ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഓഫീസിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക, അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്ത് ക്ഷമ ശീലിക്കുക. ബന്ധങ്ങൾ പ്രയോജനപ്പെടുത്തും. ബിസിനസിൽ നിന്നും ലാഭം നേടാനുള്ള സാധ്യതകൾ വർദ്ധിക്കും. പരിചയസമ്പന്നരുടെ ഉപദേശം സ്വീകരിക്കുക. പരിഹാരം- പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഇന്നത്തെ ദിവസം ചർച്ചകൾ വിജയിക്കും. ആകർഷകമായ ഓഫറുകൾ ലഭിക്കും. ബിസിനസിൽ വളർച്ച ഉണ്ടാകും. വ്യവസായം, വ്യാപാരം എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടും. ലക്ഷ്യം നേടാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കും. പരിഹാരം- ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ബിസിനസ് ചെയ്യാൻ ആത്മവിശ്വാസം ഉണ്ടാകും. പ്രൊഫഷണലുകൾക്ക് ഇന്ന് സാധാരണ ദിനമായിരിക്കും. മത്സരം ഒഴിവാക്കുക. ദിനചര്യകളിൽ കൂടുതൽ ശ്രദ്ധിക്കും. വീട്ടിലെ സൗകര്യങ്ങൾ വർദ്ധിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക. പരിഹാരം- സുന്ദരകാണ്ഡം വായിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട പദ്ധതികളെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക. അമിത വൈകാരികത ഒഴിവാക്കുക. ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് ബഹുമാനവും ലഭിക്കും. വിവിധ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കും. സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തും. പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട ചില കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഫലപ്രദമാകും. കരാറുകൾ മുന്നോട്ട് കൊണ്ടുപോകുക. തൊഴിൽ സാഹചര്യങ്ങൾ അനുകൂലമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. വലിയ ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. പരിഹാരം: വൈകുന്നേരം ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ ഴിച്ച് വിളക്ക് കത്തിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാർഡ് റീഡർ)