വിവിധ രാശികളില് ജനിച്ചവരുടെ 2022 മാര്‍ച്ച് 14ലെ ദിവസഫലം അറിയാം.ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍- തിരക്കേറിയ ദിവസമാണെങ്കിലും ഇന്ന് ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. ഗാര്‍ഹിക കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ചെയ്യാന്‍ കഴിയും. ഭാഗ്യ ചിഹ്നം - ഒരു വെള്ളി വയര്‍
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍-കൂടുതല്‍ ആളുകള്‍ നിങ്ങളുടെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ തുടങ്ങും. ബിസിനസുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കാര്യക്ഷമമായ ഒരു ദിനമായിരിക്കും ഇന്ന്. കാര്യങ്ങളോടുള്ള ലളിതമായ സമീപനം നിങ്ങള്‍ക്ക് സഹായകമായേക്കാം. ഭാവി ആവശ്യങ്ങള്‍ക്കായി പേപ്പര്‍ വര്‍ക്കുകള്‍ കൂടുതല്‍ കൃത്യമായി ചെയ്ത് സൂക്ഷിക്കുക. ഭാഗ്യ ചിഹ്നം - ഒരു വജ്രക്കല്ല്
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍-നിങ്ങളുടെ ചില പദ്ധതികള്‍ ഇന്ന് നടന്നില്ലെങ്കിലും അതില്‍ വിഷമിക്കേണ്ടതില്ല. ഉടന്‍ തന്നെ വിജയം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ വ്യക്തിജീവിതത്തെ അനുസരിച്ചായിരിക്കും ഈ ദിവസത്തെ നിങ്ങളുടെ ഊര്‍ജ്ജനില മാറി വരുന്നത്. ഭാഗ്യചിഹ്നം - ഒരു തൂവല്‍
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍-മറ്റുള്ളവര്‍ക്ക് സഹായകരമായ ഒരു ചെറിയ പ്രവൃത്തിയിലൂടെ നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടും. വിശ്വസ്തരില്‍ ചിലര്‍ നിങ്ങളുടെ വിശ്വാസത്തെ തകര്‍ത്തേക്കാം. ചെറിയ വാദപ്രതിവാദങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ സഹായകമായേക്കാവുന്ന ഒരു ജീവിതാനുഭവം ഉണ്ടാകാനിടയുണ്ട്. ഭാഗ്യചിഹ്നം - ഒരു സ്ട്രിംഗ് ലൈറ്റ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍-ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ട്. നിങ്ങള്‍ കഴിയുന്നിടത്തോളം കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ശ്രമിക്കുക. പങ്കാളി കൂടുതല്‍ പൊസസീവ് ആയേക്കാം. ഇന്ന് ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങളില്‍ നിന്ന് സഹായവും സമയവും ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു ട്യൂബ്
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍-സമീപകാലത്ത് നിങ്ങള്‍ക്ക് ലഭിച്ച വിജയത്തെ തുടര്‍ന്ന് ചില അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തിയേക്കാം. ജോലിസ്ഥലത്ത് ടീമിനും ജീവനക്കാര്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. ഒറ്റയ്ക്ക് ചെലവഴിക്കാന്‍ കുറച്ച് സമയം മാറ്റി വയ്ക്കുക. ഭാഗ്യചിഹ്നം - ഒരു പുതിയ ഫില്‍ട്ടര്‍
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍-നിങ്ങളുടെ എല്ലാ ഭയങ്ങളും അകറ്റി നിര്‍ത്തുക. ഇന്ന് വിജയത്തിന്റെ ദിവസമാണ്. ഭാവിയെകുറിച്ച് ചില ആസൂത്രണങ്ങള്‍ നടത്താന്‍ അനുയോജ്യമായ ദിവസമാണ്. അടുത്ത സുഹൃത്ത് നിങ്ങളുടെ വിജയത്തില്‍ അസൂയപ്പെട്ടേക്കാം. അതുകൊണ്ട് നിങ്ങളുടെ ചില പദ്ധതികള്‍ രഹസ്യമായി തന്നെ സൂക്ഷിക്കുക. ലഘുവായി ഭക്ഷണം കഴിക്കുക. ഭാഗ്യചിഹ്നം - കാറ്റിന്റെ മര്‍മ്മര ശബ്ദം
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-നിങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. വിദേശത്ത് നിന്നുള്ള ആരെങ്കിലും നിങ്ങളുടെ പരിശ്രമത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തേക്കാം. ആരെയെങ്കിലും അത്ഭുതപ്പെടുത്താനുള്ള നിങ്ങളുടെ പദ്ധതി വിജയിക്കും. നിങ്ങളുടെ അടുത്ത സുഹൃത്ത് നിങ്ങളുടെ സഹായം ആവശ്യപ്പെട്ടേക്കാം. അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - കുരുവികള്‍.
സാജിറ്റെറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-ജീവിതത്തിലെ നിങ്ങളുടെ യഥാര്‍ത്ഥ സമ്പത്ത് നിങ്ങളുടെ കുടുംബമാണ്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ജോലിസ്ഥലത്തെ പ്രശ്നങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ബാങ്ക് ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. ഭാഗ്യചിഹ്നം - മുയലുകള്‍
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍-കുടുംബത്തിനുള്ളിലെ തെറ്റിദ്ധാരണ ഭാഗ്യവശാല്‍ ഒഴിവാക്കപ്പെടും. ഒരു ഔട്ടിംഗ് നടത്താന്‍ പദ്ധതികള്‍ തയ്യാറാക്കും. വളരെക്കാലമായി നിങ്ങളുടെ മാതാപിതാക്കള്‍ നടത്താന്‍ ആഗ്രഹിക്കുന്നതും മാറ്റിവയ്ക്കപ്പെട്ടതുമായ ഒരു യാത്രാ പദ്ധതി തയ്യാറാക്കിയേക്കാം. ഭാഗ്യചിഹ്നം - ഒരു ഓട്ടമത്സരം
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍-ശാന്തമായ പ്രകൃതിയില്‍ സംഗീതം ആസ്വദിച്ച് വിശ്രമിക്കാന്‍ അവസരം ലഭിക്കും. ജോലി കുറവായിരിക്കും. എന്നാല്‍ ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസം തന്നെയായിരിക്കും. തലവേദന ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാനിടയുണ്ട്. തൊഴിലാളികള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ഭാഗ്യചിഹ്നം - ഒരു പുഴു
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍-സുഹൃത്തുക്കളുമായി ഏറെ സമയം സംസാരിക്കാന്‍ അവസരം ലഭിക്കും. വിദേശത്തുള്ള ബന്ധു ചില സന്തോഷ വാര്‍ത്തകള്‍ പങ്കുവയ്ക്കും. ഭാഗ്യചിഹ്നം - ഒരു ക്രിസ്റ്റല്‍ പാത്രം.തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.