ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം- ജന്മസംഖ്യ 1 (നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍): തിരക്ക് പിടിച്ച ഒരു ദിവസമാണെങ്കിലും നിങ്ങള്‍ക്ക് വലിയ പരിഗണനയും പ്രശംസയും ലഭിക്കും. കായിക താരങ്ങള്‍ക്കും കായിക അക്കാദമി നടത്തുന്നവര്‍ക്കും ഗുണകരമായ ദിവസം. സുഹൃത്തുക്കളില്‍ നിന്നും ജോലിസ്ഥലത്ത് നിന്നും പിന്തുണ ലഭിക്കും. സ്ഥലം വാങ്ങുന്നതും വസ്തു വില്‍ക്കുന്നതും നല്ലതായിരിക്കില്ല. ഭാഗ്യ നിറം - ഓറഞ്ചും നീലയും, ഭാഗ്യ ദിനം - വ്യാഴം, ഭാഗ്യ സംഖ്യ - 3, ദാനം ചെയ്യേണ്ടത് - പെണ്‍കുട്ടികള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം സംഭാവന ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍): ഒരുപാട് ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റേണ്ട ദിവസമായിരിക്കും. നഷ്ടം വരാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താതിരിക്കുക. സ്ത്രീകള്‍ അവരുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. കയറ്റുമതി - ഇറക്കുമതി വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്ല ദിവസമാണ്. കായികതാരങ്ങളും വിദ്യാര്‍ഥികളും നല്ലതിന് വേണ്ടി ഒരുദിവസം കൂടി കാത്തിരിക്കുക. ഭാഗ്യ നിറം - അക്വാ, ഭാഗ്യ ദിനം - തിങ്കള്‍, ഭാഗ്യ സംഖ്യ - 2, ദാനം ചെയ്യേണ്ടത് - അനാഥാലയത്തില്‍ പാല് നല്‍കുക.
ജന്മസംഖ്യ 3 (നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍): ജോലിസ്ഥത്ത് പുതിയൊരു ഉത്തരവാദിത്വം ഏല്‍പ്പിച്ചേക്കും. അത് നിങ്ങള്‍ക്ക് ഗുണകരമല്ലാത്തതിനാല്‍ സ്വീകരിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നിക്ഷേപങ്ങളില്‍ നഷ്ടമുണ്ടാവാനുള്ള സാധ്യതയുണ്ട്. ഗവണ്മെന്റ് ജീവനക്കാര്‍ പണപരമായ കെണികളില്‍ പെടാനുള്ള സാധ്യത കാണുന്നു. ചുറ്റുപാടുമുള്ളവര്‍ പ്രവൃത്തികളിലൂടെയും സംസാരത്തിലൂടെയും നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഭാഗ്യ നിറം - ഓറഞ്ച്, ഭാഗ്യ ദിനം - വ്യാഴം, ഭാഗ്യ സംഖ്യ - 3,1, ദാനം ചെയ്യേണ്ടത് - സഹായിയായ സ്ത്രീക്ക് കാവിനിറത്തിലുള്ള എന്തെങ്കിലും നല്‍കുക.
ജന്മസംഖ്യ 4 (നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ മുമ്പ് ചെയ്ത ചില കാര്യങ്ങളുടെ ഗുണഫലം ലഭിക്കുന്ന ദിവസമായിരിക്കും. വിനോദ മേഖലയിലുള്ളവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും യാത്ര ചെയ്യാന്‍ നല്ല ദിവസമാണ്. നോണ്‍ വെജ് ഭക്ഷണം ഇന്ന് കഴിക്കാതിരിക്കുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ അവരുടെ അടുത്ത പദ്ധതികള്‍ എഴുതി തയ്യാറാക്കുന്നത് നല്ലതാണ്. ഭാഗ്യ നിറം - നീല, ഭാഗ്യ ദിനം - ശനി, ഭാഗ്യ സംഖ്യ - 9, ദാനം ചെയ്യേണ്ടത് - യാചകര്‍ക്ക് വസ്ത്രമോ പുതപ്പോ നിര്‍ബന്ധമായും നല്‍കുക.
ജന്മസംഖ്യ 5 (നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍): ഏറെ ആശങ്കകളുള്ള ഒരു ദിവസമായിരിക്കും. പഴയ ഒരു സുഹൃത്ത് നിങ്ങളെ സമീപിക്കാന്‍ സാധ്യതയുണ്ട്. അയാളുടെ ഉദ്ദ്യേശശുദ്ധിയെ ശ്രദ്ധയോടെ കാണുക. വൈകാരികമായി കാര്യങ്ങളെ കാണാതിരിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഭാഗ്യം നിര്‍ണായകമായിരിക്കും. അതിനാല്‍ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ആദ്യപകുതിയില്‍ തന്നെ തീര്‍ക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറം - നീല കലര്‍ന്ന പച്ച, ഭാഗ്യ ദിനം - വ്യാഴം, ഭാഗ്യ സംഖ്യ - 5, ദാനം ചെയ്യേണ്ടത് - പച്ചക്കറികളും പഴങ്ങളും ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍): ശാന്തമായി കാര്യങ്ങളെ സമീപിക്കേണ്ട ദിവസമാണ്. പങ്കാളിയ്ക്കും കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ ചെലവഴിക്കാന്‍ പറ്റുന്ന ദിവസം. ചില വ്യക്തിബന്ധങ്ങളില്‍ അസംതൃപ്തിയും ബുദ്ധിമുട്ടും തോന്നാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ വിസയ്ക്ക് അപേക്ഷിക്കുന്നുവെങ്കില്‍ ലഭിക്കും. കായികകാര്യങ്ങളില് ഇടപെടുന്നത് നല്ലതാണ്. ഭാഗ്യ നിറം - നീല , ഭാഗ്യ ദിനം - വെള്ളി, ഭാഗ്യ സംഖ്യ - 6, ദാനം ചെയ്യേണ്ടത് - ആശ്രമത്തിലേക്ക് വെളുത്ത നിറത്തിലുള്ള മധുര പദാര്‍ഥങ്ങള്‍ സംഭാവന ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍): നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാവും. ജോലി കാര്യങ്ങളില്‍ സീനിയേഴ്സുമായി അധികം സംസാരിക്കാതിരിക്കുക. കായിക താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. മികച്ച നേട്ടങ്ങളിലേക്ക് മുന്നേറാനുള്ള അവസരങ്ങളും ഉണ്ടാവും. രാഷ്ട്രീയക്കാര്‍ക്കും അഭിനേതാക്കള്‍ക്കും പാര്‍ട്ടിയിലും മറ്റും പങ്കെടുത്ത് മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണ്. പണം പലിശയ്ക്ക് നല്‍കുന്നവരും ബാങ്കുമായി ബന്ധപ്പെട്ടിട്ടുള്ളവരും ശ്രദ്ധിക്കുക. ഭാഗ്യ നിറം - ചാരനിറം , ഭാഗ്യ ദിനം - തിങ്കള്‍, ഭാഗ്യ സംഖ്യ - 7, ദാനം ചെയ്യേണ്ടത് - വെങ്കലമോ ഓടോ സംഭാവന ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍): നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നിലയും ഉയര്‍ച്ചയും കുടുംബത്തിന് നന്മയും വരുന്നതിന് നിര്‍ബന്ധമായും ആരാധനാലയം സന്ദര്‍ശിക്കുക. ജോലിസ്ഥലത്ത് തിരക്ക് പിടിച്ച ദിവസമായിരിക്കും. ലക്ഷ്യം നേടിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. ജീവിതത്തില്‍ വലിയ സംതൃപ്തി തോന്നും. ഡോക്ടര്‍മാര്‍ക്കും സാമ്പത്തിക മേഖലയിലുള്ളവര്‍ക്കും അംഗീകാരങ്ങള്‍ ലഭിക്കും. പ്രശസ്തരായ വ്യക്തികള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാവും. ഭാഗ്യ നിറം - ആകാശ നീല , ഭാഗ്യ ദിനം - വെള്ളി, ഭാഗ്യ സംഖ്യ - 6, ദാനം ചെയ്യേണ്ടത് - യാചകര്‍ക്ക് തണ്ണിമത്തന് സംഭാവന ചെയ്യുക.
ജന്മസംഖ്യ 9 (നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍): ഏറെ നേട്ടങ്ങളുണ്ടാവുന്ന ഒരു ദിവസമാണ്. സാമ്പത്തികമായ സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ ഓഹരി വിപണിയില്‍ താല്പര്യമുള്ളയാളാണെങ്കില് നിക്ഷേപം നടത്തുവാന്‍ പറ്റിയ ദിവസമാണ്. ഭാഗ്യ നിറം - പര്‍പ്പിള്‍ , ഭാഗ്യ ദിനം - ചൊവ്വ, ഭാഗ്യ സംഖ്യ - 3, ദാനം ചെയ്യേണ്ടത് - വീട്ടിലെ സഹായിക്ക് ചുവന്ന സാരി സംഭാവന ചെയ്യുക.