ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: അമിത ജോലിയോ മുന്‍പേ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളോ മൂലം നിങ്ങള്‍ക്ക് അല്പം ക്ഷീണം തോന്നിയേക്കാം. കണക്കുകൂട്ടിയ സമീപനവും നിങ്ങള്‍ക്കു ലഭിക്കുന്ന ചില സഹായങ്ങളും അത് പരിഹരിക്കാനിടയുണ്ട്. വരാനിരിക്കുന്ന ഒരു ആഘോഷത്തിനായി തയ്യാറെടുക്കുക. ഭാഗ്യചിഹ്നം- ഒരു കറുത്ത ടൂര്‍മാലിന്‍
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഉച്ചയോടെ ഒരു തര്‍ക്കം നടക്കുകയും അത് തടസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ബന്ധങ്ങള്‍ സാവധാനം ശക്തിപ്പെടും. ചില പ്രതിസന്ധി ഘട്ടങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു പ്രൊഫഷണലിനെ സമീപിക്കാന്‍ സാധ്യതയുണ്ട്.ഭാഗ്യചിഹ്നം- ഒരു സമ്മാനം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ പ്രതിഛായ വര്‍ധിക്കാന്‍ സാധ്യത. നിങ്ങള്‍ ഒരു സംഭാഷണം മാറ്റിവയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ അതിനുള്ള സമയമാണ്. ദിവസാവസാനത്തോടെ നിങ്ങള്‍ക്ക് കൂടുതല്‍ വിശ്രമിക്കാനാകും. ഭാഗ്യചിഹ്നം - ഒരു തെളിഞ്ഞ ആകാശം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങള്‍ക്കറിയാവുന്ന ചിലര്‍ നിങ്ങളെക്കുറിച്ച് ഗോസിപ്പ് പറഞ്ഞേക്കാം. ഇന്ന് നിങ്ങള്‍ നിങ്ങളിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും. ജോലിയില്‍ ഒരു പുതിയ റോള്‍ ലഭിക്കും. ഒരു കുടുംബ സുഹൃത്തിന്റെ സഹായം ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു നിറമുള്ള കുട
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : പഴയ ചില ഫോട്ടോകള്‍ കാണുന്നതു മൂലം വളരെക്കാലമായി മറന്നുപോയ ഒരു കാര്യം ഓര്മ വന്നേക്കാം. ചില സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നിയേക്കാം. നിര്‍ത്തി വെച്ചിരിക്കുന്ന ചില കാര്യങ്ങള്‍ പരിഹരിക്കപ്പെടും. പ്രസക്തമായ ഒരു സന്ദേശം ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു പ്രാവിന്റെ തൂവല്‍
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ : സങ്കീര്‍ണ്ണമായ വിഷയങ്ങളോടുള്ള നിങ്ങളുടെ സമീപനം ലളിതമാക്കുക. പരിഹരിക്കപ്പെടാത്ത കാര്യങ്ങള്‍ വീണ്ടും വിലയിരുത്തുക. ഊര്‍ജം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ധ്യാനം നിങ്ങളെ സഹായിക്കും. ഭാഗ്യചിഹ്നം - ഒരു കാപ്പിക്കപ്പ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ : ഒരു സുഹൃത്തില്‍ നിന്നുള്ള പെരുമാറ്റം പോലും ഈ ദിവസത്തെ മനോഹരമാക്കും. ഷോപ്പിംഗ് നടത്താന്‍ സാധിക്കും. നല്ല ചില മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ദിവസമാണിത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കുക. നിങ്ങളെത്തന്നെ കൂടുതല്‍ പ്രകടിപ്പിക്കുക. ഭാഗ്യചിഹ്നം - ഒരു സെറാമിക് ബൗള്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ : പുതിയൊരു ബന്ധം വളര്‍ന്നു വരാന്‍ സമയമെടുക്കും. ക്ഷമയോടെ കാത്തിരിക്കണം. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളില്‍ അമിതമായി പ്രതിബദ്ധത കാണിക്കാതിരിക്കുക. ദേഷ്യം നിയന്ത്രിക്കുക. ഭാഗ്യചിഹ്നം - ഒരു പുരാതന ക്ലോക്ക്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com