ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ പേപ്പറുകളും ഫയലുകളും ശ്രദ്ധയോടെ സൂക്ഷിക്കണം. ഈ സമയത്ത് നിങ്ങളുടെ ജോലിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. ഓഫീസില്‍ പുതിയ പ്രോജക്ടുകള്‍ ചെയ്യേണ്ടി വരും. പരിഹാരം: ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കണം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ജോലിക്കാര്‍ക്ക് അധിക ജോലിഭാരം അനുഭവപ്പെടും. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പൊതു ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ക്ക് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കും. പങ്കാളിത്തവുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ നിങ്ങള്‍ കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ സീനിയര്മാരുമായി ഇടപെടരുത്. പരിഹാരം: പ്രാണായാമം പരിശീലിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലിയോ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക യാത്രയോ മാറ്റിവെയ്ക്കുന്നതാകും ഉചിതം. മെഷിനറി, മോട്ടോര്‍ പാര്‍ട്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ വലിയ ഓര്‍ഡറുകള്‍ ലഭിക്കും. പണം കടം കൊടുക്കാതിരിക്കുക. പരിഹാരം: സൂര്യഭഗവാന് വെള്ളം സമര്‍പ്പിക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള മികച്ച ഫലങ്ങള്‍ ലഭിക്കും. മുതിര്‍ന്ന കുടുംബാംഗങ്ങളുടെ സഹകരണവും ഉപദേശവും നിങ്ങളുടെ ജോലിക്ക് സഹായകരമാകും. പുതിയ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയമല്ലിത്. നിലവിലെ ജോലികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വസ്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ഓര്‍ഡറുകള്‍ നിര്‍ത്തുന്നതും നഷ്ടത്തിന് കാരണമാകും. ഒരു തീരുമാനമെടുക്കുമ്പോള്‍ അനുഭവപരിചയമുള്ള ഒരാളുടെ നിര്‍ദേശം സ്വീകരിക്കുക. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പൊതു ഇടപാടുകള്‍, മാധ്യമങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ ലാഭം നല്‍കും. ജോലിഭാരം മൂലം വീട്ടിലിരുന്ന് ഓഫീസ് ജോലികള്‍ ചെയ്യേണ്ടിവരും. അതിനാല്‍ വ്യക്തിപരമായ ജോലികള്‍ മാറ്റിവെക്കേണ്ടി വരും. പരിഹാരം: ഗണപതിയെ ആരാധിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത് സഹകരണം വർധിക്കും. മാര്‍ക്കറ്റിംഗ്, മീഡിയ എന്നിവയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് മാറിനില്‍ക്കുക. ലാഭകരമായ അവസരങ്ങള്‍ വന്നുചേരും. പരിഹാരം: പ്രാണായാമം പരിശീലിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)