ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ജോലിക്കാര്‍ മുഖാന്തിരം ചില തടസ്സങ്ങള്‍ ഉണ്ടാകാം. എന്നാൽനിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കണം. ജോലിയിലെ അശ്രദ്ധ ഉന്നത ഉദ്യോഗസ്ഥരെ കോപിതരാക്കും. പരിഹാരം: ആല്മരത്തിന് ചുവട്ടില്‍ വിളക്ക് കത്തിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സില്‍ ലാഭമുണ്ടാകും. പെട്ടെന്ന് തന്നെ ഒരു വലിയ ഓര്‍ഡര്‍ ലഭിക്കുന്നത് കൂടുതല്‍ പ്രയോജനകരമാകും. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് മികച്ച സ്ഥാനം നേടാനാകും. ഓഫീസില്‍ നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. പരിഹാരം: ശിവലിംഗത്തില്‍ പാലഭിഷേകം നടത്തുക.
ലിബ്ര (Libra - തുലാം രാശി) സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തിരക്ക് കാരണം നിങ്ങള്‍ക്ക് ബിസിനസ്സില്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. ക്രിയേറ്റീവ് ആയതും മാധ്യമ മേഖലയുമായി ബന്ധപ്പെട്ടതുമായ ബിസിനസ്സ് നേട്ടങ്ങള്‍ കൈവരിക്കും. സഹപ്രവര്‍ത്തകരിലും ജോലിക്കാരിലുമുള്ള വിശ്വാസം ബിസിനസ്സിലെ ലാഭം വര്‍ദ്ധിപ്പിക്കും. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഗുണകരമായ വിവരങ്ങള്‍ ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട ഒരു പ്രധാന നിര്‍ദ്ദേശം ഉണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ അധികാരം നിലനിര്‍ത്തും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യാന്‍ അനുകൂലമായ സമയമാണിത്. ഇന്‍ഷുറന്‍സ്, പോളിസി എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ ലാഭം ഉണ്ടാകും. പങ്കാളിത്ത ജോലിയില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ ഗുണം ചെയ്യും. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഹരി വിപണിയില്‍ ലാഭം ഉണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ധിച്ചേക്കാം. കമ്മീഷന്, നികുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ ലാഭം ഉണ്ടാകും. പരിഹാരം: പ്രാണായാമം പരിശീലിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)