ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലംജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): പോസിറ്റീവ് എനര്‍ജിയും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. എല്ലാ അസൈന്മെന്റുകളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ച് കൊണ്ടായിരിക്കും ഇന്ന് മുന്നോട്ട് പോവുക. നിങ്ങള്‍ക്ക് മറ്റുള്ളവരുമായുള്ള നല്ല ബന്ധം കാരണം പണം സമ്പാദിക്കുക എന്നത് എളുപ്പമായിരിക്കും. ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കായിക താരങ്ങള്‍ മികച്ച വിജയം നേടും. ഭാഗ്യ നിറം: ഇളം തവിട്ട്, ഭാഗ്യ ദിനം - ഞായര്‍, തിങ്കള്‍. ഭാഗ്യ സംഖ്യ - 1. ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ദിവസത്തിന്റെ ആദ്യപകുതിയില്‍ വളരെ വൈകാരികമായ നിഷ്കളങ്കതയും വാത്സല്യവും നിറഞ്ഞ പഴയ ഓര്‍മ്മകള്‍ നിങ്ങളെ തേടിയെത്തും. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലനാവസ്ഥ ഒത്തൊരുമിച്ച് കൊണ്ട് പോവുന്നതില്‍ വിജയിക്കും. കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ പറ്റിയ ദിവസമാണ്. നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതായിരിക്കും. ദ്രാവകങ്ങള്‍, ഇലക്ട്രോണിക്സ്, ധാന്യങ്ങള്‍, ആഭരണങ്ങള്‍, രാസവസ്തുക്കള്‍, മരുന്നുകള്‍, കയറ്റുമതി, ഇറക്കുമതി എന്നിവയില്‍ ഇടപെടുകയാണെങ്കില്‍ ലാഭം നേടാനുള്ള സാധ്യതയുണ്ട്. ഭാഗ്യ നിറം: നീല, വെള്ളി. ഭാഗ്യ ദിനം - തിങ്കളാഴ്ച. ഭാഗ്യ സംഖ്യ - 2. ദാനം ചെയ്യേണ്ടത്: പാവങ്ങള്‍ക്ക് പാല് ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): സമ്മര്‍ദ്ദം വല്ലാതെ നിങ്ങളെ കീഴ്പ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. എന്നാല്‍ സ്ഥിരതയില്ലായ്മ നിങ്ങളെ അസംതൃപ്തനാക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടുള്ള ഡീലുകളില്‍ രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. രാഷ്ട്രീയത്തിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ആണെങ്കില്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിന് മുമ്പ് ഗുരു മന്ത്രം ചൊല്ലുക. മഞ്ഞ നിറത്തിലുള്ള ഭക്ഷണം പാകം ചെയ്ത് മുഴുവന്‍ കുടുംബത്തിനും നല്‍കുന്നത് ഗുണകരമാണ്. ഭാഗ്യ നിറം: ഓറഞ്ച്. ഭാഗ്യ ദിനം - വ്യാഴാഴ്ച. ഭാഗ്യ സംഖ്യ - 3,1. ദാനം ചെയ്യേണ്ടത്: അമ്പലത്തില്‍ മഞ്ഞള്‍ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): സംസാരത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധി പിടിച്ചുപറ്റാന്‍ പറ്റിയ ദിവസം. സര്‍ക്കാര്‍ ഉത്തരവുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പണം ഒരു പ്രധാനപങ്ക് വഹിക്കും. നിരവധി മീറ്റിങുകളില്‍ പങ്കെടുക്കേണ്ടി വന്നേക്കും. നിയമപരമായ കേസുകള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുക. വ്യായാമത്തിനായി കുറച്ച് സമയം ചെലവഴിക്കുക. ഭാഗ്യ നിറം: നീല. ഭാഗ്യ ദിനം - ചൊവ്വ. ഭാഗ്യ സംഖ്യ - 9. ദാനം ചെയ്യേണ്ടത്: യാചകര്‍ക്ക് ധാന്യങ്ങള്‍ സംഭാവന ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഒരു പുതിയ സ്ഥാനമോ, സ്ഥലമോ, ഡീലുകളോ അല്ലെങ്കില്‍ നേതൃത്വമോ വാഗ്ദാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ നിങ്ങളെ വൈകാരികമായി കബളിപ്പിച്ചേക്കാം. എന്നതിനാല്‍ അവരെ സൂക്ഷിക്കുക. അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നന്നായി തയ്യാറെടുപ്പ് നടത്തുക. പച്ച വസ്ത്രം ധരിക്കുന്നത് മീറ്റിംഗുകളില്‍ ഗുണം ചെയ്യും. പാര്‍ട്ടികളും നോണ്‍ വെജ് ഭക്ഷണവും ഇന്ന് ഒഴിവാക്കുക. ഭാഗ്യ നിറം: പച്ച. ഭാഗ്യ ദിനം - ബുധന്‍. ഭാഗ്യ സംഖ്യ - 5. ദാനം ചെയ്യേണ്ടത്: വൃദ്ധസദനത്തില്‍ വിത്തുകള്‍ നല്‍കുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍):എല്ലാവരെയും വിശ്വസിക്കുക എന്നത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ദൗര്‍ബല്യമാണ്. പാര്‍ട്ണര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രായോഗികവും സമര്‍ത്ഥവുമായ തീരുമാനങ്ങള്‍ എടുക്കുക. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് അനുഗ്രഹമാവും. എല്ലാവരുടെയും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കണം. വാഹനമോ മൊബൈലോ വീടോ വാങ്ങുന്നതിനോ ഒരു ചെറിയ യാത്ര പ്ലാന്‍ ചെയ്യുന്നതിനോ പറ്റിയ ദിവസമാണ്. ഭാഗ്യ നിറം: അക്വാ. ഭാഗ്യ ദിനം - വെള്ളി. ഭാഗ്യ സംഖ്യ - 6. ദാനം ചെയ്യേണ്ടത്: വെള്ളി നാണയങ്ങള്‍ സംഭാവന ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): ഇന്നത്തെ ദിനം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ദിവസത്തിന്റെ അവസാനം ലാഭം നിങ്ങളെ തേടിയെത്തും. പണമിടപാടുകള്‍ നടത്തുമ്പോഴും നിയമപരമായ രേഖകള്‍ പുനഃപരിശോധിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കുക. മുതിര്‍ന്നവരുമായി സമയം ചെലവഴിക്കുന്നതോടൊപ്പം അവരുടെ ഉപദേശങ്ങളും പിന്തുടരുക. സോഫ്റ്റ്വെയര്, പ്രതിരോധം, സ്വര്‍ണ്ണം, പെട്രോള്‍, പാനീയങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ഡീലുകളില്‍ വിജയമുണ്ടാവും. ഭാഗ്യ നിറം: മഞ്ഞ. ഭാഗ്യ ദിനം - തിങ്കള്‍. ഭാഗ്യ സംഖ്യ - 7. ദാനം ചെയ്യേണ്ടത്: മഞ്ഞ വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍):നിങ്ങള്‍ പലര്‍ക്കും ഒരു നേതാവും വഴികാട്ടിയുമായിരിക്കും. എന്നാല്‍ അമിതമായി ആവേശം കാണിക്കരുത്. കര്‍ക്കശക്കാരന്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വാധീനമുള്ള ആളുകളുടെയോ പണത്തിന്റെയോ ശക്തി ഉപയോഗിച്ച് നിയമപരമായ കേസുകള്‍ പരിഹരിക്കപ്പെടും. സാമ്പത്തികമായ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളി പിന്തുണ നല്‍കും. സാമ്പത്തികമായ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളി പിന്തുണ നല്‍കും. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്ന ആളായതിനാല്‍ എല്ലാ ലക്ഷ്യവും നിറവേറ്റാന്‍ സാധിക്കും. വലിയ യാത്രകള്‍ ചെയ്യാതിരിക്കുക. കായികതാരങ്ങള്‍ക്ക് നേട്ടമുണ്ടാവും. ഭാഗ്യ നിറം: നീല കലര്‍ന്ന പച്ച. ഭാഗ്യ ദിനം -ശനി. ഭാഗ്യ സംഖ്യ - 6. ദാനം ചെയ്യേണ്ടത്: ആവശ്യക്കാര്‍ക്ക് എണ്ണ ദാനം ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഉയര്‍ന്ന നേട്ടങ്ങള്‍ക്കായി ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. വ്യാപാര ബന്ധങ്ങളും ഇടപാടുകളും സുഗമമായി നടക്കും. സര്‍ക്കാര്‍ മേഖല, അദ്ധ്യാപനം, സോഫ്റ്റ്വെയര്, സംഗീതം, മാധ്യമപ്രവര്‍ത്തനം എന്നിവയിലുള്ള ആളുകള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കും. യുവാക്കള്‍ക്ക് ചില പുതിയ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടും. അഭിമുഖങ്ങള്‍, മത്സര പരീക്ഷകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയമുണ്ടാവും. ഭാഗ്യനിറം: ഓറഞ്ച്. ഭാഗ്യ ദിനം - ചൊവ്വ. ഭാഗ്യ സംഖ്യ - 9. ദാനം ചെയ്യേണ്ടത്: സൂര്യകാന്തി എണ്ണ ദാനം ചെയ്യുക.ഏപ്രില്‍ 19ന് ജനിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍: മുകേഷ് അംബാനി, അര്‍ഷദ് വാര്‍സി, അഞ്ജു ബോബി ജോര്‍ജ്, ദീപക് ഹൂഡ.