ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളിൽ തന്നെ വിശ്വാസം അർപ്പിച്ചു കൊണ്ട് തീരുമാനങ്ങളെടുക്കുക. നിങ്ങൾ നഷ്ടപ്പെടുത്തിയ വിലപ്പെട്ട അവസരത്തെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. കാരണം മികച്ച അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകാം. അതേസമയം മികച്ച കാര്യങ്ങൾ ചെയ്യാനുള്ള ഒരു അവസരമായി ഈ ദിവസത്തെ നിങ്ങൾക്ക് പരിഗണിക്കാം. ഭാഗ്യ ചിഹ്നം - സ്ട്രോബെറി
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ദീർഘകാലമായി നിങ്ങൾ കാത്തിരുന്ന വിജയം നിങ്ങൾക്ക് നേടിയെടുക്കാനുള്ള ഒരു ദിവസമാണ് ഇന്ന്. അത് നിങ്ങളെ വൈകാരികമായും കൂടുതൽ ശക്തിപ്പെടുത്തിയേക്കാം. നിങ്ങളുടെ ആവശ്യങ്ങൾ ലഘൂകരിക്കാൻ ശ്രമിക്കുക. അതേസമയം വളരെ ചിട്ടയോടെ കാര്യങ്ങൾ ചെയ്യുന്ന ഒരു സമീപനം ഈ ദിവസം നിങ്ങൾക്കുണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ജെൽ
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ കൃത്യമായി ആശയവിനിമയം നടത്തിയതിൽ നിങ്ങൾക്ക് സന്തോഷം തോന്നും. ഇത് നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അർഹമായ ബഹുമാനവും വിശ്വാസവും നേടിത്തരും. കൂടാതെ ഈ ദിവസം തൊഴിലാളികൾക്കും സ്റ്റാർട്ടപ്പുകളിൽ പ്രവർത്തിക്കുന്നവർക്കും വളരെ അനുകൂലമായ സമയമാണ്. അതേസമയം ഇന്ന് നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളുമായി എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം പങ്കുവെക്കാൻ ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു റോസ് ചെടി
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: കുറച്ചു ദിവസങ്ങൾക്ക് ശേഷം നിങ്ങളിൽ ഒരു വലിയ ആവേശം ഇന്ന് ദൃശ്യമായേക്കാം. കാര്യങ്ങൾ അവതരിപ്പിക്കുന്നതിലും പങ്കുവഹിക്കുന്നതിലും ഉള്ള നിങ്ങളുടെ കഴിവുകൾ ഈ ദിവസം വർധിക്കും. അതേസമയം നിങ്ങളുടെ പങ്കാളിക്ക് വേണ്ടി കുറച്ച് സമയം ചെലവഴിക്കുക. അവർ നിങ്ങളുമായി ചില കാര്യങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. ഭാഗ്യ ചിഹ്നം - ഒരു ചില്ല് കുപ്പി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മറ്റുള്ളവരോട് മഹാമനസ്കത തോന്നാനും അവരെ സഹായിക്കാനും ഉള്ള മനോഭാവം ഉണ്ടാവാം. മാതാപിതാക്കളുടെ പിന്തുണ ഈ ദിവസം നിങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങളുടെ കാഴ്ചപ്പാടുകളോട് അവർ ഈ ദിവസം വിയോജിപ്പ് പ്രകടിപ്പിച്ചേക്കാം. അതേസമയം ഈ ദിവസം നിങ്ങൾക്ക് ലഭിക്കുന്ന പെട്ടെന്നുള്ള ചില ആശയങ്ങൾ കാലക്രമേണ പുരോഗതി കൈവരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യ ചിഹ്നം - സൂര്യപ്രകാശം ഏൽക്കുന്ന ഒരു മേൽക്കൂര
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ ദിവസം സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളിൽ നിങ്ങൾ പ്രതികരിക്കാതെ മാറി നിൽക്കുന്നത് മറ്റുള്ളവരിൽ സംശയം ജനിപ്പിക്കാം. മികച്ച രീതിയിൽ പ്രവർത്തിച്ച് മുന്നോട്ടുപോകാനുള്ള ഒരു ദിനമായി ഈ ദിവസത്തെ നിങ്ങൾക്ക് കണക്കാക്കാം. അതേസമയം നിങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്ന കാര്യങ്ങൾ നിറവേറ്റാൻ എല്ലാവരിൽ നിന്നും മതിയായ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു പൂച്ചട്ടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: കുടുംബത്തിൽ ഒരു ആഘോഷം നടക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ ജോലിയിൽ വളരെ അപ്രതീക്ഷിതമായ ഒരു അവസരവും നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളുമായുള്ള ഒരു ഒത്തുചേരലിനും ഈ ദിവസം സാധ്യതയുണ്ട്. ഒരു പുതിയ അംഗവും ഇപ്പോൾ നിങ്ങളുടെ കുടുംബത്തിൽ വന്നുചേരാം. അതേസമയം ആരോഗ്യ പ്രശ്നങ്ങളെ മറികടക്കാൻ നിങ്ങൾക്ക് ഈ ദിവസം സാധിക്കും. ഭാഗ്യചിഹ്നം - വെള്ളി പാത്രങ്ങൾ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില കാര്യങ്ങളിൽ നിങ്ങൾക്ക് നിരാശ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഇന്ന് ലഭിക്കുന്ന എല്ലാ അവസരങ്ങളെയും പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. വളരെ വേഗത്തിൽ ഇന്ന് നിങ്ങൾ മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. ഭാഗ്യ ചിഹ്നം - ഒരു പൂച്ചെണ്ട്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഇതുവരെ തീർപ്പു കൽപ്പിക്കാത്ത ജോലികൾ ചെയ്തു തീർക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ ഭാഗ്യം ഈ ദിവസം നിങ്ങളോടു കൂടെ ആയിരിക്കും. ഒരു പഴയ സുഹൃത്തിൽ നിന്ന് മികച്ച ഉപദേശം നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. നിങ്ങളുടെ ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഈ ദിവസം നിങ്ങളെ സഹായിക്കും. ഭാഗ്യ ചിഹ്നം - ഒരു പത്ര കെട്ട്
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഒരു ചെറിയ ദൂര യാത്ര നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഇന്ന് മേൽ ഉദ്യോഗസ്ഥർ നിങ്ങളുടെ ചുമലിൽ വലിയ ഉത്തരവാദിത്തങ്ങൾ കൈമാറിയേക്കാം. നിങ്ങളുടെ പങ്കാളി ചില അവധിക്കാല പദ്ധതികൾക്കായി ആഗ്രഹം പ്രകടിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ രത്നം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ഏറ്റെടുക്കുന്ന ഏത് പുതിയ ജോലിക്കും കൂടുതൽ പരിശ്രമവും ക്ഷമയും ആവശ്യമായി വന്നേക്കാം. നിങ്ങളുടെ ജീവിതരീതി നിങ്ങളുടെ സന്താനങ്ങളെ ആകർഷിക്കും. ഒരു വലിയ രഹസ്യം സൂക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവാം. അതേസമയം നിങ്ങൾ ചഞ്ചലമായ മനസ്സോടുകൂടി പ്രവർത്തിക്കാതിരിക്കുക . ഭാഗ്യ ചിഹ്നം - മരം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചെയ്യേണ്ട ചില അടിയന്തര ജോലികൾ ഈ ദിവസത്തിന്റെ പകുതിയും ചെലവഴിച്ചേക്കാം. ഒരു പഴയ സുഹൃത്ത് നിങ്ങളെ ഫോണിൽ ഈ ദിവസം ബന്ധപ്പെട്ടേക്കാം. കുറച്ച് സുഹൃത്തുക്കൾക്കൊപ്പം നിങ്ങളുടെ സായാഹ്നം രസകരമായി തീരും. ഈ ദിവസം നിങ്ങളുടെ സാമ്പത്തിക മേഖലയും മികച്ചതായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു താറാവ്