ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ഏതെങ്കിലുമൊരു കാര്യത്തോട് ആശയപരമായി വിയോജിപ്പ് ഉണ്ടെങ്കില്‍ അക്കാര്യം ബുദ്ധിമുട്ടി ചെയ്യണം എന്നില്ല. നിങ്ങളെ ഏല്പിച്ചിരുന്ന ഒരു ഉത്തരവാദിത്തം നന്നായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ചെറിയ യാത്രക്ക് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു മേലാപ്പ്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നീട്ടിവെച്ചിരുന്ന ഒരു കാര്യം ഇപ്പോള്‍ ചെയ്യുക. പ്രാധാന്യമുള്ള ചില കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ച് കുടുംബ കാര്യങ്ങളില്‍. അടുത്ത സുഹൃത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത എത്തിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു കോഫി ഔട്ടിംഗ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: അകലെ നിന്ന് ആരെങ്കിലും നിങ്ങളെ ആരാധിക്കുന്നുണ്ടാകാം. ഒരു പുതിയ കാഴ്ചപ്പാട് ജോലിയെ സഹായിച്ചേക്കാം. ആരുമായെങ്കിലും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള അവസരം ഉടന്‍ കണ്ടെത്തിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു ടര്‍ക്കോയ്സ് മണ്‍പാത്രം.