാഗ്യചിഹ്നം:ഒരു സ്വര്‍ണ കവാടം.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഫലപ്രദമായി ആശയവിനിമയം നടത്താന്‍ നിങ്ങള്‍ക്ക് ആളുകളുടെ വിശ്വാസം നേടേണ്ടി വന്നേക്കാം. ജോലിസ്ഥലത്തെ ചില മുതിര്‍ന്ന ആളുകള്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ തൃപ്തരല്ലായിരിക്കാം. അവര്‍ ചില എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്നാല്‍ അവയൊന്നും പ്രായോഗികമായി തോന്നില്ല. കുറച്ചു സമയം കൂടി കാത്തിരിക്കുക. ഭാഗ്യചിഹ്നം: ഒരു സില്‍വര്‍ വയര്‍.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒരു നല്ല ലക്ഷ്യം നേടിയെടുക്കുന്നതിനായി അര്‍പ്പണബോധത്തോടെ മുന്നോട്ട് പോവുക. നിങ്ങള്‍ മറ്റുള്ളവരെ കുറിച്ച് വളരെയധികം സംശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. നിഷേധാത്മകത നിങ്ങളുടെ സുഗമമായ ജോലിയെ തടസ്സപ്പെടുത്തുന്നുണ്ട്. അനാവശ്യമായി യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കിടരുത്. ഭാഗ്യചിഹ്നം ഒരു ഗ്ലാസ് ടംബ്ലര്‍.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ചില ആശങ്കകള്‍ തോന്നിത്തുടങ്ങാനുള്ള സാധ്യതകളുണ്ട്. വളരെയധികം ചിന്തകള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോവുന്നുണ്ടാകാം. അതിനാല്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. ആശങ്കകള്‍ പെട്ടെന്ന് പരിഹരിച്ച് മുന്നോട്ട് പോവുന്നതാണ് നല്ലത്. നിങ്ങളുടെ ഉത്കണ്ഠ നിയന്ത്രിക്കുക. ആത്മസംയമനം പാലിക്കുകയും ധ്യാനം പരിശീലിക്കുക. നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ പോവുന്ന ചില കാര്യങ്ങള്‍ സംഭവിച്ചേക്കാം. ഭാഗ്യചിഹ്നം ഒരു കറുത്ത കല്ല്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബുദ്ധിമുട്ടായി മാറുന്നതിന് മുമ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. ഹൃദയത്തെ വല്ലാതെ ബാധിക്കുന്ന കാര്യങ്ങള്‍ എന്തു തന്നെയായാലും, നിങ്ങള്‍ക്ക് അടുപ്പമുള്ളവരുമായി പങ്കുവെക്കുക. പ്രണയത്തിലുള്ള വ്യക്തിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കുക. ചെറിയ ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കുന്നത് ഗുണം ചെയ്യില്ല. ഭാഗ്യചിഹ്നം: ഒരു തടാകം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഭാവത്തെ ആശ്രയിച്ചാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോവുക. നിങ്ങളുടെ വഴിക്ക് പല അവസരങ്ങളും വന്നിട്ടുണ്ടാകും. അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ പരിശ്രമിക്കുക. പൊതുസ്ഥലങ്ങളില്‍ പണം കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. ഭാഗ്യചിഹ്നം: ഒരു വെളുത്ത മെഴുകുതിരി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സമീപനങ്ങളില്‍ പരമാവധി ശ്രദ്ധിക്കണം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ഇടപെടലില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ഈ സമയം പ്രയോജനപ്പെടുത്തുക. നിങ്ങള്‍ അന്തര്‍മുഖനായി തുടരാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു കറുത്ത ടൂര്‍മാലിന്‍.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ആളുകളെ അമിതമായി വിമര്‍ശിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ അഭിപ്രായങ്ങളെ വിലമതിച്ചേക്കില്ല. ആരുടെയും സ്വകാര്യ ഇടത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് നല്ലതല്ല. നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ ഇരുന്ന് ചിന്തിക്കുന്നതാണ് നല്ലത്. ഗവേഷണ മേഖലയിലാണെങ്കില്‍ നിങ്ങളുടെ ജോലി വേഗത്തിലാക്കാന്‍ പരിശ്രമങ്ങള്‍ നടത്തേണ്ടി വരും. ഭാഗ്യചിഹ്നം: ഒരു ചുവന്ന സ്കാര്‍ഫ്.